TECHNOLOGY

കൊവിഡ് കാലത്ത് മികച്ച പ്രകടനവുമായി ഡിടിഎച്ച്‌ വിപണി; നടപ്പു വര്‍ഷം 6 ശതമാനം വളര്‍ച്ച നേടുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട്

Newage News

16 Sep 2020

ബെംഗളൂരു: കൊവിഡ് കാലത്ത് രാജ്യത്തെ ഡിടിഎച്ച്‌ (ഡയറക്ട ടു ഹോം) വിപണി 'പച്ച പിടിക്കുകയാണ്'. നടപ്പു സാമ്ബത്തികവര്‍ഷം 6 ശതമാനം വളര്‍ച്ച ഡിടിഎച്ച്‌ സേവനദാതാക്കള്‍ നേടുമെന്ന് പുതിയ ക്രിസില്‍ റിപ്പോര്‍ട്ട് പറയുന്നു. ഇക്കുറി 22,000 കോടി രൂപയിലേക്കാണ് ഡിടിഎച്ച്‌ വ്യവസായം ഉറ്റുനോക്കുന്നത്. നിലവില്‍ രാജ്യത്തെ 37 ശതമാനം ടിവി ഉപയോക്താക്കള്‍ ഡിടിഎച്ച്‌ സേവനങ്ങളെ ആശ്രയിക്കുന്നുണ്ട്.

കൊവിഡ് ഭീതി മുന്‍നിര്‍ത്തി ഇന്ത്യയിലെ മറ്റു വ്യവസായ മേഖലകള്‍ തളര്‍ച്ച നേരിടുമ്ബോള്‍ ഡിടിഎച്ച്‌ സേവനദാതാക്കള്‍ പതിവില്‍ കൂടുതല്‍ വരുമാനം നേടുകയാണ്. ഇക്കുറി കമ്ബനികളെല്ലാം ചേര്‍ന്ന് 400 മുതല്‍ 600 ബേസിസ് പോയിന്റ് വരെ വരുമാനവര്‍ധനവ് കുറിക്കുമെന്ന് ക്രിസില്‍ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. അതായത് 2020 സാമ്ബത്തികവര്‍ഷം ഡിടിഎച്ച്‌ സേവനമേഖല 22,000 കോടി രൂപയുടെ വരുമാനം കയ്യടക്കും.

ഇതേസമയം, മുന്‍ സാമ്ബത്തികവര്‍ഷം 14 ശതമാനം വളര്‍ച്ച ഡിടിഎച്ച്‌ വിപണി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞതവണ വരിക്കാരുടെ എണ്ണം ഒന്‍പത് ശതമാനം വര്‍ധിച്ചതും ഓരോ വരിക്കാരനില്‍ നിന്നുള്ള പ്രതിശീര്‍ഷ വരുമാനം അഞ്ച് ശതമാനം കൂടിയതും ഡിടിഎച്ച്‌ സേവനദാതാക്കള്‍ക്ക് ഗുണം ചെയ്തു. ഈ വര്‍ഷവും വരിക്കാരുടെ എണ്ണം 600 മുതല്‍ 700 ബേസിസ് പോയിന്റ് വരെ വര്‍ധിച്ചത് കാണാം (6.8 കോടി ഉപയോക്താക്കള്‍). ഇക്കാരണത്താല്‍ വരുമാനവും 400 മുതല്‍ 600 ബേസിസ് പോയിന്റ് വരെ കൂടും. എന്നാല്‍ ഓരോ വരിക്കാരനില്‍ നിന്നുള്ള പ്രതിശീര്‍ഷ വരുമാനം താഴോട്ടു പോയി. 100 മുതല്‍ 200 ബേസിസ് പോയിന്റാണ് ഇവിടെ കുറഞ്ഞത്. ഒന്നിലധികം ടിവികളുള്ള ഉപയോക്താക്കള്‍ക്ക് നിരക്ക് കുറച്ചു നല്‍കണമെന്ന പുതിയ ചട്ടം സേവനദാതാക്കള്‍ക്ക് വിനയാവുന്നുണ്ട്.

കഴിഞ്ഞതവണ കേബിള്‍ ടിവി വരിക്കാരില്‍ നല്ലൊരു ശതമാനം ഡിടിഎച്ച്‌ സേവനങ്ങളിലേക്ക് ചുവടുമാറിയിരുന്നു. ഡിടിഎച്ച്‌, കേബിള്‍ ടിവി സേവനങ്ങള്‍ പുതിയ ഡിജിറ്റല്‍ ചട്ടങ്ങള്‍ പാലിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് ഡിടിഎച്ച്‌ വിപണിക്ക് അനുകൂലമായി. അത്യാധുനിക സാങ്കേതികവിദ്യയും അടിസ്ഥാനസൗകര്യങ്ങളും ഡിടിഎച്ച്‌ സേവനദാതാക്കള്‍ക്ക് തുടക്കം മുതല്‍ക്കെയുണ്ട്. എന്നാല്‍ പരിഷ്‌കാരങ്ങള്‍ മുന്‍നിര്‍ത്തി കേബിള്‍ ടിവി നിരക്കുകള്‍ 30 മുതല്‍ 35 ശതമാനം വരെ വര്‍ധിക്കുന്നതാണ് മറുഭാഗത്ത് കണ്ടത്. ഇതോടെ ഡിടിഎച്ച്‌ മതിയെന്ന് വലിയൊരു ശതമാനം ആളുകള്‍ തീരുമാനിച്ചു.

നടപ്പുവര്‍ഷം ജനങ്ങള്‍ വീടുകളില്‍ത്തന്നെ കൂടുതല്‍ സമയം ചിലവഴിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഒപ്പം പുതിയ സീരിയല്‍ എപ്പിസോഡുകളുടെ വരവും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് നടക്കാനിരിക്കുന്നതും ഡിടിഎച്ച്‌ വിപണിക്ക് വളരാന്‍ അനുകൂലമായ സാഹചര്യമൊരുക്കും. നിലവില്‍ ആമസോണ്‍ പ്രൈം, നെറ്റ്ഫ്‌ളിക്‌സ് പോലുള്ള ഒടിടി പ്ലാറ്റ്‌ഫോമുകളുടെ നുഴഞ്ഞുകയറ്റം ഡിടിഎച്ച്‌ വിപണിക്ക് നഷ്ടം വരുത്തില്ലെന്നാണ് പൊതുവിലയിരുത്തല്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ