വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

സ്വർണത്തിന് ഇ-വേ ബിൽ നാളെ മുതൽ

കൊച്ചി: സ്വർണത്തിന് ഇ-വേ ബിൽ ജനുവരി ഒന്നുമുതൽ നിർബന്ധം. വ്യാപാര ആവശ്യങ്ങൾക്കുള്ള 10 ലക്ഷം രൂപയ്ക്കുമേൽ മതിക്കുന്ന സ്വർണാഭരണം ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകാനാണ് ഇ-വേ ബിൽ വേണ്ടത്. വ്യക്തികൾ സ്വകാര്യ ആവശ്യത്തിന് കൊണ്ടുപോകുന്ന സ്വർണത്തിന് ഇ-വേ ബിൽ വേണ്ട.

സ്വകാര്യ വ്യക്തികൾക്ക് 500 ഗ്രാം വരെ സ്വർണം (ഏകദേശം 35 ലക്ഷം രൂപവരെ വില) കൈവശം വയ്ക്കാം. അതേസമയം, അതു വാങ്ങിയതിന്റെയോ കൈമാറിക്കിട്ടിയതിന്റെയോ രേഖകൾ കൈവശം വച്ച് വ്യാപാര ആവശ്യത്തിനുള്ളതല്ല എന്ന് ബോധ്യപ്പെടുത്താൻ കഴിയണം.

സ്വർണത്തിന് ഇ-വേ ബിൽ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടത് കഴിഞ്ഞവർഷത്തെ ജിഎസ്ടി കൗൺസിലിൽ കേരളത്തിന്റെ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ്. തുടർന്നാണ്, ഇതു സംബന്ധിച്ച പരിധികളും ചട്ടവും നിശ്ചയിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരുകൾക്ക് നൽകിയത്.

ഇതുപ്രകാരമാണ് കഴിഞ്ഞദിവസം സംസ്ഥാന ജിഎസ്ടി വകുപ്പ് ഇ-വേ ബിൽ സംബന്ധിച്ചവിജ്ഞാപനം പുറത്തിറക്കിയതും. അതേസമയം, ഇ-വേ ബില്ലിന്റെ പരിധിയും 500 ഗ്രാം ആയി ഉയർത്തണമെന്ന ആവശ്യം വ്യാപാരികൾ ഉയർത്തിയിട്ടുണ്ട്.

X
Top