ECONOMY

ഡിജിറ്റൽ പണമിടപാട് അതിവേഗം കുതിക്കുന്നു

Newage News

27 Nov 2020

ന്യൂഡല്‍ഹി: ഇന്ത്യയിൽ 3 വർഷത്തിനുള്ളിൽ, 20 ലക്ഷം കോടിയിലേറെ രൂപയുടെ ഇടപാടുകൾ കറൻസി നോട്ടിൽനിന്ന് കാർഡിലേക്കോ മറ്റു ഡിജിറ്റൽ മാർഗങ്ങളിലേക്കോ മാറുമെന്നു പഠന റിപ്പോർട്ട്. ഇക്കാലയളവിൽ ഡിജിറ്റൽ ആകുന്ന ഇടപാടുകളുടെ എണ്ണം 6660 കോടിയാണ്. 2030 ആകുന്നതോടെ ഡിജിറ്റൽ ഇടപാടുകൾ 64 ലക്ഷം കോടി രൂപ കവിയുമെന്നും ആക്സഞ്ചർ തയാറാക്കിയ റിപ്പോർട്ടിൽ പറയുന്നു.

ലോകത്താകെ 42000 കോടി ഇടപാടുകളാണ് (മൂല്യം 525 ലക്ഷം കോടി രൂപ) ഇങ്ങനെ 3 കൊല്ലത്തിനകം കറൻസിയിൽനിന്ന് ഡിജിറ്റലിലേക്കു മാറുക. 2030 ആകുന്നതോടെ ഇങ്ങനെ മാറുന്ന ഇടപാടുകളുടെ മൂല്യം 3600 ലക്ഷം കോടി രൂപ കവിയും. കോവിഡ് കാലത്ത് ഡിജിറ്റൽ പണമിടപാട് അതിവേഗം കുതിച്ചതു കണക്കിലെടുത്ത് ബാങ്കുകൾക്ക് പണമിടപാടുരീതികൾ സമഗ്രമായി നവീകരിക്കേണ്ടിവരുമെന്നും റിപ്പോർട്ട് പറയുന്നു. ജനങ്ങൾ ഇത്രവേഗത്തിലും വ്യാപകമായും ഡിജിറ്റൽ രീതികൾ സ്വീകരിക്കുമെന്നത് ബാങ്കുകളുടെ കണക്കുകൂട്ടലുകൾക്ക് അപ്പുറത്തായിരുന്നു എന്നും ആക്സ‍ഞ്ചർ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ