ECONOMY

ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ വീണ്ടെടുക്കലിന്റെ പാതയില്‍; തൊഴിലവസരങ്ങള്‍ ഉയരുന്നു

Newage News

25 Nov 2020

ന്യൂഡൽഹി: ലോക്ക്ഡൗണുമായി ബന്ധപ്പെട്ട നഷ്ടങ്ങളില്‍ നിന്ന് സമ്പദ്വ്യവസ്ഥ വീണ്ടെടുക്കല്‍ നടത്തുന്നതിന്റെ സൂചനകളായി രാജ്യത്ത് തൊഴിലവസരങ്ങള്‍ ഉയരുന്നു. കമ്പനികള്‍ക്ക് ജീവനക്കാരെ എത്തിച്ചു നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ കമ്പനി എന്ന് അവകാശപ്പെടുന്ന ക്വെസ് കോര്‍പ്പറേഷനാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊറോണ വൈറസ് ആരംഭിച്ചതിന് ശേഷം ആദ്യമായി ഒക്ടോബറില്‍ തൊഴില്‍ ശക്തി വര്‍ദ്ധിച്ചതായാണ് റിപ്പോര്‍ട്ട്.

തൊഴില്‍ വിപണിയില്‍ തീര്‍ച്ചയായും ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കുന്നുണ്ടെന്ന് ക്വെസ് ചെയര്‍മാന്‍ അജിത് ഐസക് തിങ്കളാഴ്ച ബ്ലൂംബെര്‍ഗ് ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഉണ്ടായിരുന്നിടത്ത് ഈ വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നുതായും അദ്ദേഹം പറഞ്ഞു. ഇത് സമ്പദ്വ്യവസ്ഥ എങ്ങനെ പോകുന്നു എന്നതിന്റെ സൂചനയാണെന്നും മോശം അവസ്ഥ അവസാനിച്ചുവെന്ന് കരുതാമെന്നും അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗണ്‍ കാരണം ഏപ്രിലില്‍ 122 മില്യണ്‍ ആളുകള്‍ തൊഴിലില്ലാത്തവരായി. ഇത് രാജ്യത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേയ്ക്ക് നയിച്ചു. എന്നാല്‍ ഇപ്പോള്‍ രാജ്യം പുനരുജ്ജീവനത്തിന്റെ പാതയിലാണ്. ജൂലൈ-സെപ്റ്റംബര്‍ മാസങ്ങളിലെ ആഭ്യന്തര ഉത്പാദന ഡാറ്റ സര്‍ക്കാര്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. സെന്‍ട്രല്‍ ബാങ്ക് അടുത്തയാഴ്ച നയം അവലോകനം ചെയ്യും.

സ്വകാര്യ ഗവേഷണ സ്ഥാപനമായ സെന്റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി പ്രകാരം ഇന്ത്യയുടെ തൊഴിലില്ലായ്മാ നിരക്ക് ഒക്ടോബറില്‍ 6.98 ശതമാനമായി കുറഞ്ഞു. ഏപ്രിലില്‍ ഇത് 23.5 ശതമാനമായിരുന്നു. നിര്‍മ്മാണ, റിയല്‍ എസ്റ്റേറ്റ് മേഖലകള്‍ ജോലികള്‍ക്കായുള്ള ആവശ്യകത വര്‍ധിപ്പിച്ചതോടെ നിരക്ക് 6% -7% പ്രീ-കോവിഡ് നിലയിലേക്ക് മടങ്ങുമെന്ന് ഐസക് അഭിപ്രായപ്പെട്ടു.

മോദി കര്‍ശനമായ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ 60 മില്യണ്‍ ആളുകള്‍ അവരുടെ ജോലിസ്ഥലങ്ങളില്‍ നിന്ന് മടങ്ങി, അല്ലെങ്കില്‍ നഗരങ്ങളില്‍ നിന്ന് സ്വന്തം ഗ്രാമങ്ങളിലേയ്ക്ക് മടങ്ങി. തൊഴില്‍ വെട്ടിക്കുറവ് വരുത്തിയ ഏതാണ്ട് 90% കമ്പനികളും ഇപ്പോള്‍ കൊവിഡിന് മുമ്പുള്ള ശമ്പളത്തിലേക്ക് തിരിയുകയാണ്. അടുത്ത നാല് പാദങ്ങളില്‍ ഇന്ത്യയില്‍ ഗണ്യമായ വളര്‍ച്ച കൈവരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നിരീക്ഷകര്‍ പറയുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ