TECHNOLOGY

ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍; ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിന് ഇനി പുതിയ ലോഗോ

Newage News

12 Mar 2020

ഹോട്ട്സ്റ്റാര്‍ ഇനി പുതിയ രൂപത്തില്‍ ഉപയോക്താക്കളിലേക്കെത്തും. ഹോട്ട്സ്റ്റാര്‍ ആരംഭിച്ച സ്റ്റാര്‍ ഇന്ത്യയെ വാള്‍ട്ട് ഡിസ്നി കമ്പനി ഏറ്റെടുത്തതോടെയാണ് ഇങ്ങനെ ഒരു രൂപമാറ്റത്തിലേക്ക് ഒരുങ്ങിയിരിക്കുന്നത്. ഇനിമുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ എന്ന പേരിലാവും ഹോട്ട്സ്റ്റാര്‍ ഉപയോക്താക്കളിലെത്തുക.

സ്റ്റാര്‍ ഇന്ത്യയുടെ നക്ഷത്ര ചിഹ്നം ഉള്‍പ്പെടുന്ന ഹോട്ട്സ്റ്റാറിന്റെ ലോഗോ മാറ്റി കടും നീല നിറത്തിലുള്ള ഗ്രേഡിയന്റ് പശ്ചാത്തലത്തില്‍ ഹോട്ട്സ്റ്റാര്‍ എന്ന് എഴുതിയിരിക്കുന്നതാണ് ഇപ്പോഴത്തെ ലോഗോ. ഹോട്ട്സ്റ്റാര്‍, വാള്‍ട്ട് ഡിസ്നിയുടെ ഉടമസ്ഥതയിലായതോടെ ആമസോണ്‍ പ്രൈം, നെറ്റ് ഫ്ളിക്സ് പോലുള്ള സേവനങ്ങള്‍ക്ക് കനത്ത വെല്ലുവിളിയായിരിക്കുകയാണ്.

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിലാണ് ഹോട്ട്സ്റ്റാറിന്റെ ആന്‍ഡ്രോയിഡ്, ഐഓഎസ് ആപ്പുകള്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആയി അപ്ഡേറ്റ് ചെയ്യപ്പെട്ടത്. അതേസമയം പുതിയ രൂപകല്‍പന ഹോട്ട്സ്റ്റാറിന്റെ വെബ്സൈറ്റില്‍ പ്രകടമായിട്ടില്ല. ഹോളിവുഡ് സിനിമകളുടെയും ഒറിജിനല്‍ പ്രൊഡക്ഷനുകളുടേയും വന്‍ശേഖരമാണ് ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഉപയോക്താക്കളിലെത്തുക. മാര്‍വെലിന്റെ സ്റ്റാര്‍വാര്‍സ് പരമ്പര, പിക്സാറിന്റെ അനിമേഷന്‍ സിനിമകള്‍, ഡിസ്നിയുടെ തന്നെ സ്വന്തം പ്രൊഡക്ഷനുകള്‍ നാഷണല്‍ ജ്യോഗ്രഫിക് ഡോക്യുമെന്ററികള്‍ ഉള്‍പ്പടെ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെ ആസ്വദിക്കാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ