AUTO

രാജ്യത്തെ ഇലക്ട്രിക് വാഹനവില്‍പ്പന കുതിച്ചുയർന്നു; ഒറ്റവര്‍ഷം കൊണ്ട് വിറ്റത് 6.30 ലക്ഷം വൈദ്യുത ഓട്ടോകള്‍

12 Jul 2019

ന്യൂഏജ് ന്യൂസ്, ഒറ്റവര്ഷത്തിനിടെ ഇന്ത്യയില് വിറ്റഴിച്ചത് 6.30 ലക്ഷം വൈദ്യുത ഓട്ടോറിക്ഷകള്. കഴിഞ്ഞ വര്ഷം ഒരെണ്ണംപോലും വിറ്റഴിക്കാതിരുന്ന സാഹചര്യത്തില് നിന്നാണ് വില്പ്പന ആറ് ലക്ഷം കടന്നതെന്നാണ് റിപ്പോര്ട്ട്. 

എല്ലാ വൈദ്യുതവാഹനങ്ങളുടെയും വില്പ്പനയില് ഈ വര്ഷം വര്ധനയുണ്ട്. 2017-18 സാമ്പത്തികവര്ഷത്തില് 54,800 ഇരുചക്രവാഹനങ്ങള് വിറ്റപ്പോള് 2018-19ല് വില്പ്പന 1,26,000 ആയി. നാലുചക്രവാഹനങ്ങള് 1200-ല് നിന്ന് 3600 ആയി ഉയര്ന്നു. വൈദ്യുതവാഹനങ്ങളുടെ വില്പ്പന ആകെ 56,000-ല് നിന്ന് 7,59,000 ആയി. 130 ശതമാനം വര്ധന.

കേരള സര്ക്കാരും കേരള ഓട്ടോമൊബൈല് ലിമിറ്റഡിന്റെ കീഴില് വൈദ്യുതവാഹന ഉത്പാദനത്തിന് തുടക്കമിട്ടു. ഓട്ടോറിക്ഷകളാണ് ആദ്യഘട്ടത്തില് നിര്മിക്കുന്നത്.

രാജ്യത്തെ നിരത്തുകളില്നിന്ന് ആദ്യമൊഴിവാകുന്നത് പെട്രാള്, ഡീസല് വാഹനങ്ങള് ഓട്ടോറിക്ഷയായിരിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനാലാണ് വൈദ്യുത ഓട്ടോറിക്ഷകളുടെ ഉത്പാദനത്തിനും ഉപഭോഗത്തിനും മുന്ഗണന കിട്ടുന്നത്.

ലിഥിയം അയേണ് ബാറ്ററികളുടെ വിലക്കൂടുതലും വില കുറയുമെന്നുള്ള ധാരണയുമാണ് വൈദ്യുത ഇരുചക്രവാഹനങ്ങളുെട വില്പ്പനയിലെ പ്രതിസന്ധി. രാജ്യത്തെ രണ്ടു സ്വകാര്യകന്പനികള് മാത്രമാണ് വൈദ്യുതക്കാറുകള് നിര്മിക്കുന്നത്.



Related News


Special Story