ECONOMY

കോവിഡ് രാജ്യത്തിന്റെ വളർച്ചയ്ക്കു വിഘാതമാകുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്

Newage News

30 Mar 2020

ന്യൂഡൽഹി: കോവിഡ് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുമെന്നത് രോഗത്തിന്റെ തീവ്രത, വ്യാപനം, കാലയളവ് എന്നിവയെ ആശ്രയിച്ചിരിക്കുമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. നടപ്പു വർഷം 5 ശതമാനമെങ്കിലും സാമ്പത്തിക വളർച്ച ഉണ്ടാകാനുള്ള സാധ്യയില്ലെന്നാണ് പണ നയ സമിതിയുടെ (എംപിസി) വിലയിരുത്തലെന്ന് ദാസ് സൂചിപ്പിച്ചു.

സാമ്പത്തിക വർഷത്തിന്റെ അവസാന പാദത്തിൽ 4.7% വളർച്ച സാധ്യമായാലാണ് മൊത്തം വർഷത്തേക്ക് 5% വളർച്ച പ്രതീക്ഷിക്കാമായിരുന്നത്. എന്നാൽ, പകർച്ചവ്യാധി വെല്ലുവിളി ഉയർത്തുകയാണ്. അപ്പോഴും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനഘടകങ്ങൾ 2008ലെ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തെക്കാൾ ശക്തമാണെന്ന് ദാസ് പറഞ്ഞു.

എംപിസി അടുത്ത മാസം 3ന് തീരുമാനങ്ങൾ പ്രഖ്യാപിക്കാനിരുന്നതാണ്. എന്നാൽ, നിലവിലെ അടിയന്തര സാഹചര്യം കണക്കിലെടുത്താണ് 24 മുതൽ 26വരെ യോഗം ചേർന്ന് റീപ്പോ, റിവേഴ്സ് റീപ്പോ നിരക്കുകൾ കുറയ്ക്കുന്നതിനും വായ്പ തിരിച്ചടവിനും പലിശ ഈടാക്കുന്നതിനും മൊറട്ടോറിയം ഏർപ്പെടുത്താനും ശുപാർശ ചെയ്തത്. റീപ്പോ നിരക്ക് കുറയ്ക്കുന്നതിനോട് 6 അംഗ എംപിസിയിൽ എല്ലാവരും യോജിച്ചു. തോത് സംബന്ധിച്ച് 4:2 എന്ന രീതിയിലായിരുന്നു വോട്ട്. റിപ്പോ അരശതമാനം കുറച്ചാൽ മതിയെന്ന് ഡോ.ചേതൻ ഘാട്ടെയും ഡോ.പാമി ദുവയും മുക്കാൽ ശതമാനം േവണമെന്ന് ദാസും ഡോ.രവീന്ദ്ര ധൊലാക്കിയ, ഡോ.ജനക് രാജ്, ഡോ. മൈക്കിൾ ദേബബ്രത പാത്ര എന്നിവരും നിലപാടെടുത്തു 

ഭക്ഷ്യധാന്യങ്ങളുടെ ഉൽപാദനത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2.4% വർധനയുണ്ട്. ഇതാണ് ഏക രജതരേഖ. മിക്ക സേവന മേഖലകളിലും കഴിഞ്ഞ 2 മാസവും സ്ഥിതി മോശമായിരുന്നു. വ്യാപരം, ടൂറിസം, എയർലൈൻസ്, ഹോസ്പിറ്റാലിറ്റി, നിർമ്മാണമേഖലകൾക്ക് കോവിഡ് ആഘാതമേൽപിക്കുന്നു. താൽക്കാലിക, കരാർ മേഖലകളിലെ തൊഴിൽ നഷ്ടത്തിന്റെ പ്രതിഫലനം മറ്റു മേഖലകളിലുമുണ്ടാകാമെന്നും ദാസ് പറഞ്ഞു. 

കോവിഡ് നീണ്ടു നിൽക്കുകയും വിതരണ ശൃംഖലകളുടെ പ്രശ്നങ്ങൾ വർധിക്കുകയും ചെയ്താൽ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ആഴം കൂടും, അത് ഇന്ത്യയെ ദോഷകരമായി ബാധിക്കും. ക്രൂഡിന്റെ വില കുറയുന്നത് വ്യാപാരപരമായി നേട്ടമാകും.കോവിഡ് വ്യാപിക്കുന്നതും ലോക്ഡൗൺ നീണ്ടുനിൽക്കുന്നതുമാണ് ഉണ്ടാകാവുന്ന വെല്ലുവിളികളായി എംപിസി വിലിരുത്തിയത്. പണ നയത്തിലും മറ്റുമുള്ള മാറ്റങ്ങളും കോവിഡ് വേഗത്തിൽ തടയാനാവുന്നതും വളർച്ചയെ സഹായിക്കുമെന്നതാണ് ഇതിന്റെ മറുവശമായി കണ്ടത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ