ECONOMY

രാജ്യത്ത് പ്രത്യക്ഷ നികുതി കോഡിനു വഴിയൊരുങ്ങുന്നു; നിർദേശങ്ങളടങ്ങിയ റിപ്പോർട്ട് ധനമന്ത്രിയുടെ മുന്നിൽ

20 Aug 2019

ന്യൂഏജ് ന്യൂസ്, ന്യൂഡൽഹി ∙ നിലവിലെ ആദായ നികുതി നിയമത്തിനു(1961) പകരമായുള്ള പ്രത്യക്ഷ നികുതി കോഡ് (ഡിടിസി) സംബന്ധിച്ച് കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് അംഗം അഖിലേഷ് രഞ്ജൻ അധ്യക്ഷനായ കർമസമിതി തയാറാക്കിയ റിപ്പോർട്ട് ധനമന്ത്രി നിർമല സീതാരാമനു കൈമാറി. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ പുറത്തുവന്നിട്ടില്ല.

കോർപറേറ്റ് നികുതി നിരക്കു കുറച്ച പശ്ചാത്തലത്തിൽ, നേരത്തെ കമ്പനികൾക്കു നൽകിയിരുന്ന ചില ഇളവുകൾ പിൻവലിച്ചേക്കുമെന്നാണ് ധനമന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. കമ്പനികളുടെ ലയനവുമായി ബന്ധപ്പെട്ട നടപടികൾ എളുപ്പമാക്കുന്നതിനും മറ്റും  വ്യവസ്ഥകൾ വേണമെന്ന് കോർപറേറ്റ് കൂട്ടായ്മകൾ ആവശ്യമുന്നയിച്ചിരുന്നു.

വ്യക്തിഗത ആദായ നികുതി നിരക്കിൽ കാര്യമായ മാറ്റങ്ങൾ പ്രതീക്ഷിക്കേണ്ടതില്ല. എന്നാൽ, ശമ്പളക്കാരായ നികുതിദായകർക്ക് റിട്ടേൺ ഫയൽ ചെയ്യാനുള്ള സംവിധാനം കൂടുതൽ സുഗമമാക്കാനുള്ള നിർദ്ദേശങ്ങളുണ്ടാകാം. ആദായ നികുതി നൽകുന്ന വ്യക്തികളെ സംബന്ധിച്ച് സഹകരണ ബാങ്കുകൾ, എൽഐസി, ക്രെഡിറ്റ് കാർഡ് സ്ഥാപനങ്ങൾ തുടങ്ങിയവയിൽനിന്നു വിവരങ്ങൾ ശേഖരിക്കുന്നതിനുള്ള സംവിധാനം ശക്തമാക്കുമെന്നാണു സൂചന. 

നികുതിവെട്ടിപ്പും കള്ളപ്പണവും തടയാൻ ഇത്തരത്തിലുള്ള തേഡ് പാർട്ടി വിവരങ്ങൾ പരമാവധി ലഭ്യമാകേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. നിലവിലെ നിയമത്തിലെ നിർവചനങ്ങളും നികുതി പരിശോധന സംബന്ധിച്ച വ്യവസ്ഥകളും പരിഷ്കരിക്കുക എളുപ്പമാകില്ലെന്ന് മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. നിലവിലെ വ്യവസ്ഥകൾ പലപ്പോഴായി കോടതിയുടെ വ്യാഖ്യാനത്തിനു വിധേയമായിട്ടുള്ളതാണ്. 

അതുകൊണ്ടുതന്നെ നിയമത്തിൽ നിലവിലുള്ള പ്രയോഗങ്ങളിലും മറ്റും മാറ്റം വരുത്തുന്നത് പ്രശ്നങ്ങൾ സൃഷ്ടിക്കാം. പ്രത്യേകിച്ചും, കേസുകൾ പരമാവധി കുറയ്ക്കാനുള്ള ശ്രമം നടക്കുമ്പോൾ. എന്നാൽ, കോടതിവിധികളുടെ അടിസ്ഥാനത്തിലുള്ള ചില മാറ്റങ്ങൾ കോഡിൽ ഉൾപ്പെടുമെന്നാണ് സൂചന. 50 ലക്ഷം രൂപയിൽ കൂടുതൽ ഉൾപ്പെടുന്ന കേസുകളിൽ മാത്രമേ അപ്പീൽ നൽകേണ്ടതുള്ളുവെന്ന് പ്രത്യക്ഷ നികുതി ബോർഡ് തീരുമാനിച്ചിട്ടുണ്ട്.

നിലവിൽ ആദ്യത്തെ അപ്പീൽ പരിഗണിക്കുന്നതിന് ഏകാംഗ സംവിധാനമാണുള്ളത്. അതിനു പകരം, ആദ്യംതന്നെ ട്രൈബ്യൂണൽ രീതിയിൽ 2 കമ്മിഷണർമാരുള്ള അപ്പീൽ സംവിധാനമുണ്ടാക്കുന്നത് തീർപ്പുകളുടെ നിലവാരം മെച്ചപ്പെടാൻ സഹായിക്കുമെന്ന അഭിപ്രായം ഉന്നയിക്കപ്പെട്ടിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ