TECHNOLOGY

ഓൺലൈൻ സ്വകാര്യത സംരക്ഷിക്കണമെന്ന യൂറോപ്യൻ യൂണിയൻ നിർദേശത്തിന് ഗൂഗിൾ വഴങ്ങുന്നു; ആന്‍ഡ്രോയിഡിൽ ഇനിമുതൽ ഡക്ഡക്‌ഗോ ഉൾപ്പെടെ നാല് സെർച്ച് എൻജിനുകൾ

Newage News

14 Jan 2020

യൂറോപ്യന്‍ ഇക്കണോമിക് ഏറിയയിലെ (ഇഇഎ) ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക്, 2020 മാര്‍ച്ച് 1 മുതല്‍ ഡീഫോള്‍ട്ട് സേര്‍ച് എൻജിനായി ഗൂഗിള്‍ മാത്രമായിരിക്കില്ല ഉണ്ടാകുക, ഡക്ഡക്‌ഗോയും (DuckDuckGo) വേറെ രണ്ട് സേര്‍ച് എൻജിനുകളും അടക്കം നാലു സേവനദാതാക്കളില്‍ നിന്ന് ആരെ വേണമെങ്കിലും തിരഞ്ഞെടുക്കാം! ഓരോരുത്തരും നടത്തുന്ന സേര്‍ച്ചുകള്‍ ഗൂഗിള്‍ സേവു ചെയ്തു വയ്ക്കുന്നു എന്നാണ് ആരോപണമെങ്കില്‍ തങ്ങള്‍ ഒരു സേര്‍ച്ചും സേവു ചെയ്യില്ല എന്നാണ് ഡക്ഡ്ക്‌ഗോയുടെ മുദ്രാവാക്യം തന്നെ.

പുതിയ ഉപകരണം സെറ്റ്-അപ് ചെയ്യുന്ന സമയത്തു തന്നെ വേണ്ട സേര്‍ച് ദാതാവിനെ തിരഞ്ഞെടുക്കാനുള്ള അവസരമാണ് നല്‍കുക. നാളിതുവരെ ആന്‍ഡ്രോയിഡില്‍ ഡീഫോള്‍ട്ട് സേര്‍ച് എൻജിനായി ഗൂഗിള്‍ കയറിപ്പറ്റുകയായിരുന്നല്ലോ. എന്നാല്‍, യൂറോപ്പിലെ കോംപറ്റീഷന്‍ കമ്മിഷന്‍ 2018ല്‍ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ഗൂഗിള്‍ തങ്ങള്‍ക്ക് ആന്‍ഡ്രോയിഡിലുള്ള മേധാവിത്വം ഉപയോഗിച്ച് ഉപയോകതാക്കള്‍ക്കു മേല്‍ സ്വന്തം സേര്‍ച് എൻജിന്‍ അടിച്ചേല്‍പ്പിക്കുകയാണ് എന്നാണ്. എതിരാളികകളെ ഇല്ലാതാക്കുക വഴി യൂറോപ്പിലെ ആന്റിട്രസ്റ്റ് നിയമങ്ങളെ കമ്പനി ലംഘിക്കുന്നുവെന്നു കണ്ടെത്തുക മാത്രമല്ല 480 കോടി ഡോളര്‍ പിഴയുമിട്ടിരുന്നു.

ഇഇഎയിലെ എല്ലാ രാജ്യത്തും വില്‍ക്കാന്‍ പോകുന്ന ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭിക്കുന്ന ഒരു സേര്‍ച് ഓപ്ഷന്‍ ഡക്ഡക്‌ഗോ ആയിരിക്കും. പെന്‍സില്‍വേനിയ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഡക്ഡക്‌ഗോ. 2014ല്‍, ഐഒഎസ് 8ല്‍ ആപ്പിള്‍ തങ്ങളുടെ മൊബൈല്‍ സഫാരിയില്‍ ഇടം നല്‍കിയതോടെയാണ് ഡ്ക്ഡക്‌ഗോയുടെ പ്രശസ്തി വര്‍ധിച്ചത്. ഒരു സേര്‍ച്ചും സേവു ചെയ്തു സൂക്ഷിക്കില്ലെന്ന വാഗ്ദാനമാണ് കമ്പനിയെ ഗൂഗിളിനെയും ബിങിനെയും പോലെയുള്ള സേര്‍ച് എൻജിനുകളില്‍ നന്ന് ഡക്ഡക്‌ഗോയെ വ്യത്യസ്തമാക്കുന്നത്.

തങ്ങളുടെ പുതിയ നേട്ടം ഉപയോക്താക്കളുടെ സേര്‍ച് എൻജിന്‍ തിരഞ്ഞെടുപ്പ് അര്‍ഥവത്താക്കുന്ന ഒന്നാണെന്ന് ഡ്കഡക്‌ഗോ പ്രസ്താവിച്ചു. ഇഇഎയിലുള്ള ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഇനി ഐഒഎസില്‍ സാധിക്കുന്നതു പോലെ വേണമെങ്കില്‍ ഡക്ഡക്‌ഗോയെ ഡീഫോള്‍ട്ട് സേര്‍ച് എൻജിനാക്കാം. എന്നാല്‍, ഗൂഗിള്‍ സൗജന്യമായി ആന്‍ഡ്രോയിഡില്‍ കയറ്റിയിരുത്തുകയല്ല ചെയ്യുന്നത്. മറിച്ച് ഓരോ ഉപയോക്താവും ഡക്ഡക്‌ഗോയോ മറ്റേതെങ്കിലും സേര്‍ച് എൻജിനോ തിരഞ്ഞെടുത്താല്‍ ഇവയ്ക്കു പിന്നിലുളള കമ്പനികള്‍ ഗൂഗിളിനു പൈസ നല്‍കണം. കൂടാതെ, നല് സേര്‍ച് ഓപ്ഷനുകള്‍ മാത്രമാണ് നല്‍കിയിരിക്കുന്നതെന്നതും വിവാദമുണ്ടാക്കിയിട്ടുണ്ട്.

ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ പല സേര്‍ച് പ്രൊവൈഡര്‍മാരും ഗൂഗിളിന്റെ സേര്‍ച് ലേലം ബഹിഷ്‌കരിക്കുകയായിരുന്നു. ഈ ലേലം യൂറോപ്യന്‍ കമ്മിഷന്റെ വിധിയുടെ ലംഘനമാണെന്നാണ് ലേലത്തില്‍ പങ്കെടുക്കാതെ മാറി നിന്ന ഒരു സേവനദാതാവ് പറഞ്ഞത്. സേര്‍ച്ചില്‍ പുതിയ സേവനദാതാക്കള്‍ക്ക് കളം പിടിക്കാന്‍ അനുവദിക്കാതെ ഗൂഗിള്‍ നിറഞ്ഞാടുകയാണെന്നും അവര്‍ക്ക് അഭിപ്രായമുണ്ട്. യൂറോപ്യന്‍ യൂണിയന്‍ കമ്മിഷന്‍ ഇത് വീണ്ടും പരിഗണിച്ചേക്കും.

ഗൂഗിളിനെ വെറുതെ വിട്ടാല്‍ പോരെ?

ഗൂഗിളിനെ വെറുതെവിട്ടാല്‍ മതിയോ? മൈക്രോസോഫ്റ്റ് കമ്പനിക്കെതിരെ അമേരിക്ക ആന്റിട്രസ്റ്റ് നീക്കം കൊണ്ടുവന്നിരുന്നില്ലെങ്കില്‍ ഇന്ന് ഫെയ്‌സ്ബുക്കും ഗൂഗിളും ഒന്നും വരുമായിരുന്നില്ല. എല്ലാം മൈക്രോസോഫ്റ്റിന് കീഴിലാകുമായിരുന്നു. അവര്‍ക്ക് അന്നു മൂക്കുകയറിട്ടതു കൊണ്ടാണ് നിരവധി പുതിയ കമ്പനികള്‍ ഉണ്ടായത്. അതുപോലെ, പുതിയ ആശയങ്ങള്‍ക്കും കമ്പനികള്‍ക്കും കടന്നുവരാനുള്ള അവസരമൊരുക്കലാണ് യൂറോപ്യന്‍ യൂണിയന്‍ ലക്ഷ്യംവയ്ക്കുന്നത്.

ഗൂഗിള്‍ അല്ലേ നല്ല സേര്‍ച് എൻജിന്‍? അത് ഉപയോഗിച്ചാല്‍ പോരെ എന്നാണ് ചോദ്യമെങ്കില്‍ അതിന്റെ പ്രധാന പ്രശ്‌നം മുകളില്‍ സൂചിപ്പിച്ചുകഴിഞ്ഞു. ആന്‍ഡ്രോയിഡിലേക്ക് സൈന്‍ ഇന്‍ ചെയ്തുകഴിഞ്ഞ് നിങ്ങള്‍ നടത്തുന്ന ഓരോ സെര്‍ച്ചും ഗൂഗിള്‍ നിങ്ങളുടെ പേരില്‍ തന്നെ സൂക്ഷിച്ചുവയ്ക്കുന്നു എന്നാണ് ആരോപണം. ഉപയോക്താവിന് ഇന്ന് ഗൂഗിള്‍ ഈ ഡേറ്റയുടെമേല്‍ ചില നിയന്ത്രണം നല്‍കുന്നുണ്ട് എന്നാണ് വയ്പ്പ്. ഗൂഗിളിന്റെ കയ്യില്‍ നിങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ വേണമെങ്കില്‍ ഡിലീറ്റു ചെയ്യാമെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, ഇവ ഉപയോക്താവിന്റെ പ്രൊഫൈലില്‍ നിന്നു മാത്രമാണോ നീക്കം ചെയ്യപ്പെടുക, ഗൂഗിളിന്റെ സെര്‍വറുകളില്‍ നിന്ന് ഡീലീറ്റ് ആകുന്നുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. തങ്ങളുടെ ഉപയോക്താക്കളെക്കുറിച്ച് സുവിശദമായ പ്രൊഫൈലിങ് നടത്തുന്നു എന്ന ആരോപണം ഗൂഗിളും ഫെയ്‌സ്ബുക്കും നേരിടുന്നുണ്ടല്ലോ.

എനിക്കെന്തു സ്വകാര്യത എന്നു കരുതുന്നവര്‍ക്ക് ഗൂഗിള്‍ തുടര്‍ന്നും ഉപയോഗിക്കാം. എന്നാല്‍, പ്രൊഫൈലിങ് തനിക്കോ തന്റെ ഭാവി തലമുറയ്‌ക്കോ വിനയായേക്കാം എന്ന ചിന്തയുള്ളവര്‍ ഡക്ഡക്‌ഗോ പോലെയുള്ള സേര്‍ച് എൻജിന്‍ ബ്രൗസറിലും മറ്റും ഡീഫോള്‍ട്ട് സേര്‍ച് എൻജിനായി ഉപയോഗിക്കുക. ഉദ്ദേശിച്ച റിസള്‍ട്ട് കിട്ടുന്നില്ലെങ്കില്‍ ഗൂഗിള്‍ ഉപയോഗിക്കുകയും ചെയ്യാമല്ലോ. രാജ്യാന്തര കാര്യങ്ങളിലും മറ്റും ഡ്ക്ഡക് ഗോ അത്ര പിന്നിലല്ല.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ