LAUNCHPAD

അക്ഷയ് കുമാര്, അജയ് ദേവ്ഗണ് എന്നിവരുടെ ബോളിവുഡ് ചിത്രങ്ങളുടെ നേരിട്ടുള്ള റിലീസുമായി ഡിസ്നി+ ഹോട്ട്സ്റ്റാര് മള്ട്ടിപ്ലെക്സ്; ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ജൂലൈ 24 മുതൽ

Newage News

04 Jul 2020

മുംബൈ: ഇന്ത്യയിൽ വിജയകരമായി അവതരിപ്പിച്ചതിന് പിന്നാലെ ഡിസ്നി+ ഹോട്ട്സ്റ്റാർ ഇന്ത്യയിൽ കോടിക്കണക്കിന് ആളുകൾ സിനിമ കാണുന്ന രീതിയിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരുന്നു. ഡിസ്നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സ് അവതരിപ്പിച്ചുകൊണ്ട് ബോളിവുഡ് ബ്ലോക്ക്ബ്ലസ്റ്ററുകളുടെ നേരിട്ടുള്ള റിലീസാണ് ഈ പ്ലാറ്റ്ഫോം സാധ്യമാക്കുന്നത്. ഇന്ത്യയിലെ കോടിക്കണക്കിന് വരുന്ന സ്മാർട്ട്ഫോൺ ഉപയോക്താക്കളിലേക്ക് നേരിട്ടായിരിക്കും ഈ സംവിധാനത്തിലൂടെ സിനിമയെത്തുന്നത്.

ഇന്ത്യയിലുടനീളമുള്ള ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ സിനിമകൾ കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലെക്സ് ഇപ്പോൾ ഇത് സാധ്യമാക്കുകയാണ്.

2020 ജൂലൈ 24 മുതൽ 2020-ൽ ആളുകൾ ഏറ്റവും അധികം കാത്തിരിക്കുന്ന 7 സിനിമകളുടെ പ്രീമിയർ നിങ്ങൾക്ക് ആസ്വദിക്കാനാകും. അക്ഷയ് കുമാർ, കിയാരാ അദ്വാനി എന്നിവരുടെ ലക്ഷ്മി ബോംബ്, അജയ് ദേവ്ഗൺ, സൊനാക്ഷി സിൻഹ, സഞ്ജയ് ദത്ത് എന്നിവരുടെ ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ, സുശാന്ത് സിംഗ് രജ്പുത്ത്, സഞ്ജനാ സംഘി, സെയ്ഫ് അലി ഖാൻ എന്നിവരുടെ ദിൽ ബിചാര, സഞ്ജയ് ദത്ത്, ആലിയാ ഭട്ട്, ആദിത്യ റോയ് കപൂർ, പൂജാ ഭട്ട് എന്നിവരുടെ സഡക്ക് 2, അഭിഷേക് ബച്ഛന്റെ ദ് ബിഗ് ബുൾ, വിദ്യുത് ജമാലിന്റെ ഖുദാ ഹാഫിസ്, കുനാൽ കെമ്മു, രസികാ ദുഗാൽ എന്നിവരുടെ ലൂട്ട്കേസ് തുടങ്ങിയവയാണ് പ്രിമിയറിന് കാത്തിരിക്കുന്ന സിനിമകൾ.

ഡിസ്നി+ ഹോട്ട്സ്റ്റർ മൾട്ടിപ്ലെക്സ് പുതിയതും പുനരവിഷ്ക്കരിച്ചതുമായ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ അനുഭവം ബോളിവുഡ് ആരാധകർക്ക് സമ്മാനിക്കും. അക്ഷയ് കുമാർ, അജയ് ദേവ്ഗൺ പോലുള്ള താരങ്ങളുടെ സിനിമകൾ നേരിട്ട് ആരാധകരുടെ സ്മാർട്ട്ഫോണുകളിലേക്ക് എത്തിച്ച് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോയുടെ ഹോം ഡെലിവറി നടത്തുകയാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലെക്സ്. ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രീമിയം, ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി വരിക്കാർക്ക് നിലവിലെ സബ്സ്ക്രിപ്ഷനിൽ തന്നെ അധിക ചെലവില്ലതെ ഈ ബ്ലോക്ക്ബസ്റ്റർ സിനിമകൾ ആസ്വദിക്കാനാകും. വരിക്കാരല്ലാത്തവർക്ക് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയുടെ 399/- രൂപ വാർഷിക നിരക്കുള്ള പ്ലാൻ വാങ്ങി ഈ സിനിമകളെല്ലാം ആസ്വദിക്കാനാകും. ഒപ്പം എക്സ്ക്ലൂസീവ് ഹോട്ട്സ്റ്റാർ സ്പെഷ്യലുകളും ലോകത്തിലെ തന്നെ ഏറ്റവും വലിയ സൂപ്പർഹീറോ സിനിമകളും കുട്ടികളുടെ പ്രിയപ്പെട്ട കഥാപാത്രങ്ങളെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആസ്വഗിക്കാനും പരിധിയില്ലാത്ത തത്സമയ സ്പോർട്ട്സ് കാണാനും നിങ്ങൾക്ക് കഴിയും.

ഡിസ്നി+ ഹോട്ട്സ്റ്റർ മൾട്ടിപ്ലെക്സിന്റെ ആദ്യ സിനിമ ദിൽ ബിചാരയാണ്. കഴിഞ്ഞയിടയ്ക്ക് അന്തരിച്ച സുശാന്ത് സിംഗ് രാജ്പുത് ഈ സിനിമ, അദ്ദേഹത്തോടുള്ള സ്മരണാർത്ഥം ഡിസ്നി+ ഹോട്ട്സ്റ്റാറിലെ വരിക്കാർക്കും അല്ലാത്തവർക്കും സൌജന്യമായി കാണാനാകും.

ഡിസ്നി+ ഹോട്ട്സ്റ്റാറിൽ ഞങ്ങൾ ഉറച്ച് വിശ്വസിക്കുന്നത് അപ്രതീക്ഷിതമായത് നേടിയെടുക്കാൻ അതിർവരമ്പുകളെ ഭേദിക്കണമെന്നാണ്. ഏതാനും വർഷങ്ങൾക്ക് മുമ്പ്, മൊബൈലിൽ തത്സമയ സ്ട്രീമിംഗിലൂടെ ഞങ്ങൾ സ്പോർട്ട്സിനെ ആളുകളിലേക്ക് കൂടുതൽ അടുത്തെത്തിച്ചു. ഇന്ത്യയിലെ തത്സമയ സ്പോർട്ട്സിന്റെ തലവര മാറ്റിവരച്ച തീരുമാനമായിരുന്നു അത്. ഇന്ന് ഞങ്ങൾ ഡിസ്നി+ ഹോട്ട്സ്റ്റാർ മൾട്ടിപ്ലക്സ് അവതരിപ്പിക്കുമ്പോൾ മറ്റൊരു വിപ്ലവാത്മക മാറ്റത്തിന്റെ പടിവാതിൽക്കലാണ് ഞങ്ങൾ. ബോളിവുഡിലെ വലിയ സിനിമകൾ നേരിട്ട് പ്രേക്ഷകരുടെ മൊബൈൽ സ്ക്രീനിലേക്ക് എത്തിക്കുന്നതിലൂടെ പുതിയ മാറ്റങ്ങൾക്ക് തുടക്കമിടാനാകും. മികച്ച സംവിധായകരുമായും ആർട്ടിസ്റ്റുകളുമായും സഹകരിച്ച് അവരുടെ സൃഷ്ടികൾക്കായൊരു പ്ലാറ്റ്ഫോം ഒരുക്കാൻ ഞങ്ങൾക്ക് സന്തോഷമുണ്ട്' - വാൾട്ട് ഡിസ്നി കമ്പനി എപാക് പ്രസിഡന്റും സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യ ചെയർമാനുമായ ഉദയ് ശങ്കർ പറഞ്ഞു.

ഈ പദ്ധതിയെക്കുറിച്ചും ഇത് സിനിമാ മേഖലയിലുണ്ടാക്കുന്ന പ്രഭവത്തെക്കുറിച്ചും അദ്ദേഹം ഇങ്ങനെ പറഞ്ഞു, 'തിയേറ്ററുകൾ സമ്മാനിക്കുന്നത് പ്രത്യേകമായൊരു അനുഭവമാണ്. അതുകൊണ്ട് അവ എന്നും നിലനിൽക്കുകയും വളരുകയും ചെയ്യും. എന്നാൽ, സിനിമാ മേഖലയുടെ സാധ്യത മൊത്തത്തിൽ ഉപയോഗിക്കാൻ പരിമിതമായ റിലീസ് വിൻഡോകളും തിയേറ്ററുകളും അപര്യാപ്തമാണ്. നിർമ്മിക്കാൻ കഴിയുന്ന സിനിമകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതായിരിക്കും ഞങ്ങളുടെ ഉദ്യമം. സിനിമാ പ്രേമികൾക്ക് കാണാനും ക്രിയേറ്റീവ് കമ്മ്യൂണിറ്റിക്ക് സൃഷ്ടിക്കാനും കൂടുതൽ സിനിമകൾ എന്നതാണ് ഇതിന്റെ ഫലങ്ങളിലൊന്ന്. ഇത് ഇന്ത്യയിൽ കൂടുതൽ സിനിമകൾ നിർമ്മിക്കപ്പെടൻ അവസരമൊരു്കുമെന്നാണ് ഞങ്ങൾ വിശ്വസിക്കുന്നത്".

ലക്ഷ്മി ബോംബിലെ നായകൻ അക്ഷയ് കുമാർ പറഞ്ഞു "ഞങ്ങളുടെ സിനിമ ലക്ഷ്മി ബോംബ് ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയിലൂടെ ലക്ഷക്കണക്കിന് ആരാധകരിലേക്ക് എത്തുന്നു എന്ന കാര്യത്തിൽ ഞങ്ങൾക്ക് വലിയ ആകാംക്ഷയുണ്ട്. വ്യത്യസ്തമായൊരു സിനിമ എന്നതിനാൽ എനിക്ക് വളരെ പ്രിയപ്പെട്ട ഒന്നാണിത്. ഇതാദ്യമായാണ് ഇത്തരത്തിലൊന്ന് ഞാൻ കൈകാര്യം ചെയ്യുന്നത്. ഹൊററും ഹ്യൂമറും കൂടിക്കലർന്നൊരു എന്റർടെയ്ൻമെന്റ് സിനിമയാണിത്. ഇതിലെ കഥ പങ്കുവെയ്ക്കുന്നത് വലിയൊരു സാമൂഹിക സന്ദേശം കൂടിയാണ്. ബുദ്ധിമുട്ടേറിയ ഈ സമയത്ത് ആളുകളിൽ സന്തോഷവും പ്രതീക്ഷയും കൊണ്ടുവരാൻ ഈ സിനിമയ്ക്ക് കഴിയുമെന്ന് എനിക്കുറപ്പുണ്ട്" 

'നൂറു കണക്കിന് സിനിമകൾ ചെയ്ത എന്നെപ്പോലൊരാളുടെ വീക്ഷണകോണിൽ സിനിമകൾ പ്ലേ ചെയ്യേണ്ടത് തിയേറ്ററുകളിലാണ്. പക്ഷെ രണ്ട് കാര്യങ്ങൾ പെട്ടെന്നാണ് സമാന്തരമായി സംഭവിച്ചത്. ഒന്ന് കോവിഡ് വരവോടെ മറ്റ് മേഖലകൾക്കെപ്പം സിനിമാ മേഖലയും തകർച്ചയിലായി, തിയേറ്ററുകൾ കാലിയായി. അതേസമയത്ത് തന്നെയാണ് സമാന്തരമായി ഒടിടി പ്ലാറ്റ്ഫോമുകൾ പൊങ്ങി വന്നത്. ഭാവിയിൽ തിയേറ്ററും ഒടിടിയും സമാന്തരമായി മുന്നോട്ട് പോകും. രണ്ട് ഓപ്ഷനുകൾക്കും അതിന്റേതായ ശക്തികളുണ്ട്.  ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയിൽ ലഭ്യമാണ്. ഇതിലൂടെ ആളുകൾ വീണ്ടും പുതിയ സിനിമകളുടെ റിലീസിനായി കാത്തിരിക്കാൻ തുടങ്ങുകയാണ്" - ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യയിലെ നായകൻ അജയ് ദേവ്ഗൺ പറഞ്ഞു.

"എന്നെ സംബന്ധിച്ച് പ്രിയപ്പെട്ട സിനിമയാണ് സഡക്ക് 2. ഞാൻ ആദ്യമായിട്ടാണ് എന്റെ അച്ഛനൊപ്പം വർക്ക് ചെയ്യുന്നത്. എന്നെ സംബന്ധിച്ചൊരു സ്വപ്ന സാക്ഷാത്ക്കാരമാണിത്. ഈ സിനിമയിൽ വളരെ പുതിയതും കാലികപ്രസക്തവുമായൊരു ഇമോഷണൽ പൾസുണ്ട്, ഒപ്പം മികച്ചൊരു കാസ്റ്റും. ആദിത്യ, സഞ്ജയ്, പൂജ എന്നിവർക്കൊപ്പമുള്ള അഭിനയം മാജിക്കലായിരുന്നു. ഇത് വല്ലാതെ ബുദ്ധിമുട്ടുകൾ നേരിടുന്നൊരു സമയമാണ്. നാമെല്ലാവരും ചേർന്ന് അതിനെ മറികടക്കാൻ ശ്രമിക്കുകയുമാണ്. എന്റെ അച്ഛനെപ്പോഴും പറയുന്നത് ഒരു ഫിലിംമേക്കറുടെ ലക്ഷ്യസ്ഥാനം പ്രേക്ഷക ഹൃദയം ആയിരിക്കണമെന്നാണ്. ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപി ഞങ്ങൾക്ക് നൽകുന്നത് ഇത്തരത്തിലൊരു അവസരമാണ്, ഇതിലൂടെ രാജ്യത്തുടനീളമുള്ള ഞങ്ങളുടെ പ്രേക്ഷകരുമായി കണക്റ്റ് ചെയ്യാൻ ഞങ്ങൾക്ക് കഴിയുന്നു" - സഡക്ക് എന്ന സിനിമയുടെ സീക്വലിൽ അഭിനയിക്കുന്ന ആലിയാ ഭട്ട് പറഞ്ഞു.

"സിനിമയിലൂടെയും കഥകളിലൂടെയും ആളുകളെ എന്റർടെയിൻ ചെയ്യാൻ കഴിയുക എന്നതിലുപരിയായി സന്തോഷം നൽകുന്ന ഒന്നുമില്ല. അതാണ് ബിഗ് ബുൾ ചെയ്യുന്നത്. അവസാനം വരെ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സിനിമയാണിത്. ഡിസ്നി+ ഹോട്ട്സ്റ്റാർ പോലൊരു പ്ലാറ്റ്ഫോമിലൂടെ ഈ സിനിമ അവതരിപ്പിക്കുന്നു എന്നതിൽ എനിക്ക് സന്തോഷമുണ്ട്. റിലീസായ ഉടൻ രാജ്യത്ത് ഉടനീളമുള്ള കോടിക്കണക്കിന് ആളുകൾക്ക് സിനിമ ആസ്വദിക്കാനാകും" - ബിഗ് ബുൾ നായകൻ അഭിഷേക് ബച്ഛൻ പറഞ്ഞു.

ജൂലൈ 24 മുതൽ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയിലൂടെ നിരവധി സിനിമകളാണ് റിലീസിന് തയാറായിരിക്കുന്നത്

ലക്ഷ്മി ബോംബ് (ഹൊറർ കോമഡി) അക്ഷയ് കുമാർ, കിയാരാ അദ്വാനി എന്നിവരാണ് അഭിനയിക്കുന്നത്i. സംവിധാനം രാഘവാ ലോറൻസ്, നിർമ്മാതാക്കൾ: കെയ്പ്പ് ഓഫ് ഗുഡ് ഫിലിംസ്, തുഷാർ കപൂർ, ഷബീനാ ഖാൻ, ഫോക്സ് സ്റ്റാർ സ്റ്റുഡിയോസ്.

ഭുജ്: ദ് പ്രൈഡ് ഓഫ് ഇന്ത്യ (യുദ്ധം, ആക്ഷൻ - യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി) അജയ് ദേവ്ഗൺ, സഞ്ജയ് ദത്ത്, സൊനാക്ഷി സിൻഹ, അമ്മി വിർക്, ശരദ് കെൽക്കാർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. അഭിഷേക് ദൂതിയയാണ് രചനയും സംവിധാനവും. ഭൂഷൻ കുമാർ, ഗിന്നി ഖനൂജ, വജീർ സിംഗ്, കുമാർ മംഗട്ട് പഥക്, എന്നിവർ ചേർന്ന് ടി-സീരീസ്, സെലക്റ്റ് മീഡിയാ ഹോൾഡിംഗ്സ് എൽഎൽപി എന്നിവയുടെ ബാനറിലാണ് സിനിമ നിർമ്മിക്കുന്നത്.

സഡക് 2 (1991-ൽ റിലീസായ സഡക്കിന്റെ സീക്വൽ) - സജ്ഞയ് ദത്ത്, ആലിയാ ഭട്ട്, ആദിത്യാ റോയ് കപൂർ, പൂജാ ഭട്ട്, ജിഷൂ സെൻഗുപ്ത, മകരന്ദ് ദേശ്പാണ്ഡെ, മോഹൻ കപൂർ, ഗുൽഷൻ ഗ്രോവർ, പ്രിയങ്കാ ബോസ്, ജോൺ ഗാർഡ്നർ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മഹേഷ് ഭട്ടാണ് സംവിധാനം. സുഹൃതാ സെൻഗുപ്തയും മഹേഷ് ഭട്ടും ചേർന്നാണ് രചന. മുകേഷ് ഭട്ടാണ് നിർമ്മാണം.

ദ് ബിഗ് ബുൾ - ദ് മാൻ ഹൂ സോൾഡ് ഡ്രീംസ് ടു ഇന്ത്യ (ക്രൈം ഡ്രാമ) - അഭിഷേക് ബച്ഛൻ, ഇലിയാനാ ഡിക്രൂസ്, നികിതാ ദത്താ,സോഹം ഷാ, റാം കപൂർ, സുപ്രിയാ പഥക്, സൌരഭ് ശുക്ല എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. കൂക്കി ഗുലാട്ടിയാണ് സംവിധാനം. അജയ് ദേവ്ഗണും ആനന്ദ് പണ്ഡിതുമാണ് നിർമ്മാണം. കുമാർ മങ്കത് പഥക്, വിക്രാന്ത് ശർമ്മ എന്നിവരാണ് സഹനിർമ്മാതാക്കൾ.

ദിൽ ബിചാര (ഫോൾട്ട് ഇൻ ഔർ സ്റ്റാർസ് റീമേക്ക്) - മരിച്ചുപോയ സുശാന്ത് സിംഗ് രാജ്പുത്, സഞ്ജനാ സംഘി, സെയ്ഫ് അലി ഖാൻ, സസ്വതാ ചാറ്റർജി, സാഹിൽ വെയ്ദ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. മുകേഷ് ഛബ്രയാണ് സംവിധാനം. സുപ്രോതിം സെൻഗുപ്തയും ശശാങ്ക് ഖെയ്താനും ചേർന്നാണ് സിനിമ ഹിന്ദിയിലേക്ക് മാറ്റി എഴുതിയത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസാണ് നിർമ്മാണം.

ഖുദാ ഹാഫിസ് (റൊമാന്റിക് ആക്ഷൻ ത്രില്ലർ, യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി) - വിദ്യുത് ജമാൽ, അന്നു കപൂർ, ശിവലീഖാ ഒബ്റോയ്, ശിവ് പണ്ഡിറ്റ്, അഹാന കുംറ എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. ഫറൂഖ് കബീറാണ് സിനിമയുടെ രചനയും സംവിധാനവും. കുമാർ മങ്കട് പഥക്, അഭിഷേക് പഥക് (പനോരമ സ്റ്റുഡിയോസ് ഇന്റർനാഷ്ണൽ).

ലൂട്ട്കേസ് (കോമഡി ത്രില്ലർ) കുനാൽ കെമ്മു, രസികാ ദുഗാൽ, ഗജ്രാജ് റാവു, രൺവീർ ഷോരെ, വിജയ് റാസ് എന്നിവരാണ് അഭിനയിച്ചിരിക്കുന്നത്. രാജേഷ് കൃഷ്ണനാണ് സംവിധാനം. രാജേഷ് കൃഷ്ണനും കപിൽ സാവന്തും ചേർന്നാണ് എഴുതിയിരിക്കുന്നത്. ഫോക്സ് സ്റ്റാർ സ്റ്റുഡിയോസും സോഡാ ഫിലിംസുമാണ് നിർമ്മാണം.

ലോകത്തിലെ ഏറ്റവും മികച്ച കഥകൾ ഒരൊറ്റ പ്ലാറ്റ്ഫോമിൽ അണിനിരക്കുന്ന സമാനതകളില്ലാത്ത വിനോദ അനുഭവമാണ് ഡിസ്നി+ ഹോട്ട്സ്റ്റാർ പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്. ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയുടെ വാർഷിക സബ്സ്ക്രിപ്ഷനിലൂടെ ഉപയോക്താക്കൾക്ക് ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ സിനിമകളിലേക്കും (ഭാഗി 3, അംഗ്രേസി മീഡിയം), ഏറ്റവും മികച്ച ആഗോള സിനിമകളിലേക്കും ഷോകളിലേക്കും ആനിമേഷൻ സിനിമകളിലേക്കും (ഫ്രോസൺ 2, ലയൺ കിംഗ്) കുട്ടികളുടെ ഇഷ്ട കഥാപാത്രങ്ങളിലേക്കും (മിക്കി മൌസ്, ഡോറിമോൻ), ഏഴ് ഭാഷകളിൽ ഹോട്ട്സ്റ്റാർ സ്പെഷ്യൽ എക്സ്ക്ലൂസീവ് ഷോകളിലേക്കും പരിധിയില്ലാത്ത ലൈവ് സ്പോർട്ട്സിലേക്കും മറ്റും 399 രൂപ വാർഷിക നിരക്കിൽ നിങ്ങൾക്ക് ആക്സസ് ലഭിക്കുന്നു.

ജൂലൈ 24 മുതൽ ബോളിവുഡ് സിനിമകളുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ ഡിസ്നി+ ഹോട്ട്സ്റ്റാർ വിഐപിയിൽ ആസ്വദിക്കാം 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story