ECONOMY

വൈദ്യുതി നിരക്കു വർധന സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു; പ്രതിവർഷം ഉണ്ടാകുന്നത് 300 കോടി രൂപയുടെ അധിക ബാധ്യത, ഭാരം താങ്ങാനാവില്ലെന്ന് ചെറുകിട വ്യവസായ മേഖല

12 Jul 2019

ന്യൂഏജ് ന്യൂസ്, കൊച്ചി ∙ വൈദ്യുതി നിരക്കു വർധന മൂലം സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖല നേരിടുന്നതു പ്രതിവർഷം ശരാശരി 300 കോടി രൂപയുടെ അധിക ബാധ്യത. നിരക്കു വർധനയിൽ ഷോക്കേറ്റതു ഗാർഹിക ഉപയോക്താക്കൾക്കു മാത്രമല്ല.ലക്ഷക്കണക്കിനാളുകൾക്കു തൊഴിൽ നൽകുന്ന ചെറുകിട വ്യവസായ മേഖലയ്ക്കു കൂടിയാണ്. ഏകദേശം 50,000 ചെറുകിട യൂണിറ്റുകൾ പ്രവർത്തിക്കുന്നുണ്ടെന്നാണു കണക്കുകൾ. നിരക്കു വർധന മൂലം ഓരോ വ്യവസായ യൂണിറ്റിനും പ്രതിമാസം ശരാശരി 5,000 രൂപയുടെ അധികച്ചെലവുണ്ടാകുമെന്നാണു വിലയിരുത്തൽ. 

പ്ലാസ്റ്റിക്, എൻജിനീയറിങ് ഘടകങ്ങൾ, പാദരക്ഷ, ഭക്ഷ്യ സംസ്കരണം, പ്ലൈവുഡ് – ഫർണിച്ചർ നിർമാണ മേഖലകൾക്കെല്ലാം വൈദ്യുതി നിരക്കു വർധന ഭാരമാകും. വ്യവസായ, വ്യാപാര മേഖലയിലെ മാന്ദ്യം മൂലം പ്രതിസന്ധി നേരിടുന്ന ചെറുകിട വ്യവസായ മേഖലയ്ക്കു വൈദ്യുതി നിരക്കു വർധന കൂടി താങ്ങാനാവില്ലെന്നാണു കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പറയുന്നത്. ‘ വ്യാപാര മാന്ദ്യം ഒരുവശത്ത്. ബജറ്റിൽ ഇന്ധന സർചാർജ് കൂടി ഏർപ്പെടുത്തിയതോടെ കടത്തുകൂലിയും വർധിക്കും. ഇപ്പോൾ വൈദ്യുതി നിരക്കു വർധനയും. മേഖലയെ നിരക്കു വർധനയിൽ നിന്ന് ഒഴിവാക്കണമെന്നാണ് അഭ്യർഥന’ – അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.ഖാലിദ് മനോരമയോടു പറഞ്ഞു.


ചെറുകിട വ്യവസായ സ്ഥാപനങ്ങളിൽ അധിക വൈദ്യുതി തുക

ഉൾപ്പെടുന്നത് - ലോ ടെൻഷൻ (എൽടി – 4) വിഭാഗത്തിൽ.

പ്രതിമാസ വൈദ്യുതി ഉപയോഗം–          10,000 യൂണിറ്റ്


(ശരാശരി)

വൈദ്യുതിയിൽ വർധന (ഒരു യൂണിറ്റിന്)–25 പൈസ

നൽകേണ്ടി വരുന്ന അധിക തുക–          2500 രൂപ

ഫിക്സഡ് ചാർജിലെ  വർധന–            2000 രൂപ

മൊത്തം വർധന–                             5000 രൂപRelated News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ
NEWS BREAKING: മരട് ഫ്ലാറ്റ് കേസിലെ കോടതി വിധിയിൽ ഗുരുതരമായ സാങ്കേതിക പിഴവുകൾ; തിരുത്തൽ ഹർജിയിൽ നിർണായകമാകുന്ന നിയമ പ്രശ്നങ്ങൾ ഏറെയെന്ന് വിദഗ്ധർ, സുപ്രീം കോടതിയെ മൂന്നംഗ സമിതി തെറ്റിദ്ധരിപ്പിച്ചു, ടെക്നിക്കൽ കമ്മിറ്റിയിൽ ഹർജിക്കാരുടെ പ്രതിനിധികളും, കരുക്കൾ നീക്കിയത് കേരള കോസ്റ്റൽ മാനേജ്മെന്റ് അതോറിറ്റി