LAUNCHPAD

'സെൽ ആക്ടിവേഷനിലൂടെ രോഗങ്ങളെ കീഴടക്കാം'; മലയാളി ഡോക്ടറുടെ നിർണായക ഗവേഷണങ്ങളും ചികിത്സവിജയവും ശ്രദ്ധേയമാകുന്നു, അന്താരാഷ്ട്ര പേറ്റന്റ് ജേർണലുകളിൽ പ്രസിദ്ധികരിച്ച കണ്ടുപിടുത്തങ്ങളും ചികിത്സരീതിയുമായി ഡോ: ജോളി തോംസൺ

Newage News

30 May 2020

കൊച്ചി: മൂന്ന് ദശകത്തിലേറെ നീണ്ട ഗവേഷണങ്ങൾക്കൊടുവിൽ ഡോ: ജോളി തോംസൺ എന്ന മലയാളി വനിതാ ഡോക്ടറുടെ സെൽ ആക്റ്റിവേഷൻ പ്രൊജക്റ്റിനു ഫലപ്രാപ്തി. ആരോഗ്യ രംഗത്ത് നിർണായകമായ മാറ്റങ്ങൾ സൃഷ്ടിക്കാൻ പര്യാപ്തമായ ഗവേഷണത്തിലെ കണ്ടെത്തലുകൾ നിരവധി രാജ്യങ്ങളിലെ പേറ്റന്റ് ജേർണലുകളിൽ പ്രസിദ്ധികരിച്ചിട്ടുണ്ട്. സെൽ ആക്റ്റിവേഷന് സഹായിക്കുന്ന കണ്ടുപിടിത്തങ്ങൾക്കുള്ള പേറ്റന്റ് നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഒപ്റ്റിമൈസ്ഡ് ന്യൂട്രിയന്റ് ഫുഡ്, ഒപ്റ്റിമൈസ്ഡ് ന്യൂട്രിയന്റ് ഓയിൽ, ഒപ്റ്റിമൈസ്ഡ് ന്യൂട്രിയന്റ് സോൾട്ട് തുടങ്ങിയ പേറ്റന്റുകളുടെ നടപടിക്രമങ്ങളാണ് പുരോഗമിക്കുന്നത്. 

സെല്ലുകളെ കൃത്യതയോടെ ഉത്തേജിപ്പിക്കുക വഴി പ്രമേഹം അടക്കമുള്ള ജീവിതശൈലീ രോഗങ്ങൾക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്ന ചികിത്സാ രീതിയാണ് ഡോ: ജോളി തോംസൺ വികസിപ്പിച്ചെടുത്തിരിക്കുന്നത്. മോഡേൺ മെഡിസിൻ അവലംബമാക്കിയുള്ള ചികിത്സാ സമ്പ്രദായമാണിത്. നുട്രീഷനും ശാരീരികചലനങ്ങളും ആസ്പദമാക്കിയുള്ള ചികിത്സാ രീതി ആയതിനാൽ പാർശ്വ ഫലങ്ങൾ ഇല്ല. ജീവിത ശൈലിയുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക് ഈ രീതിയിൽ ഫലപ്രദമായ ചികിത്സ സാധ്യമാണെന്ന് ഡോ: ജോളി തോംസൺവ്യക്തമാക്കുന്നു. പല രോഗങ്ങളുടെയും അടിസ്ഥാന കാരണങ്ങൾ (Root cause) പരിഹരിക്കാൻ കഴിയുന്നതാണ് ഈ ചികിത്സാ സമ്പ്രദായം. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് രോഗികളിൽ മാറ്റം ഉണ്ടാകുന്നു. സൂക്ഷ്മമായ ഡയഗ്നോസിസ് ഘട്ടം കഴിഞ്ഞാണ് ഓരോ രോഗിയുടെയും അവസ്ഥക്കനുസരിച്ചുള്ള ചികിത്സാ രീതി തീരുമാനിക്കുക. എല്ലാ ശരീര കോശങ്ങൾക്കും ആരോഗ്യം വീണ്ടെടുക്കാൻ ഉതകുന്ന രീതിയിലുള്ള ചികിത്സ ക്രമം ആയതിനാൽ പ്രമേഹം, അമിത രക്ത സമ്മർദ്ദം, അമിത കൊഴുപ്പ് തുടങ്ങിയ രോഗങ്ങൾക്ക് ഒരേ സമയം ആശ്വാസം കിട്ടും. മരുന്നുകൾ കുറച്ചു രണ്ടു മൂന്ന് മാസം കൊണ്ട് മിക്കവരിലും മരുന്ന് നിർത്താനാകും. സെല്ലുകളിൽ അതിവേഗം തിരുത്തൽ നടത്തി ആരോഗ്യം വീണ്ടെടുക്കുന്നു എന്നതും മരുന്നിന്റെ ഉപയോഗം ഗണ്യമായി കുറയ്ക്കാൻ കഴിയുന്നതും ഈ ചികിത്സാ രീതിയുടെ നേട്ടമാണ്. 

ന്യൂട്രിയന്റുകൾ കൃത്യമായ അനുപാതത്തിൽ ശരീരത്തിന് ലഭിക്കുക, ഫാറ്റി ആസിഡുകളായ ഒമേഗ-3 യും ഒമേഗ- 6 ഉം തമ്മിലുള്ള അനുപാതം 1:1 ആയിരിക്കുക, ഫാറ്റ് മാസ് - ലീൻ മാസ് അനുപാതം 1:4 ആയി ക്രമീകരിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ കൃത്യമായി കണ്ടെത്താനും വിലയിരുത്താനും കഴിഞ്ഞത് സെൽ ആക്റ്റിവേഷൻ പ്രോഗ്രാമിന്റെ ശാസ്ത്രീയ അടിത്തറ ഉറപ്പിക്കുന്നതിൽ നിർണായകമായി. ഈ ചികിത്സ രീതിയിലൂടെ രോഗിക്ക് ഉണ്ടാകുന്ന ആശ്വാസവും, ലാബ് ടെസ്റ്റുകളിൽ കാണുന്ന പുരോഗതിയും നിർണായകവും ശ്രദ്ധേയവുമാണെന്ന് ഡോ: ജോളി തോംസൺ പറയുന്നു. ഭക്ഷണ നിയന്ത്രണം ഉണ്ടെങ്കിലും ശീലങ്ങളെ അപ്പാടെ മാറ്റുന്നില്ലെന്നതും കിടത്തി ചികിത്സ സ്വതവേ ആവശ്യമില്ലെന്നതും ഈ ചികിത്സാ സമ്പ്രദായത്തിന്റെ ശ്രദ്ധേയ നേട്ടങ്ങളാണ്. ജീവിത ശൈലീ രോഗങ്ങളെ തടയാനും, ശാശ്വതമായി പരിഹരിക്കാനും സഹായകരമായ ഈ കണ്ടെത്തൽ, ചികിത്സാ മേഖലയിൽ വലിയ മാറ്റത്തിനു തന്നെ ഇടയാക്കിയേക്കും. 

കോവിഡ് പകർച്ച വ്യാധി ആഗോള തലത്തിൽ തന്നെ മനുഷ്യ രാശിക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ഈ കണ്ടുപിടുത്തങ്ങളുടേയും ചികിത്സാ രീതിയുടെയും പ്രാധാന്യം വളരെ വലുതാണ്. അമിത വണ്ണം, അമിത രക്ത സമ്മർദ്ദം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയ ജീവിത ശൈലി രോഗമുള്ളവരാണ് പ്രധാനമായും കോവിഡ് മൂലം മരിക്കാനിടയാകുന്നത്. സെൽ ആക്ടിവേഷനിലൂടെ അമിത വണ്ണം കുറച്ചു 2 - 3 മാസം കൊണ്ടുതന്നെ ഇമ്മ്യൂണിറ്റി വീണ്ടടുത്തു ജീവിത ശൈലി രോഗങ്ങളെ ഒഴിവാക്കാനാകും. ജീവിത ശൈലി രോഗങ്ങളായ പ്രമേഹം, അമിത രക്ത സമ്മർദം, അമിത വണ്ണം തുടങ്ങിയ രോഗങ്ങളിൽ നിന്ന് മുക്തി നേടിയാൽ കോവിഡ് രോഗം മൂർച്ഛിക്കാതെ അതുമൂലമുള്ള മരണ സാധ്യതയും ഒരു പരിധി വരെ ഒഴിവാക്കാനാകും. കോവിഡിനൊപ്പം ജീവിക്കേണ്ടി വരുന്ന ഈ കാലഘട്ടത്തിൽ ഇമ്മ്യൂണിറ്റി കൂട്ടാനും ജീവിത ശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാനും ഉതകുന്ന ഈ ചികിൽസ രീതിക്കു വളരെ അധികം പ്രാധാന്യമുണ്ട്.  

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story