TECHNOLOGY

ഏസര്‍ ലാപ്‌ടോപ്പുകള്‍ ഇനി ഡിക്‌സണ്‍ നിര്‍മിക്കും

Ajith Kumar

11 Oct 2021

ലട്രോണിക്‌സ് ഉപകരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന രാജ്യത്തെ ഏറ്റവും വലിയ കമ്പനി ഡിക്‌സണ്‍ ടെക്‌നോളജി ഇനി ഏസര്‍ ലാപ്‌ടോപ്പുകള്‍ നിര്‍മിക്കും. തായ് വാന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏസറുമായി ഡിക്‌സണ്‍ കരാറിലെത്തി. തുടക്കത്തില്‍ ഇന്ത്യയിലെ ആഭ്യന്തര വിപണിയിലേക്ക് ആകും ഡിക്‌സണ്‍ ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുക. പിന്നീട് ഇന്ത്യയില്‍ നിന്ന് ഏസര്‍ ലാപ്‌ടോപ്പുകള്‍ ഡിക്‌സണ്‍ കയറ്റി അയക്കും.

തുടക്കത്തില്‍ പ്രതിവര്‍ഷം 5 ലക്ഷം ഏസര്‍ ലാപ്‌ടോപ്പുകളാകും ഡിക്‌സന്റെ ഫാക്ടറിയില്‍ നിന്ന് പുറത്തിറങ്ങുക. മൂന്ന് കൊല്ലത്തിനുള്ളില്‍ പ്ലാന്റിന്റെ ശേഷി ഒരു മില്യണ്‍ ലാപ്‌ടോപ്പുകള്‍ നിര്‍മിക്കാവുന്ന രീതിയിലേക്ക് ഉയര്‍ത്തും. കൂടാതെ ടാബ്ലറ്റുകള്‍ നിര്‍മിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്. പ്രമുഖ ലാപ്‌ടോപ്പ്, ടാബ്ലറ്റ് നിര്‍മാതാക്കളുമായി ദീര്‍ഘകാല കരാറിന് ശ്രമിക്കുകയാണ് ഡിക്‌സണ്‍ എന്നാണ് വിവരം.

നിലവില്‍ എച്ച്പി. ലെനോവോ, ഡെല്‍ പോലുള്ള ഏതാനും കമ്പനികള്‍ മാത്രമാണ് രാജ്യത്ത് ലാപ്‌ടോപ്പുകള്‍ നിര്‍മിക്കുന്നത് .2019-20 കാലയളവില്‍ 4.21 ബില്യണ്‍ ഡോളറിന്റെ ലാപ്‌ടോപ്പുകളാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. ആകെ വിപണി 4.85 ബില്യണ്‍ ഡോളറിന്റെ ആണെന്നിരിക്കെ ആണിത്. ഇറക്കുമതിക്കായി ചെലവാക്കുന്ന പണത്തിന്റെ 85 ശതമാനവും ചെല്ലുന്നത് ചൈനയുടെ കൈകളിലേക്കാണ്.

ഈ സാഹചര്യത്തിലാണ് ഡിക്‌സണ്‍, ഏസറുമായി കരാറിലെത്തുന്നത്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ കണക്കനുസരിച്ച് ഇന്ത്യന്‍ ലാപ്‌ടോപ്പ് വിപണിയില്‍ 8.7 ശതമാനം ആണ് ഏസറിന്റെ സാന്നിധ്യം. രാജ്യത്ത് ഏറ്റവും അധികം വില്‍ക്കപ്പെടുന്നത് എച്ച്പി(33.6%) ലാപ്‌ടോപ്പുകളാണ്. ഡെല്‍(22.1%), ലെനോവ(17.8%) എന്നിവരാണ് പിന്നാലെ.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ