AUTO

പുതിയ ഇലക്ട്രിക് കാറുമായി സിട്രോൻ

Newage News

04 Jul 2020

കൊച്ചി: ഇന്ത്യയിൽ വൈകാതെ വിപണിയിലെത്താൻ ഒരുങ്ങുന്ന ഫ്രഞ്ച് കാർ കമ്പനി സിട്രോൻ പുതിയ ഇലക്ട്രിക് കാർ (ഇസി4) അവതരിപ്പിച്ചു. സി4 എന്ന വലിയ ഹാച്ച്ബാക്ക് പെട്രോൾ-ഡീസൽ പതിപ്പുകളിലും ലഭിക്കും. ഇന്ത്യയിലും കമ്പനി പുതിയ ഇലക്ട്രിക് മോഡൽ എത്തിക്കുമെന്നാണു സൂചന.സി.കെ. ബിർള ഗ്രൂപ്പുമായി ചേർന്നാണു കമ്പനി ഇന്ത്യയിൽ പ്രവർത്തിക്കുന്നത്. ചെന്നൈയിലെ പ്ലാന്റിൽ ഇപ്പോൾ വാഹന ഘടകങ്ങൾ നിർമിക്കുന്നുണ്ട്. സി 5 എയർക്രോസ് എന്ന എസ്‌യുവി ഇക്കൊല്ലം അവസാനമോ 2021 ആദ്യമോ വിപണിയിലെത്തും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story