ECONOMY

കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്നു; ഇടമൺ - കൊച്ചി പവർ ഹൈവേ യാഥാർഥ്യത്തിലേക്ക്, ഉദ്ഘാടനം 18ന് അടൂരിൽ

12 Nov 2019

ന്യൂഏജ് ന്യൂസ്, പത്തനംതിട്ട ∙ കേരളത്തിലെ വൈദ്യുതി പ്രതിസന്ധിക്ക് ദീർഘകാല പരിഹാരമാകുമെന്നു പ്രതീക്ഷിക്കുന്ന ഇടമൺ - കൊച്ചി പവർ ഹൈവേ 18ന് 6ന് അടൂർ ഗ്രീൻവാലി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി എം.എം.മണി അധ്യക്ഷത വഹിക്കും.

തമിഴ്‌നാട്ടിലെ കൂടംകുളം ആണവ നിലയത്തിൽനിന്നു കേരളത്തിലേക്കു വൈദ്യുതി എത്തിക്കുന്ന പദ്ധതി സ്ഥല ഉടമകളുടെ എതിർപ്പു മൂലം 13 വർഷമായി മുടങ്ങിക്കിടക്കുകയായിരുന്നു. സർക്കാർ ഇടപെട്ട് തർക്കങ്ങൾ പരിഹരിച്ച് മാർച്ച് 2017ൽ നിർമാണ പ്രവർത്തനം പുനരാരംഭിച്ചു. 4 ജില്ലകളിലൂടെ കടന്നുപോകുന്ന 148 കിലോമീറ്റർ ദൈർഘ്യവും 447 ടവറുകളുമുള്ള പദ്ധതിയുടെ നിർമാണം കഴിഞ്ഞ സെപ്റ്റംബറിലാണ് പൂർത്തിയായത്.

സെപ്റ്റംബർ 25ന് പരീക്ഷണാടിസ്ഥാനത്തിൽ വൈദ്യുതി പ്രവഹിപ്പിച്ചിരുന്നു. ഈ ലൈനിലൂടെ വൈദ്യുതി എത്തി തുടങ്ങിയപ്പോൾ പാലക്കാട്, കൊച്ചി, കോട്ടയം തുടങ്ങിയ മേഖലകളിൽ ശരാശരി രണ്ട് കെവി വോൾട്ടേജ് വർധന ഉണ്ടായി. പരമാവധി ശേഷിയിൽ വൈദ്യുതി എത്തിച്ചിരുന്ന ഉദുമൽപേട്ട് - പാലക്കാട്, മൈസൂർ-അരീക്കോട് എന്നീ അന്തർസംസ്ഥാന ലൈനുകളിൽ ആനുപാതികമായി കുറവ് വരുത്താനും കഴിഞ്ഞു. പ്രസരണ നഷ്ടത്തിലും ഗണ്യമായി കുറവ് വരുന്നത് സംസ്ഥാനത്തിന് നേട്ടമാവും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ