AUTO

ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകളുമായി വാഹന നിർമാതാക്കൾ; വിവിധ മോഡലുകളിലായി നാലു ലക്ഷം വരെ വിലകുറവ് പ്രഖ്യാപിച്ചു

10 Aug 2019

ന്യൂഏജ് ന്യൂസ്, വാഹന വിപണിയിലെ മാന്ദ്യം തുടരുന്നതോടെ ഉപഭോക്താക്കളെ ആകർഷിക്കാൻ ഓഫറുകളുമായി എത്തുകയാണ് വാഹന നിർമാതാക്കൾ. വിവിധ മോഡലുകളിലായി നാലു ലക്ഷം വരെ വിലക്കുറവാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. സിആർവി മുതൽ ജാസ് വരെ നീളുന്ന വിവിധ മോഡലുകളിലാണ് 42000 രൂപ മുതൽ 4 ലക്ഷം വരെ ക്യാഷ് ഡിസ്കൗണ്ടുകൾ നൽകുന്നത്. വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പുകളേയും മോഡലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചാണ് ഓഫറുകൾ നൽകി വരുന്നത്.

ഹോണ്ട സിആർ–വി

ഹോണ്ടയുടെ പ്രീമിയം എസ്‌യുവി സിആർ–വിക്ക് വിവിധ മോ‍ഡലുകളിലായി നാലു ലക്ഷം രൂപ വരെ ഡിസ്കൗണ്ടാണ് നൽകുന്നത്. എന്നാൽ വിവിധ സ്ഥലങ്ങളേയും ഡീലർഷിപ്പിനേയും മോഡ‍ലുകളുടെ ലഭ്യതയ്ക്കും അനുസരിച്ചായിരിക്കും ഓഫർ ലഭിക്കുക. കഴിഞ്ഞ വർഷമാണ് ഹോണ്ട പുതിയ സിആർ–വി വിപണിയിലെത്തിച്ചത്. 120 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റർ ഡീസൽ എൻജിനും 154 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റർ പെട്രോൾ എൻജിനുമാണ് വാഹനത്തിന് കരുത്തേകുന്നത്.

ഹോണ്ട ബിആർ–വി

ഹോണ്ടയുടെ ചെറു എസ്‌യുവി ബിആർ–വിക്ക് 1.10 ലക്ഷം രൂപ വരെ ഓഫറാണ് നൽകുന്നത്. വിവിധ വകഭേദങ്ങളിലായി ക്യാഷ് ഡിസ്കൗണ്ടും എക്സ്ചേഞ്ച് ഓഫറുകളും ആക്സറീസും അടക്കമാണ് 1.10 ലക്ഷം രൂപയുടെ ഓഫർ നൽകുന്നത്.

ഹോണ്ട സിവിക്ക്

പ്രീമിയം സെഡാനായ സിവിക്കിന് 75000 രൂപ വരെ ഓഫറാണ് ഹോണ്ട നൽകുന്നത്. വിസിവിടി ഒഴികയുള്ള പെട്രോൾ വകഭേദത്തിന് 25000 രൂപ വരെ എക്സ്ചേഞ്ച് ബോണസും ഡീസൽ വിഎക്സ്എംടി/എസഡ്എക്സ്എംടി, പെട്രോൾ വിസിവിടി എന്നീ മോഡലുകൾക്ക് 50000 രൂപ ക്യാഷ് ഡിസ്കൗണ്ടും 25000 എക്സ്ചേഞ്ച് ബോണസുമാണ് കമ്പനി നൽകുന്നത്.

ഹോണ്ട സിറ്റി

ഹോണ്ട സിറ്റിയുടെ  എല്ലാ വകഭേദങ്ങൾക്കും 32000 രൂപ ക്യാഷ് ഡിസ്കൗണ്ടും  30000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 62000 രൂപയാണ് നല്‍കുന്നത്.

ഹോണ്ട ഡബ്ല്യുആർ–വി

ഡബ്ല്യുആർ–വിയുടെ  എല്ലാ വകഭേദങ്ങൾക്കും 25000 രൂപ ക്യാഷ് ഡിസ്കൗണ്ടും  20000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫറാണ് നല്‍കുന്നത്.

ഹോണ്ട ജാസ്

പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ‍ഡിസ്കൗണ്ടും 25000 രൂപ എക്സ്ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ ഓഫറാണ് നൽകുന്നത്.

ഹോണ്ട അമേയ്സ്

കോംപാക്റ്റ് സെ‍ഡാനായ അമേയ്സിന്റെ വിവിധ മോഡലുകൾക്ക് 42000 രൂപവരെയാണ് ഡിസൗണ്ട് നൽകുന്നത്. ചിലമോഡലുകൾക്ക് 30000 രൂപ വരെ എക്സ്ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവർഷത്തെ അഡീഷണൽ വാറന്റിയും നൽകുമ്പോൾ എക്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും നൽകുന്നുണ്ട്. അമേയ്സിന്റെ എയ്സ് എഡിഷൻ വിഎക്സ്എംടി/സിവിടി എന്നിവയ്ക്ക് എക്സ്ചേഞ്ച് ബോണസായി 30000 രൂപയും ക്ചേഞ്ച് ഇല്ലാത്തവർക്ക് അഡീഷണൽ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനൻസ് പ്രോഗ്രാമും നൽകുന്നുണ്ട്.



Related News


Special Story