LAUNCHPAD

ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട് ഇ-കൊമേഴ്‌സ് വെബ്‌സൈറ്റ് അവതരിപ്പിക്കുന്നു

Amala Savior

16 Jun 2021

എന്‍എസ്ഇയില്‍ ലിസ്റ്റു ചെയ്ത ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് വന്‍ വികസന പദ്ധതികള്‍ പ്രഖ്യാപിച്ചു.  ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സിന്റെ ഒരു എന്‍എസ്ഇ പ്രഖ്യാപനത്തില്‍ കമ്പനിക്ക് ഫാഷന്‍ വിഭാഗത്തില്‍ റിയാസ് ഗാന്‍ഗ്ജി ലിബാസ് എന്ന ബ്രാന്‍ഡിനു കീഴില്‍ മുംബൈ, ഡെല്‍ഹി, ദുബായ് എന്നിവിടങ്ങളില്‍ ഫ്രാഞ്ചൈസികളും സ്റ്റോറുകളും ഉണ്ടെന്നു ചൂണ്ടിക്കാട്ടി.  ഇത് വരുന്ന മൂന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലെ രണ്ടാം നിര, മൂന്നാം നിര പട്ടണങ്ങളിലേക്ക്  വിവിധ ഘട്ടങ്ങളിലായി വികസിപ്പിക്കുന്ന പ്രക്രിയയിലുമാണ്.  ഓരോ ഘട്ടത്തിലും 100 സ്‌റ്റോറുകള്‍ വീതമായിരിക്കും കമ്പനി ആരംഭിക്കുക.

എഫ്എംസിജി മേഖലയിലേക്കു കടക്കുന്നതായി കമ്പനി അടുത്തിടെയാണ് പ്രഖ്യാപിച്ചത്. കമ്പനി റോക്ക് സോള്‍ട്ട് നിര്‍മാണത്തിലേക്കും വില്‍പനയിലേക്കും കടക്കുന്ന ഘട്ടത്തിലാണ്.  ഗാന്‍ഗ്ജി സോള്‍ട്ട് ഇന്ത്യയിലെ മുന്‍നിര മുന്‍നിര റോക്ക് സോള്‍ട്ട് വാങ്ങല്‍ സ്ഥാപനങ്ങളുമായി ഒത്തുചേര്‍ന്നു പോകുന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്. പ്രതിമാസം ഏകദേശം 3000 മെട്രിക് ടണ്‍ നിര്‍മാണവും വില്‍പനയുമാണ് കമ്പനിക്കുള്ളത്. ഭറൂചിലുള്ള അത്യാധുനീക യൂണിറ്റിലാണിതു നിര്‍മിക്കുന്നത്. ഭറൂച്, ഭീവണ്ടി, മുണ്ട്ര, കോയമ്പത്തൂര്‍, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സംസ്‌ക്കാരണ യൂണിറ്റുകളും വെയര്‍ഹൗസുകളും ഉള്ള കമ്പനിക്ക് ഇന്ത്യ മുഴുവന്‍ എത്തിപ്പെടാനുള്ള ശേഷിയുമുണ്ട്.

കമ്പനി ഇപ്പോള്‍ അഖിലേന്ത്യാടിസ്ഥാനത്തില്‍ പുതിയ ഡീലര്‍ഷിപ്പുകള്‍ നല്‍കുന്നുണ്ട്.

ജൈവ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുവാനും അതു പാക്കു ചെയ്തു നല്‍കുവാനും ഇവ പ്രാദേശിക, വിദേശ വിപണികളില്‍ എത്തിക്കാനുമായി 15000 മുന്‍നിര ജൈവ കര്‍ഷകരുമായി കമ്പനി ധാരണയിലെത്തിയിട്ടുണ്ട്.  ഉപഭോക്താക്കളുടെ താല്‍പര്യങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നതനുസരിച്ച് ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഉല്‍പന്നങ്ങളിലേക്കു ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ശരിയായ രീതിയാണെന്നാണ് സൂചനയെന്ന് എംഡി രേഷ്മ ഗാന്‍ഗ്ജി പറഞ്ഞു.

കമ്പനിക്ക് ടാറ്റാ സാള്‍ട്ട്, കേയ, ശ്രീ ശ്രീ തത്വ, സങ്ക്‌സ്, ടെറാ ഗ്രീന്‍ എന്നീ ഉപഭോക്താക്കളാണ് റോക്ക് സോള്‍ട്ട് ബിസിനസില്‍ ഉള്ളത്. കമ്പനിയുടെ റീട്ടെയില്‍ രംഗത്തെ വൈദഗ്ദ്ധ്യം ഉപയോഗിച്ച് വിവിധ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്യും.

നിക്ഷേപ സൗഹൃദ രീതിയില്‍ മുന്നേറുന്ന കമ്പനി  ഈ വര്‍ഷം ആദ്യം1:5 അനുപാതത്തില്‍ ബോണസ് ഓഹരികളും പ്രഖ്യാപിച്ചിരുന്നു. നേരത്തെ 2018-ല്‍ 1:2 അുപാതത്തില്‍ കമ്പനി ബോണസ് ഓഹരികള്‍ നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷം മുതല്‍ കമ്പനി ഗോട്ട്33-മായി സംയുക്ത സംരഭ ധാരണാ പത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. വ്യക്തികള്‍ക്കും കായിക താരങ്ങള്‍ക്കും വേണ്ടി സവിശേഷമായ സ്യൂട്ടുകള്‍ രൂപകല്‍പന ചെയ്തു വില്‍പനയും വിപണനവും നടത്തുന്ന അന്താരാഷ്ട്ര പുരസ്‌ക്കാര ജേതാക്കളായ കെന്നത്ത് ഫ്‌ളെക്‌സ് വീലര്‍ സ്ഥാപിച്ചതാണ് ഈ കമ്പനി. ലിബാസ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് ഇന്ത്യയില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള കണ്ടമ്പററി വസ്ത്രങ്ങള്‍, അനുബന്ധ സാമഗ്രികള്‍, ആഭരണങ്ങള്‍, അതുമായി ബന്ധപ്പെട്ട ഇനങ്ങള്‍ എന്നിവയിലായിരിക്കും  ശ്രദ്ധ കേന്ദ്രീകരിക്കുക. മധ്യ പൂര്‍വ്വേഷ്യയിലെ ഏറ്റവും വലിയ യൂണിഫോം വിതരണക്കാര്‍ കൂടിയാണ് ഇത്.  കമ്പനിക്ക് ഇന്ത്യ മുഴുവന്‍ സാന്നിധ്യമുണ്ട്.  മികച്ച രീതിയില്‍ ഫിറ്റ് ആകുന്നൊരു സ്യൂട്ട് ലഭിക്കുക എന്നത് പലപ്പോഴും എളുപ്പമാകില്ല. സ്യൂട്ടുകള്‍ വാങ്ങുമ്പോള്‍ അത് ഫിറ്റ് ആകുക എന്നത് പലപ്പോഴും പൊതുവായി അനുഭവപ്പെടുന്ന പ്രശ്‌നമാണ്.  വിവിധ ശരീര പ്രകൃതിയുള്ളവര്‍ അനുഭവപ്പെടുന്ന പൊതുവായ ഫിറ്റ് പ്രശ്‌നം മറികടക്കാന്‍ ലിബാസ് കൂടുതല്‍ സ്ഥലങ്ങളിലേക്കും അത്‌ലിറ്റുകള്‍ നേരിടുന്ന പ്രശ്‌നം പരിഹരിക്കാന്‍ കൂടുതല്‍ സൂക്ഷ്മമായ വിഭാഗങ്ങളിലേക്കും കടക്കുകയാണ്. ഒരു അത്‌ലിറ്റിന്റെ ശരീര പ്രകൃതി മികച്ച രീതിയില്‍ വസ്ത്രം ധരിക്കുന്നതിന് ഇനിയൊരു തടസമാകില്ലെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നത്.

ഫ്‌ളെക്‌സ് വീലറുമായി പുതിയ രൂപകല്‍പനകളോടെ ഭൂഖണ്ഡങ്ങള്‍ക്കു പുറത്തേക്കു കടക്കുന്ന തങ്ങള്‍ ഇപ്പോള്‍ ഓണ്‍ബോര്‍ഡ് രൂപകല്‍പനയിലേക്കും അന്താരാഷ്ട്ര അത്‌ലിറ്റുകള്‍ക്കും ഹോളിവുഡ് താരങ്ങള്‍ക്കും വേണ്ടി പ്രത്യേകമായി രൂപകല്‍പന ചെയ്യുന്നതിലേക്കും കടക്കുകയാണെന്ന് റിയാസ് ഗാന്‍ഗ്ജി പറഞ്ഞു.

കായികതാരങ്ങള്‍ക്ക് വേണ്ടി അവരുടെ ശരീര ഘടനയ്ക്കു വേണ്ടി ഫിറ്റിന്റെ കാര്യത്തിലും സ്റ്റൈലിന്റെ കാര്യത്തിലും സംസാരിക്കുന്ന സവിശേഷമായ വസ്ത്രധാരണം സാധ്യമാക്കുന്ന സംരംഭമാണ് ഫ്‌ളെക്‌സ് വീലര്‍ ഫാഷന്‍.

\

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story