CORPORATE

ലോക്ഡൗണിനിടെ മുകേഷ് അംബാനി സമാഹരിച്ചത് 1000 കോടി ഡോളറിലേറെ നിക്ഷേപം

Newage News

24 May 2020

കോവിഡ് വ്യാപനവും ലോക്ഡൗണും കാരണം ലോകമൊട്ടാകെ കടുത്ത സാമ്പത്തിക മാന്ദ്യത്തിലാകുമ്പോഴും ആര്‍ഐഎല്‍ ചെയര്‍മാന്‍ മുകേഷ് അംബാനി സമാഹരിച്ചത് 1000 കോടി ഡോളറിലേറെ. ജിയോ പ്ലാറ്റ്ഫോമിലാണ് ഒരുമാസത്തിനിടെ ഇത്രയും തുകനിക്ഷേപമായെത്തിയത്.

ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ കെകെആര്‍ ആന്റ് കമ്പനിയാണ് ഏറ്റവും പുതിയതായി ജിയോയില്‍ നിക്ഷേപിക്കാനെത്തിയത്. 11,367 കോടി രൂപയാണ് ഇവര്‍ നിക്ഷേപിക്കുക.

ഫേസ് ബുക്ക് 43,574 കോടി രൂപയും സില്‍വര്‍ ലേയ്ക്ക് 5,665.75 കോടിയും വിസ്റ്റ ഇക്വീറ്റീസ് 11,357 കോടിയുമാണ് നിക്ഷേപം നടത്തിയത്. അഞ്ച് വന്‍കിട കമ്പനികളില്‍നിന്നായി ഇതിനോടകം 78,562 കോടി രൂപയുടെ നിക്ഷേപമാണ് ജിയോ പ്ലാറ്റ്ഫോമിലെത്തിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story