Newage News
22 Jan 2021
- മൊബൈൽ, ലാപ്ടോപ്പ്, ടിവി, വാഷിംഗ് മെഷീൻ തുടങ്ങിയ വിഭാഗങ്ങളിലെല്ലാം ഉപയോക്താക്കൾക്ക് ഒഴിവാക്കാനാവാത്ത ആവേശകരമായ ഓഫറുകൾ നേടാവുന്നതാണ്
ഈ റിപ്പബ്ലിക് ദിനത്തിൽ, റിലയൻസ് ഡിജിറ്റൽ ആവേശകരമായ ഡിജിറ്റൽ ഇന്ത്യ സെയിലുമായി തിരിച്ചെത്തുന്നു. വിശാലമായ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ശ്രേണിയിൽ എക്സ്ക്ലൂസീവ് ഡീലുകളും അതിശയകരമായ ഓഫറുകളും ജനുവരി 22 മുതൽ 26 വരെ ഡിജിറ്റൽ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു. റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കം കുറിച്ചുകൊണ്ട്, റിലയൻസ് ഡിജിറ്റൽ, മൈ ജിയോ സ്റ്റോറുകളിൽ സിറ്റി, ഐസിഐസിഐ, കൊട്ടക് മഹീന്ദ്ര എന്നീ ബാങ്കുകളുടെ ഡെബിറ്റ് & ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള ഇഎംഐ / നോൺ ഇഎംഐ ഇടപാടുകൾക്ക് 10% ഇൻസ്റ്റെന്റ് ഡിസ്ക്കൗണ്ട്, പരമാവധി 10,000 രൂപ വരെ* വാഗ്ദാനം ചെയ്യുന്നു. കാർഡ് രഹിത ഇഎംഐ ഇടപാട് ഉൾപ്പെടെ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലൂടെയുള്ള കൺസ്യൂമർ ഡ്യൂറബിൾ വായ്പ്പയിൽ ക്യാഷ്ബാക്കായി ഈ ആനുകൂല്യം നേടാവുന്നതാണ്.
ഡിജിറ്റൽ ഇന്ത്യ സെയിലിലൂടെ, ടെലിവിഷനുകൾ, ഗാർഹിക ഉപകരണങ്ങൾ, മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ആക്സസറികൾ, വെയറബിളുകൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്ന ഉൽപ്പന്ന വിഭാഗങ്ങളിൽ ഉപഭോക്താക്കൾക്ക് മികച്ച വിലകളും ഇഎംഐ ഓപ്ഷനുകളും ലഭിക്കുന്നതാണ്. റിലയൻസ് ഡിജിറ്റൽ സ്റ്റോറിലും മൈ ജിയോ സ്റ്റോറുകളിലും reliancedigital.in- ൽ ഓൺലൈനായി ഷോപ്പ് ചെയ്യാനും ഇൻസ്റ്റാ ഡെലിവറി (3 മണിക്കൂറിനുള്ളിൽ ഡെലിവറി), അടുത്തുള്ള സ്റ്റോറുകളിൽ നിന്ന് സ്റ്റോർ പിക്ക്-അപ്പ് ഓപ്ഷനുകൾ എന്നിവ തിരഞ്ഞെടുക്കാനും സൗകര്യമുണ്ട്.ഏറ്റവും പുതിയ ഗാഡ്ജെറ്റുകൾക്കായി തിരയുന്ന ഉപയോക്താക്കൾക്കായി ഡിജിറ്റൽ ഇന്ത്യ സെയിൽ ഒരു ഉത്സവമായിരിക്കും. 49,650/-* രൂപയിൽ ആരംഭിക്കുന്ന ഐഫോൺ 12 മിനി, 15,999/- രൂപയിൽ ആരംഭിക്കുന്ന സാംസങ് വാച്ച് LTE (42 മി.മി) എന്നിവ ഒഴിവാക്കാനാവാത്ത ചില ഓഫറുകൾ ആണ്. സാംസങ് S20 FE 256GB 39,999/- എന്ന ലാഭകരമായ വിലയ്ക്ക് ലഭ്യമാണ്.
ഡിജിറ്റൽ ഇന്ത്യ സെയിലിൽ ലാപ്ടോപ്പുകളുടെ ആകർഷകമായ ഓഫറുകളിൽ 10th Gen Core i5 പ്രോസസ്സർ, 512 SSD സ്റ്റോറേജ്, 8GB RAM, 2GB ഡെഡിക്കേറ്റഡ് ഗ്രാഫിക്സ് മെമ്മറിയും പ്രീ-ഇൻസ്റ്റോൾ ചെയ്ത മൈക്രൊസോഫ്റ്റ് ഓഫീസ് എന്നിവ ഉൾക്കൊള്ളുന്ന ഡെൽ ഇൻസ്പിറോൺ 5490 തിൻ & ലൈറ്റ് ഡിസൈൻ ഉൾപ്പെടുന്ന റിലയൻസ് ഡിജിറ്റലിൽ മാത്രമായി ലഭ്യമായ ഇത് ഇപ്പോൾ ആകർഷകമായ 61,999/- രൂപക്ക് ലഭ്യമാണ്. പ്രീ-ഇൻസ്റ്റാൾ ചെയ്ത മൈക്രോസോഫ്റ്റ് ഓഫീസ് ഉൾപ്പെടെ 33,999 രൂപയിൽ ആരംഭിക്കുന്ന ഇന്റലിന്റെ ഏറ്റവും പുതിയ 10th Gen i3 ലാപ്ടോപ്പുകൾ, 2 വർഷത്തെ വാറണ്ടിയോടെ 18,999/- രൂപയ്ക്ക് Asus E-book 14inch, വെറും 1,000 രൂപയ്ക്ക് 7,799/- രൂപ വില വരുന്ന മൈക്രോസോഫ്റ്റ് ഓഫീസ് ഹോം & സ്റ്റുഡന്റ് 2019 എന്നിവയും ഉപഭോക്താക്കൾക്ക് നേടാവുന്നതാണ്. ഗെയിമിംഗ് ലാപ്ടോപ്പുകൾക്ക് 10% കിഴിവും ലഭ്യമാണ്.
ടെലിവിഷനുകളിൽ 32” സ്മാർട്ട് ടിവികളുടെ വിശാലമായ ശ്രേണിയിൽ (ഹിസെൻസ്, തോഷിബ, വൺപ്ലസ്, ടിസിഎൽ & ഇഫാൽകൺ) 2 വർഷത്തെ വാറണ്ടിയോടെ* 12,490 രൂപയിൽ ആരംഭിക്കുന്നു. 2 വർഷ വാറണ്ടിയും ആവേശകരമായ ക്യാഷ് ബാക്ക് ഓഫറുകളുമായി 64,990/- രൂപയിൽ സാംസങ് 50” QLED സ്മാർട്ട് ടിവിയും ലഭ്യമാണ്. എൽജി OLED ടിവികൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 3 വർഷത്തെ വാറണ്ടിയോടെ* 64,990/- രൂപ വരെ വില വരുന്ന ഗിഫ്റ്റുകളും 3 മാസത്തെ സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷനും ലഭിക്കുന്നതാണ്. 2 വർഷത്തെ വാറണ്ടിയോടെ 34,990/- രൂപയിൽ ആരംഭിക്കുന്ന 55” UHD സ്മാർട്ട് ആൻഡ്രോയ്ഡ് ടിവി 10,000 രൂപ വരെ വില വരുന്ന ഗിഫ്റ്റുകൾക്കൊപ്പം ഉപയോക്താക്കൾക്ക് ലഭ്യമാണ്. വാഷിംഗ് മെഷീനുകളിലെ ഓഫറുകളിൽ 19,990/- രൂപയിൽ ആരംഭിക്കുന്ന കെൽവിനേറ്റർ 6 കിലോഗ്രാം ഫ്രണ്ട് ലോഡ്, 13,990 രൂപയ്ക്ക് സാംസങ് 6.5 കിലോഗ്രാം ടോപ് ലോഡ്, 11,990 രൂപയിൽ ആരംഭിക്കുന്ന ഹെയർ 195 L Dc , 49,990/- രൂപയിൽ ആരംഭിക്കുന്ന പാനസോണിക് SBS 29,990 രൂപയ്ക്ക് 1.5T 3 സ്റ്റാർ എ.സി, 33,990 രൂപയ്ക്ക് എൽജി 1.5T 3 സ്റ്റാർ എ.സി എന്നിവയും ലഭിക്കും.ഈസി ഫൈനാൻസിംഗും ഇഎംഐ ഓപ്ഷനുകളും ഉൾപ്പെടെ ഡിജിറ്റൽ ഇന്ത്യ സെയിൽ അനുഭവം ഈ വർഷം കൂടുതൽ ലാഭകരമാണ്.