ECONOMY

ധനമന്ത്രി പ്രഖ്യാപിച്ച ദുബായ് മോഡല്‍ ഷോപ്പിങ് ഫെസ്റ്റിവല്‍ നാല് നഗരങ്ങളില്‍, അവതരിപ്പിക്കുക നാല് വ്യത്യസ്ത തീമുകള്‍

15 Sep 2019

ന്യൂഏജ് ന്യൂസ്, ദില്ലി: അടുത്ത വര്‍ഷം മാര്‍ച്ചില്‍ രാജ്യത്തെ നാല് നഗരങ്ങളില്‍ ദുബായ് മോഡല്‍ മെഗാ ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുമെന്നാണ് കഴിഞ്ഞ ദിവസം ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പ്രധാനമായും നാല് തീമുകളിലാകും ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുക. 

ദുബായ് ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഷോപ്പിങ് ഫെസ്റ്റിവലിലെ പോലെ ഗ്രാന്‍റ് ഡിസ്ക്കൗണ്ടുകളും ലക്കി ഡ്രോയും അടക്കമുളള ഒരു മാസം നീണ്ടുനില്‍ക്കുന്ന ഫെസ്റ്റിവലാകും ഇന്ത്യയും സംഘടിപ്പിക്കുകയെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് പരിഹാരമെന്ന രീതിയിലാണ് ഷോപ്പിങ് ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത്. 

സ്വര്‍ണവും ആഭരണങ്ങളും, കരകൗശലം/ യോഗ/ ടൂറിസം, ടെക്സ്റ്റൈല്‍സും തകലും തുടങ്ങിയവ ഉള്‍പ്പെടുത്തിയാണ് നാല് തീമുകള്‍ തയ്യാറാക്കുക. ഷോപ്പിങ് ഫെസ്റ്റിവലിന് വേദിയാകേണ്ട നാല് നഗരങ്ങള്‍ ഏതൊക്കായാണെന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ അന്തിമ തീരുമാനം എടുത്തിട്ടില്ല. കൊല്‍ക്കത്ത, ഭുവനേശ്വര്‍, ചെന്നൈ എന്നിവയെ പരിഗണിച്ചേക്കുമെന്നാണ് സൂചനകള്‍. വാണിജ്യ വകുപ്പ് ഉന്നത കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചനകള്‍ പ്രകാരം ചെറുകിട, ഇടത്തരം വ്യവസായ മേഖലകളുടെ കരുത്തിനെ ലോകത്തിന് മുന്നില്‍ ഉയര്‍ത്തിക്കാട്ടാനാണ് ഫെസ്റ്റിവലിലൂടെ ആലോചിക്കുന്നത്. 

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ