SPORTS

ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണ അന്തരിച്ചു

Newage News

25 Nov 2020

ബ്യൂനസ് ഐറിസ്: അര്‍ജന്റീനിയന്‍ ഫു​ട്ബോ​ൾ ഇ​തി​ഹാ​സം ഡി​യാ​ഗോ മ​റ​ഡോ​ണ (60) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് സ്വ​വ​സ​തി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തി​നു ശ​സ്ത്ര​ക്രി​യ​യ്ക്കു വി​ധേ​യ​നാ​യ മ​റ​ഡോ​ണ ചി​കി​ത്സ​യ്ക്കു ശേ​ഷം ര​ണ്ടാ​ഴ്ച​യാ​യി വീ​ട്ടി​ൽ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു. രോഗമുക്തി നേടിവരുന്നതിനിടെയാണ് ആകസ്മികമായി മരണത്തിന് കീഴടങ്ങിയത്. അ​പ്ര​തീ​ക്ഷി​ത​മാ​യി മ​ര​ണ​മെ​ത്തി​യ​ത്. ലോ​കം​ക​ണ്ട എ​ക്കാ​ല​ത്തേ​യും മി​ക​ച്ച ഫു​ട്ബോ​ൾ താ​ര​മാ​യാ​ണ് മ​റ​ഡോ​ണ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്.

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരം, നൂറ്റാണ്ടിന്റെ ഫുട്‌ബോള്‍ കളിക്കാരന്‍, കാല്‍പന്തിന്റെ ദൈവം എന്നീ പേരുകളാണ് ലോകം ഡിയഗോയ്ക്ക് ചാര്‍ത്തി നല്‍കിയത്. ബ്യൂണസ് അയേഴ്‌സിലെ തെരുവുകളിൽനിന്ന് ഫുട്‌ബോൾ ലോകത്തിലെ കിരീടം വയ്‌ക്കാത്ത രാജാവെന്ന സ്‌ഥാനത്തെത്തിയ അർജന്റീനയുടെ ഇതിഹാസതാരമാണ് ഡിയേഗോ മാറഡോണ. അർജൻറീനയുടെ ദേശീയ ടീമിലൂടെ ലോക ഫുട്​ബാൾ ആരാധകരുടെ മനസ്​ കീഴടക്കിയ അ​ദ്ദേ​ഹം 1986ൽ ​അ​ർ​ജ​ന്‍റീ​ന​യെ ലോ​ക​ക​പ്പ് ജേ​താ​ക്ക​ളാ​ക്കി. 

അർജന്റീനയിലെ ബ്യൂനസ് ഐറിസിന്റെ പ്രാന്തപ്രദേശത്തുളള ലാനസി(Lanus)ൽ 1960 ഒക്‌ടോബർ 30ന് ആയിരുന്നു മറഡോണയുടെ ജനനം. പതിനാറാം വയസ്സിൽ 1977 ഫെബ്രുവരി 27നു ഹംഗറിക്കെതിരായ മൽസരത്തോടെ രാജ്യാന്തര അരങ്ങേറ്റം. കുറിയവനെങ്കിലും മിഡ്‌ഫീൽഡിലെ കരുത്തുറ്റ താരമായി മാറഡോണ മാറി. 1978ൽ അർജന്റീനയെ യൂത്ത് ലോകകപ്പ് ജേതാക്കളാക്കുമ്പോൾ മറഡോണയായിരുന്നു നായകൻ. 1979ലും 80ലും സൗത്ത് അമേരിക്കൻ പ്ലെയർ ഓഫ് ദി ഇയർ ബഹുമതി. 1982 ൽ ലോകകപ്പിൽ അരങ്ങേറ്റം. നാലു ലോകകപ്പ് കളിച്ചു. 1986ൽ അർജന്റീനയെ മറഡോണ ഏറെക്കുറെ ഒറ്റയ്‌ക്ക് ലോകചാംപ്യൻ പട്ടത്തിലേക്കു നയിച്ചു. ആ ലോകകപ്പിൽ മികച്ച താരത്തിനുള്ള ഫിഫയുടെ ഗോൾഡൻ ബൂട്ട് പുരസ്‌കാരവും നേടി.

അർജന്റീനയ്ക്കായി ആകെ 21 ലോകകപ്പ് മത്സരങ്ങളിൽനിന്ന് എട്ട് ഗോളുകൾ. നാലു ലോകകപ്പുകളിൽ പങ്കെടുത്ത (1982, 86, 90, 94)മാറഡോണ അർജന്റീനയ്‌ക്കുവേണ്ടി 91 രാജ്യാന്തര മത്സരങ്ങൾ കളിച്ചു, ഇതിൽനിന്ന് 34 ഗോളുകൾ. 2010 ലോകകപ്പിൽ അർജന്റീനയുടെ മുഖ്യപരിശീലകനായി. 2000ൽ ഫിഫയുടെ തിരഞ്ഞെടുപ്പിൽ നൂറ്റാണ്ടിന്റെ ഫുട്‌ബോൾ താരം പെലെയായിരുന്നെങ്കിലും ഫിഫയുടെ വെബ്‌സൈറ്റിലൂടെ ആരാധകർ ഏറ്റവും കൂടുതൽ വോട്ട് നൽകിയത് മറഡോണയായ്ക്കായിരുന്നു. 78,000 വോട്ടുകൾ മറഡോണ നേടിയപ്പോൾ പെലെയ്‌ക്ക് 26, 000 വോട്ടുകളേ കിട്ടിയിരുന്നുള്ളു.

ബൊ​ക്കാ ജൂ​നി​യേ​ഴ്സ്, നാ​പ്പോ​ളി, ബാ​ഴ്സ​ലോ​ണ തു​ട​ങ്ങി വ​മ്പ​ൻ ക്ല​ബു​ക​ൾ​ക്കാ​യും അ​ദ്ദേ​ഹം ബൂ​ട്ടു​കെ​ട്ടി​യി​ട്ടു​ണ്ട്. അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ പരിശീലകനായിരിക്കെയാണ് അന്ത്യം.

Content Highlights: Diego Maradona Argentine legend passes away aged 60

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story