CORPORATE

1000 കോടി രൂപയുടെ ഇടപാടിൽ വിദേശ നാണയ ചട്ട ലംഘനം: പ്രവാസി വ്യവസായി സി.സി. തമ്പി അറസ്റ്റിൽ

Newage News

20 Jan 2020

ന്യൂഡല്‍ഹി: വിദേശ നാണയ ചട്ട ലംഘനത്തിന്റ പേരിൽ പ്രവാസി വ്യവസായി സി.സി. തമ്പി അറസ്റ്റിൽ. 1000 കോടി രൂപയുടെ ഇടപാടിൽ ചട്ടലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം. കേരളത്തിൽ സ്ഥലം വാങ്ങിയതുമായി ബന്ധപ്പെട്ട കേസിൽ തമ്പിക്കെതിരെ കേന്ദ്ര ഏജൻസി അന്വേഷണം നടത്തുന്നുണ്ട്. ഇക്കാര്യത്തിൽ 2017ൽ ഇഡി കാരണം കാണിക്കൽ നോട്ടിസ് അയച്ചിരുന്നു.

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്ര, ഒളിവിലുള്ള ആയുധ വ്യാപാരി സഞ്ജയ് ഭണ്ഡാരി എന്നിവരുമായി തമ്പിക്കു ബന്ധമുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഇക്കാര്യത്തിലും തമ്പി ഹാജരാകണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. കസ്റ്റഡിയിൽ ലഭിക്കുന്നതിനായി ഇയാളെ തിങ്കളാഴ്ച തന്നെ കോടതിയിൽ ഹാജരാക്കുമെന്ന് ഇഡി അറിയിച്ചു. ചില രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരുടെയും ഇടപാടുകളുമായി ബന്ധപ്പെട്ടും സി.സി. തമ്പി നിരീക്ഷണത്തിലായിരുന്നു.

Content Highlights: ED arrested NRI businessman C C Thampi

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story