CORPORATE

മുത്തൂറ്റ് സമരത്തിൽ നാളെ വീണ്ടും ചർച്ച; സമരം എങ്ങനെയും തീർക്കാൻ സിഐറ്റിയു, ന്യായമല്ലാത്ത ഒന്നിനും വഴങ്ങേണ്ടെന്ന നിലപാടിലുറച്ച് മാനേജ്മെൻറ്

17 Sep 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം: മുത്തൂറ്റ് ഫിനാൻസിലെ അനിശ്ചിതകാല സമരം ഒത്തുതീർപ്പാക്കാൻ നാളെ തിരുവനന്തപുരത്ത് വീണ്ടും ചർച്ച. സമരം വിജയിപ്പിക്കാൻ കഴിയാതെ വന്ന സിഐടിയു എങ്ങനെയും സമരം തീർക്കാനുള്ള ഒരുക്കത്തിലാണ്. നാളെ രാവിലെ 11 നാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. തൊഴിൽ വകുപ്പ് മന്ത്രി ടിപി രാമകൃഷ്ണൻ ചർച്ചയിൽ പങ്കെടുക്കും. സിഐടിയുവിനെ പ്രതിനിധീകരിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം, സെക്രട്ടറി വി ശിവൻകുട്ടി എന്നിവർ പങ്കെടുക്കും. മാനേജ്മെന്റ് പ്രതിനിധികളും ചർച്ചയ്ക്ക് എത്തും. 

\സമരത്തിനിടയിലെ അക്രമ സംഭവങ്ങൾ പൊതുജനങ്ങൾക്കിടയിൽ വലിയ എതിർപ്പ് ക്ഷണിച്ച് വരുത്തിയിരുന്നു. ജീവനക്കാരിൽ ബഹുഭൂരിപക്ഷവും സമരത്തിനെതിരെ നിലപാടെടുത്ത് രംഗത്ത് വന്നു. സമരക്കാർക്കിടയിൽ വലിയ കൊഴിച്ചിലുമുണ്ടായി. ഈ സാഹര്യത്തിൽ മാനേജ്മെൻറ് നല്ല ആത്മവിശ്വാസത്തിലാണ്. ന്യായമല്ലാത്ത ഒരു വിട്ടുവീഴ്ചയും വേണ്ടെന്ന നിലപാടിൽ അവർ ഉറച്ച് നിൽക്കുന്നു. അത് സമരക്കാരെ കൂടുതൽ സമ്മർദ്ദത്തിലാക്കുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story