ECONOMY

ഇ.സി.എൽ.ജി.എസ് വായ്‌പാ: ഇതുവരെ നേട്ടമായത് 1.09 കോടി എം.എസ്.എം.ഇകൾക്ക്

Abilaash

21 Jul 2021

ന്യൂഡൽഹി: കൊവിഡിൽ സാമ്പത്തിക പ്രതിസന്ധിയിലായ എം.എസ്.എം.ഇകൾക്ക് മൂലധനം ഉറപ്പാക്കാനായി ആത്മനിർഭർ പാക്കേജിലുൾപ്പെടുത്തി കേന്ദ്രം ആവിഷ്‌കരിച്ച എമർജൻസി ക്രെഡിറ്റ് ലൈൻ ഗ്യാരന്റി സ്‌കീം (ഇ.സി.എൽ.ജി.എസ്) എന്ന പ്രത്യേക വായ്‌പാ പദ്ധതി ഇതുവരെ നേട്ടമായത് 1.09 കോടി പേർക്ക്. ജൂലായ് രണ്ടുവരെയുള്ള കണക്കുപ്രകാരം 2.73 ലക്ഷം കോടി രൂപയുടെ വായ്‌പകൾക്കാണ് അനുമതി നൽകിയതെന്ന് കേന്ദ്ര എം.എസ്.എം.ഇ മന്ത്രി നാരായൺ റാണെ രാജ്യസഭയിൽ പറഞ്ഞു. ഇതിൽ, 2.14 ലക്ഷം കോടി രൂപ ഇതുവരെ വിതരണം ചെയ്‌തു. ഇതിൽ, 1.65 ലക്ഷം കോടി രൂപയാണ് കേന്ദ്ര ഗ്യാരന്റി.

നാഷണൽ ക്രെഡിറ്റ് ഗ്യാരന്റി ട്രസ്‌റ്റീ കമ്പനി (എൻ.സി.ജി.ടി.സി) മുഖേനയാണ് വായ്‌പാ പദ്ധതി നടപ്പാക്കുന്നത്. നിലവിലെ വായ്‌പാ ബാദ്ധ്യതയുടെ 20 ശതമാനമാണ് പുതിയ വായ്‌പയായി സംരംഭകർക്ക് ലഭിക്കുക. 100 ശതമാനം ഈടുരഹിതമാണ് വായ്‌പ. നാലു വർഷമാണ് വായ്‌പയുടെ തിരിച്ചടവ് കാലാവധി. മുതലിന് ആദ്യ 12 മാസം മോറട്ടോറിയം ലഭിക്കും. ബാങ്കുകളിൽ പലിശ 9.25 ശതമാനം. എൻ.ബി.എഫ്.സികളിൽ 14 ശതമാനം.

തുടക്കത്തിൽ എം.എസ്.എം.ഇകൾക്കായാണ് പദ്ധതി നടപ്പാക്കിയതെങ്കിലും പിന്നീട് ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ മേധാവി കെ.വി. കാമത്ത് അദ്ധ്യക്ഷനായ വിദഗ്ദ്ധ സമിതി കണ്ടെത്തിയ, കൊവിഡിൽ വൻ പ്രതിസന്ധിയിലായ 26 മേഖലകളെ കൂടി പദ്ധതിയിൽ ഉൾപ്പെടുത്തി. ടൂറിസം, ഹോസ്‌പിറ്റാലിറ്റി, ഊർജം, ടെക്‌സ്‌റ്റൈൽ, ആരോഗ്യരംഗം, വ്യോമയാനം, റീട്ടെയിൽ, സിമന്റ്, നിർമ്മാണം, ഹോട്ടൽ, റെസ്‌റ്റോറന്റ്, കാറ്ററിംഗ് തുടങ്ങിയവ ഇതിലുൾപ്പെടുന്നു. ഇതുവരെ വായ്‌പാ തിരിച്ചടവിൽ കുടിശിക ഇല്ലാത്ത, സ്‌റ്റാൻഡേർഡ് അക്കൗണ്ടുകൾക്കാണ് ഇ.സി.എൽ.ജി.എസ് വായ്‌പ അനുവദിച്ചിരുന്നത്.

50 കോടി മുതൽ 500 കോടി രൂപവരെ നിലവിൽ വായ്‌പാ തിരിച്ചടവുള്ളവരാണ് അർഹർ. ഇനിമുതൽ 2020 ഫെബ്രുവരി 29ലെ കണക്കുപ്രകാരം 31 മുതൽ 60 ദിവസം വരെ തിരിച്ചടവ് കുടിശികയുള്ള സ്‌പെഷ്യൽ മെൻഷൻ അക്കൗണ്ട് (എസ്.എം.എ - 0/1) ഉടമകൾക്കും വായ്‌പ ലഭിക്കും.

പൂർണമായും സർക്കാരിന്റെ ഗ്യാരന്റിയോടെ കൂടുതൽ വായ്‌പ നേടാനുള്ള അവസരമാണ് സംരംഭകർക്ക് ലഭിക്കുന്നത്. ഈ തുക പ്രയോജനപ്പെടുത്തി കുടിശിക വീട്ടുകയോ സംരംഭം പുനരുജ്ജീവിപ്പിക്കുകയോ ചെയ്യാം. കൊവിഡിൽ സംരംഭങ്ങൾ പൂട്ടുന്നതും തൊഴിൽനഷ്‌ടമുണ്ടാവുന്നതും ചെറുക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ