LAUNCHPAD

ധനലക്ഷ്മി ബാങ്കും എസ്.എം.സി ഗ്ലോബലും സഹകരിക്കുന്നു

Abilaash

21 Jul 2021

തൃശൂർ: ധനലക്ഷ്‌മി ബാങ്ക്, പ്രമുഖ ഷെയർ ട്രേഡിംഗ് ബ്രോക്കർമാരായ എസ്.എം.സി ഗ്ളോബലുമായി സഹകരിച്ച് ഓൺലൈൻ ഷെയർ ട്രേഡിംഗ് സേവനത്തിന് തുടക്കമിട്ടു. ഇതുപ്രകാരം ഉപഭോക്താക്കൾക്ക് സേവിംഗ്‌സ് അക്കൗണ്ടിനൊപ്പം ഡിമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകളും ലഭ്യമാകും. ഷെയർ ട്രേഡിംഗ് സംബന്ധമായ എല്ലാ ആവശ്യങ്ങളും സുഗമമായി സാദ്ധ്യമാകുകയും ചെയ്യും. ബാങ്കിംഗ് ഇടപാടുകൾക്ക് പുറമേ, അധികവരുമാനം ലഭ്യമാക്കുന്ന ഓൺലൈൻ ട്രേഡിംഗിലേക്കും ഉപഭോക്താക്കൾക്ക് കടക്കാമെന്നതാണ് സവിശേഷത.

93 വർഷത്തെ പാരമ്പര്യവുമായി, തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ബാങ്കായ ധനലക്ഷ്‌മി ബാങ്കിന് ദക്ഷിണേന്ത്യയ്ക്ക് പുറമേ മഹാരാഷ്‌ട്ര, ഗുജറാത്ത്, ഡൽഹി, ബംഗാൾ, മദ്ധ്യപ്രദേശ്, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ചണ്ഡീഗഢ്, ഹരിയാന എന്നിവിടങ്ങളിലായി 245 ശാഖകളും 257 എ.ടി.എമ്മുകളുമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story