Newage News
21 Jan 2021
മുംബൈ: ഇമ്മേർസീവ് ഓഡിയോ, വീഡിയോ എന്റർടെയ്ൻമെന്റ് അനുഭവങ്ങളിലെ മുൻനിരക്കാരായ ഡോൾബി ലബോറട്ടറീസ് ഐഎൻസി (NYSE: DLB) ഇന്ത്യയിലെ മ്യൂസിക് മിക്സ് എഞ്ചിനീയർമാരെ ആദരിക്കുന്ന പദ്ധതി നടപ്പാക്കുന്നതായി പ്രഖ്യാപിച്ചു - ഡോൾബി അറ്റ്മോസ് മ്യൂസിക് മിക്സ് എഞ്ചിനീയേർസ് ഹോണർ ക്ലബ് എന്നാണ് ഈ ഉദ്യമത്തിന്റെ പേര്. ഈ വാർഷിക പരിപാടിയിലൂടെ, മ്യൂസിക് മിക്സ് എഞ്ചിനീയർമാരുടെ വർക്കുകളെയും ഇൻഡസ്ട്രിയിലുള്ള അവരുടെ സംഭാവനകളെയും ആദരിക്കുകയും ആരാധകർക്ക് കൂടുതൽ ആഴത്തിലുള്ള അനുഭവം നൽകുന്നതിനായി ഡോൾബി അറ്റ്മോസിൽ കൂടുതൽ സംഗീതം സൃഷ്ടിക്കാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഡോൾബി അറ്റ്മോസിൽ മ്യൂസിക് മിക്സ് ചെയ്തിട്ടുള്ള ഇന്ത്യയിൽ നിന്നുള്ള മ്യൂസിക് മിക്സ് എഞ്ചിനീയർമാർക്ക് ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. മ്യൂസിക് മിക്സ് എഞ്ചിനീയർമാർക്ക് https://www.dolby.com/en-in/mme എന്നതിൽ രജിസ്റ്റർ ചെയ്യാം. ഈ ലിങ്കിൽ തന്നെ പ്രോഗ്രാം സംബന്ധിച്ച നിബന്ധനകളും വ്യവസ്ഥകളും വിവരിച്ചിട്ടുണ്ട്. യോഗ്യതയുള്ള അപേക്ഷകളെ ഡോൾബി അറ്റ്മോസിൽ മിക്സ് ചെയ്തിട്ടുള്ള സംഗീത എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഡോൾബി റിവ്യൂ ചെയ്യുകയും പ്ലാറ്റിനം (500 ട്രാക്കുകൾ), ഗോൾഡ് (250 ട്രാക്കുകൾ), സെഞ്ചുറി (100 ട്രാക്കുകൾ), സിൽവർ (50 ട്രാക്കുകൾ), സർട്ടിഫിക്കറ്റ് (10 ട്രാക്കുകൾ) എന്നിങ്ങനെ തരം തിരിക്കുകയും ചെയ്യും.
മ്യൂസിക് മിക്സിംഗ് എന്നത് സർഗ്ഗാത്മകമായൊരു പ്രക്രിയയാണ്, അതോടോപ്പം തന്നെ കലയുടെയും ശാസ്ത്രത്തിന്റെയും പെർഫെക്റ്റ് സംഗമവുമാണ്. മ്യൂസിക് മിക്സ് എഞ്ചിനീയർമാരാകാൻ ആഗ്രഹിക്കുന്ന പുതുക്കക്കാർക്ക് ഇതൊരു പ്രചോദനമാകും. വളർന്നു വരുന്ന മ്യൂസിക് മിക്സ് എഞ്ചിനീയർമാർക്ക് പരിശീലനം നൽകി അവരുടെ കഴിവുകളെ പരിപോഷിപ്പിക്കാനുള്ളൊരു പ്ലാറ്റ്ഫോം കൂടിയാണിത്. ഡോൾബി അറ്റ്മോസ് മ്യൂസിക് മിക്സ് എഞ്ചിനീയേർസ് ഹോണർ ക്ലബ്, dolby.com-ൽ കാലക്രമേണ ലിസ്റ്റുകൾ പ്രസിദ്ധീകരിക്കും. കൂടുതലറിയാൻ https://www.dolby.com/en-in/mme സന്ദർശിക്കുക.
"സംഗീതം സൃഷ്ടിക്കാനായി മ്യൂസിക് മിക്സ് എഞ്ചിനീയർമാർ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ അംഗീകരിക്കുകയും അതിനെ കൊണ്ടാടുകയും ചെയ്യുന്ന സമീപനമാണ് ഡോൾബിക്കുള്ളത്. ഡോൾബി അറ്റ്മോസിന്റെ ഇമ്മേർസീവ് ശബ്ദാനുഭവത്തിൽ നിരവധഇ ട്രാക്കുകൾ മിക്സ് ചെയ്തിട്ടുള്ളവരോട് നന്ദി അറിയിക്കുന്നതിനായി, ഡോൾബി അറ്റ്മോസ് മ്യൂസിക് മിക്സ് എഞ്ചിനീയേർസ് ഹോണർ ക്ലബ് അവതരിപ്പിക്കുന്നതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്" - ഡോൾബി ലബോറട്ടറീസ്, എമേർജിംഗ് മാർക്കറ്റ്സ്, മാനേജിംഗ് ഡയറക്ടർ, പങ്കജ് കേഡിയ പറഞ്ഞു.