ECONOMY

മരുന്നുകളുടെ വില നിരീക്ഷിക്കാൻ സംസ്ഥാനത്ത് പുതിയ സംവിധാനം

14 Dec 2019

ന്യൂഏജ് ന്യൂസ്, തിരുവനന്തപുരം ∙ കേരളത്തിലെ ഔഷധ വിപണിയിൽ മരുന്നുകളുടെ വില നിരീക്ഷിക്കുന്നതിനും നിയന്ത്രിക്കുന്നതിനും സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ച സംസ്ഥാന ഫാർമസ്യൂട്ടിക്കൽ പ്രൈസ് മോണിറ്ററിങ് ആൻഡ് റിസോഴ്‌സ് യൂണിറ്റ് സൊസൈറ്റി മന്ത്രി കെ.കെ.ശൈലജ ഉദ്ഘാടനം ചെയ്തു. ഇത്തരമൊരു സംവിധാനം ആദ്യമായി ഏർപ്പെടുത്തുന്നതു കേരളം ആണെന്നു മന്ത്രി പറഞ്ഞു. സൊസൈറ്റി ജീവനക്കാർ മരുന്നുകളുടെ വില നിരീക്ഷിക്കും. 

കേന്ദ്രം വില നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള മരുന്നുകൾ അധിക വിലയ്ക്കു വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.  ഫാർമസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ചെയർപഴ്‌സൻ സുബ്ര സിങ് അധ്യക്ഷത വഹിച്ചു. ആസൂത്രണ ബോർഡ് അംഗം ഡോ.ബി.ഇക്ബാൽ, ആയുഷ് വകുപ്പ് സെക്രട്ടറി ഡോ.ഷർമിള മേരി ജോസഫ്, കേരള മെ‍ഡിക്കൽ സർവീസസ് കോർപറേഷൻ മാനേജിങ് ഡയറക്ടർ ഡോ.നവജ്യോത് ഖോസ, സംസ്ഥാന ഡ്രഗ്‌സ് കൺട്രോളർ രവി എസ്.മേനോൻ എന്നിവർ പ്രസംഗിച്ചു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ