ENTERTAINMENT

'എടക്കാട് ബറ്റാലിയന്‍ 06’ റിലീസിനൊരുങ്ങുന്നു; സിനിമയെത്തും മുമ്പേ 27 ലക്ഷം കാഴ്ചക്കാരുമായി ‘നീ ഹിമ മഴയായി' ഗാനം

09 Oct 2019

ന്യൂഏജ് ന്യൂസ്, ടൊവീനോ തോമസും സംയുക്താ മേനോനും ഒന്നിക്കുന്ന ചിത്രം ‘എടയ്ക്കാട് ബറ്റാലിയന്‍ 06’ലെ മനോഹര ഗാനം ‘നീ ഹിമ മഴയായി’ ഏറ്റെടുത്ത് ആരാധകര്‍. രണ്ടാഴ്ച മുമ്പ് പുറത്തെത്തിയ ഗാനം ഇതിനോടകം 27ലക്ഷം ആളുകളാണ് കണ്ടിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് കൈലാസ് മേനോന്‍ ഈണം പകര്‍ന്ന് നിത്യ മാമ്മനും ഹരിശങ്കര്‍ കെ എസും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ മറ്റൊരു ഗാനമായ ‘ഷെഹ്നായി’ക്കും മികച്ച വ്യൂസാണുള്ളത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറുകളും ആരാധകര്‍ ഏറ്റെടുത്തിരുന്നു. പി. ബാലചന്ദ്രന്റെ തിരക്കഥയില്‍ നവാഗതനായ സ്വപ്‌നേഷ് നായരാണ് ചിത്രം സംവിധാനം ചെയുന്നത്. കാര്‍ണിവല്‍ മോഷന്‍ പിക്‌ചേഴ്‌സും റൂബി ഫിലിംസും ചേര്‍ന്നാണ് നിര്‍മാണം.

കൈലാസ് മേനോന്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ് ആണ്. കാര്‍ണിവല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. പി.ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.



Related News


Special Story