CORPORATE

ധനലക്ഷ്‌മി ബാങ്കിന്റെ പ്രവർത്തന ലാഭത്തിൽ മികച്ച വർദ്ധന; ജൂൺ പാദത്തിൽ 43.11 കോടി രൂപയുടെ പ്രവർത്തനലാഭം

Newage News

05 Aug 2020

തൃശൂർ: നടപ്പു സാമ്പത്തിക വർഷത്തെ ആദ്യപാദമായ ഏപ്രിൽ-ജൂണിൽ ധനലക്ഷ്‌മി ബാങ്ക് 43.11 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. മുൻവർഷത്തെ സമാനപാദത്തിൽ ഇത് 29.11 കോടി രൂപയായിരുന്നു. ആറ്റാദായം 6.09 കോടി രൂപയാണ്. മൊത്തം ബിസിനസ് 4.84 ശതമാനം വാർഷിക വളർച്ചയുമായി 17,847 കോടി രൂപയിലെത്തി. മൊത്തം വരുമാനം 256.75 കോടി രൂപയിൽ നിന്ന് 8.52 ശതമാനം വർദ്ധിച്ച് 276.82 കോടി രൂപയായി.

മൊത്തം നിക്ഷേപം 5.77 ശതമാനവും റീട്ടെയിൽ നിക്ഷേപം 7.84 ശതമാനവും എൻ.ആർ.ഐ നിക്ഷേപം 3.22 ശതമാനവും ഉയർന്നു. 3.34 ശതമാനമാണ് മൊത്തം വായ്‌പാ വളർച്ച; റീട്ടെയിൽ വായ്‌പാ വളർച്ച 4.96 ശതമാനം. മൊത്തം നിഷ്‌ക്രിയ ആസ്‌തി 7.61 ശതമാനത്തിൽ നിന്ന് 6.89 ശതമാനത്തിലേക്കും അറ്റ നിഷ്‌ക്രിയ ആസ്‌തി 2.35 ശതമാനത്തിൽ നിന്ന് 2.18 ശതമാനത്തിലേക്കും കുറഞ്ഞത് ബാങ്കിന് നേട്ടമായി. 13.94 ശതമാനമാണ് ബാങ്കിന്റെ മൂലധന പര്യാപ്‌തതാ അനുപാതം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story