LIFESTYLE

'വന്ധ്യതക്ക് ഹോമിയോ ചികിത്സ': അമേരിക്കയിൽ ശ്രദ്ധേയമായി മലയാളി ഡോക്ടറുടെ  പ്രബന്ധം 

29 Oct 2019

ഡോ. സിൻസെൻ ജോസഫിന്റെ അവതരണം വന്ധ്യതാ ചികിത്സയുടെ ഈറ്റില്ലമായ ക്ളീവ്ലാൻഡ് യൂണിവേസിറ്റിയിൽ

കേരളത്തിൽ ആദ്യമായി ഹോമിയോപ്പതിയിൽ  വന്ധ്യതാ ചികിത്സയിൽ  ഒപി തുടങ്ങിയ ആളാണ് ഡോ. സിൻസെൻ  

കൊച്ചി: ദുബായിലെ ലേക് ഷോർ മെഡിക്കൽ സെന്ററിലെ മെഡിക്കൽ ഡയറക്ടറും ഹോമിയോപ്പതി സ്പെഷ്യലിസ്റ്റുമായ ഡോ.സിൻസൻ ജോസഫ് 'ഹോമിയോപ്പതിയിലെ വന്ധ്യതാ ചികിത്സയെക്കുറിചു   ലോകപ്രശസ്തമായ അമേരിക്കയിലെ ക്ളീവ് ലാൻഡ് യൂണിവേഴ്സിറ്റിയിൽ നടത്തിയ പ്രബന്ധാവതരണം ശ്രദ്ധേയമായി.  ആൻഡ്രോളജി സെന്റർ ഡയറക്ടർ ഡോ. അശോക് അഗർവാളിന്റെ നേരിട്ടുള്ള ക്ഷണപ്രകാരമാണ് അദ്ദേഹം ക്ളീവ്ലാൻഡ് യുണിവേഴ്സിറ്റിയിലെത്തിയത്. ഒക്ടോബർ 17&18 തീയതികളിൽ യൂണിവേസിറ്റിയിലെ വന്ധ്യതാ ചികിത്സാ വിദഗ്ദ്ധരും റിസേർച് ഡോക്ടർമാരും അടങ്ങുന്ന സമിതിക്ക് മുൻപാകെ ഹോമിയോപ്പതിയിലെ വന്ധ്യതാ ചികിത്സയിലെ മുന്നേറ്റത്തെക്കുറിച്ചു  ഡോ. സിൻസൻ വിശദമായ പ്രെസെന്റേഷൻ നടത്തി . ഹോമിയോപ്പതി കൂടാതെ ആയുഷ് വിഭാഗത്തിലെ ആയുർവേദ, യോഗ, സിദ്ധ,യുനാനി തുടങ്ങിയ മറ്റു ചികിത്സാ രീതികളിലെ വന്ധ്യതാ ചികിത്സ സംബന്ധിച്ച വിവരങ്ങളും ഡോ. സിൻസെൻ പങ്കുവച്ചു. വന്ധ്യതാ ചികിത്സയിൽ ലോകത്തിന് ഒട്ടേറെ സംഭാവനകൾ നൽകിയ ക്ളീവ്‌ ലാൻഡ് യൂണിവേഴ്സിറ്റിയിൽ അവിടെയുള്ള വിദഗ്ദ്ധരുമായി സംവദിക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഡോ. സിൻസൻ പറഞ്ഞു. വന്ധ്യതാ ചികിത്സയിലെ താങ്ങാനാവാത്ത ചിലവും ചികിത്സാ രംഗത്തെ തെറ്റായ പ്രവണതകളും ധാരാളം ദമ്പതികളെ ചികിത്സയിൽ നിന്നും പുറകോട്ട് വലിക്കുന്നുണ്ട് . അതെ സമയം വന്ധ്യതാ നിരക്ക് വല്ലാതെ വർദ്ധിച്ചു വരുന്നു. അതിനാൽ ആയുഷ് ചികിത്സാ രീതികളിലെ ചിലവുകുറഞ്ഞ രോഗീ സൗഹൃദപരമായ വന്ധ്യതാ ചികിത്സ ശാസ്ത്രീയമായി വിലയിരുത്തി ലോകശ്രദ്ധയിലേക്ക് കൊണ്ടുവരേണ്ടതുണ്ട്. കേരളത്തിലെ ഹോമിയോപ്പതി, ആയുർവേദ വൈദ്യശാഖകളിലെ വന്ധ്യതാ ചികിത്സ ഇന്ന് ഏറെ മുന്നേറിയിരിക്കുന്നു.

ഈ പ്രബന്ധാവതരണത്തെ, ഹോമിയോപ്പതി അടക്കമുള്ള ഓൾട്ടർനേറ്റിവ് മെഡിക്കൽ ശാഖയ്ക്ക് വികസിത രാജ്യങ്ങളുടെ ശ്രദ്ധ ആകർഷിക്കാനുള്ള ഒരു എളിയ ശ്രമമായി ആണ് കാണുന്നതെന്ന് ഡോ. സിൻസൻ പറഞ്ഞു. 2005ൽ വടകര, വളയം ഹോമിയോ ഡിസ്പെൻസറിയിൽ വന്ധ്യതാ സ്പെഷ്യൽ ഒപി തുടങ്ങി കേരളത്തിൽ  സർക്കാർ തലത്തിൽ ഈ ഉദ്യമത്തിന് തുടക്കം കുറിച്ച ആളാണ് ഡോ. സിൻസൻ. ഇന്ന് ദുബായ്‌ ഒമാൻ തുടങ്ങിയ സ്ഥലങ്ങളിൽ ചികിത്സ നടത്തുന്നു. 2009ൽ ഇറാനിലെ ടെഹ്റാനിൽ വച്ചുനടന്ന അന്തർദേശീയ വന്ധ്യതാ കോൺഫെറെൻസിൽ ആദ്യമായി ഒരു ഹോമിയോപ്പതി പ്രബന്ധം അവതരിപ്പിച്ചതും ഇദ്ദേഹമാണ്. തുടർന്ന് കാനഡ , ജർമ്മനി, ദുബായി, അബുദാബി , മസ്കറ്റ് എന്നിവിടങ്ങളിൽ വന്ധ്യതാ ചികിത്സയെക്കുറിച്ചു ധാരാളം പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്.


2017ൽ ദുബായിൽ വെച്ച് കേന്ദ്ര ഗവണ്മെന്റ് ആയുഷ് ഡിപ്പാർട്മെന്റ് ഔദ്യോഗികമായി സംഘടിപ്പിച്ച ആയുഷ് കോൺക്ലേവിലും ഡോ. സിൻസൻ പ്രബന്ധം അവതരിപ്പിച്ചിരുന്നു. ഇന്ത്യൻ ഹോമിയോപ്പതി മെഡിക്കൽ അസ്സോസിയേഷന്റ (IHMA) പ്രഥമ അന്തർദേശിയ സെക്രട്ടറി സ്ഥാനം വഹിച്ചിട്ടുണ്ട്. കാനഡയിലെ NUPATH എന്ന ഹോമിയോപ്പതി സംഘടനയുടെ ഡയറക്ടർ ആയിരുന്നു. നിലവിൽ അമേരിക്കൻ സൊസൈറ്റി ഫോർ റീപ്രൊഡക്ടിവ് മെഡിസിൻ (ASRM) പ്രൊഫഷണൽ അംഗമാണ്. അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന ഹോമിയോപ്പതി ചികിത്സാ വിദഗ്ദ്ധനായ ഇദ്ദേഹം എറണാകുളം ജില്ലയിലെ കിഴക്കമ്പലം സ്വദേശിയാണ്. പ്രശസ്ത ഹോമിയോപ്പതി ഡോക്ടർ ഡോ. ജയയാണ് ഭാര്യ

Opinion

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു