ECONOMY

ഡീസലിന്റെ ആവശ്യകതയില്‍ രാജ്യത്ത് വന്‍ ഇടിവ്; ആവശ്യകത കുറഞ്ഞതോടെ എണ്ണശുദ്ധീകരണശാലകള്‍ ഡീസല്‍ കയറ്റുമതിയിലേക്ക്

15 Nov 2019

ന്യൂഏജ് ന്യൂസ്, ബെംഗളുരു: രാജ്യത്ത് ഡീസലിന്റെ ആവശ്യകതയില് വന് ഇടിവ്. സര്ക്കാര് പുറത്തുവിട്ട കണക്കുകള് പ്രകാരം ഡീസലിന്റെ ഉപഭോഗം മൂന്നുവര്ഷത്തെ താഴ്ന്ന നിലയിലെത്തി.

വാര്ഷികാടിസ്ഥാനത്തിലുള്ള ഉപഭോഗം വിലയിരുത്തുമ്പോള് 7.4 ശതമാനമാണ് ഇടിവുണ്ടായത്. 6.51 ടണ് ആയി ഉപഭോഗം കുറഞ്ഞു. 2017 ജനുവരി മുതല് ഉപഭോഗത്തില് കുറവുവന്നുതുടങ്ങിയതായി പെട്രോളിയം പ്ലാനിങ് ആന്റ് അനാലിസിസ് സെല്ലിന്റെ വെബ്സൈറ്റില് പറയുന്നു.

ആവശ്യകത കുറഞ്ഞതോടെ രാജ്യത്തെ എണ്ണശുദ്ധീകരണശാലകള്ഡീസല് കയറ്റുമതി ചെയ്യാന് നിര്ബന്ധിതരായിരിക്കുകയാണ്.

വാഹന വില്പനയില് വന് ഇടിവുണ്ടായതും കമ്പനികളേറെയും ഡീസല് വാഹനങ്ങള് പുറത്തിറക്കുന്നത് നിര്ത്തിയതും ഉപഭോഗത്തെ ബാധിച്ചു.

അതേസമയം, പെട്രോളിന്റെ ആവശ്യകത കൂടുകയും ചെയ്തു. കഴിഞ്ഞവര്ഷത്തെ അപേക്ഷിച്ച് ഒക്ടബോറില് 8.9 ശതമാനം കൂടുതലാണ് ഉപഭോഗം.

അടുത്ത ആറുമാസത്തിനുള്ളില് ഡീസലിന്റെ ഉപയോഗം കൂടുമെന്നാണ് വിപണിയില്നിന്നുള്ള വിലയിരുത്തല്. മികച്ച മണ്സൂണ് ലഭിച്ചതിനാല് വ്യവസായ-ഗതാഗത മേഖലയില് ഡീസിലിന്റെ ആവശ്യകത വര്ധിക്കുമെന്ന് രാജ്യത്തെ ഒരുപ്രമുഖ ഓയില് കമ്പനിയുടെ ചെയര്മാന് വ്യക്തമാക്കി.

ഇന്റര്നാഷണല് എനര്ജി ഏജന്സിയുടെ വിലയിരുത്തല് പ്രകാരം 2019ല് എണ്ണ ഉപഭോഗത്തില് പ്രതിദിനം 1,70,000 ടണ്ണിന്റെ കുറവുണ്ടാകും. 2014 മുതല് ഉപഭോഗം കുറഞ്ഞുവരികയാണെന്നാണ് ഏജന്സി പറയുന്നത്.

Content Highlights: Diesel demand fell the most in nearly 3 years



Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി