ECONOMY

കേന്ദ്രസർക്കാരിന്റെ 'ഫെയിം രണ്ട്' നയം ഇലക്ട്രിക്ക് വാഹനവിപണിക്ക് നൽകിയത് വൻ കുതിപ്പ്; രാജ്യത്ത് വിറ്റത് 2.78 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ, നാലുവര്‍ഷത്തിനിടെ ലാഭിച്ചത് 4.69 കോടി ലിറ്റര്‍ ഇന്ധനം

11 Jun 2019

ന്യൂഏജ് ന്യൂസ്, രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂടാന് തുടങ്ങിയതോടെ നാലുവര്ഷം കൊണ്ട് 4.69 കോടി ലിറ്ററിന്റെ ഇന്ധനലാഭം. ദിവസം 52.7 കിലോലിറ്റര് ഇന്ധനമാണ് ലാഭിക്കുന്നത്. ഇതിലൂടെ അന്തരീക്ഷമലിനീകരണം ഉണ്ടാക്കുന്ന കാര്ബണ് ഡൈഓക്സൈഡിന്റെ അളവില് ദിവസവും 130 ടണ്ണിന്റെ കുറവും ഉണ്ടാകുന്നു.

നാഷണല് ഓട്ടോമോട്ടീവ് ബോര്ഡിന്റെ പഠനറിപ്പോര്ട്ടിലാണിത് ചൂണ്ടിക്കാട്ടുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും വില്പ്പനയും പ്രോത്സാഹിപ്പിക്കുന്നതിന് 2015 ഏപ്രിലില് ആണ് കേന്ദ്രം 'ഫെയിം ഒന്ന്' (ഫാസ്റ്റര് അഡോപ്റ്റേഷന് ആന്ഡ് മാനുഫക്ചറിങ് ഓഫ് ഇലക്ട്രിക് വെഹിക്കിള്സ്) നയം പ്രഖ്യാപിച്ചത്.

2019 ഏപ്രില് മുതല് 'ഫെയിം രണ്ട്' നയം പ്രഖ്യാപിച്ച് പദ്ധതിക്ക് വേഗം കൂട്ടി. ഈ കാലയളവില് രാജ്യത്ത് 2.78 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് വിറ്റത്. വാഹനങ്ങളില്നിന്ന് പുറംതള്ളുന്ന കാര്ബണ് ഡൈഓക്സൈഡ് ആണ് വായുമലിനീകരണത്തിന് മുഖ്യകാരണം. ഇന്ത്യയില് 12 ലക്ഷംപേര് വായുമലിനീകരണംമൂലം പ്രതിവര്ഷം മരിക്കുന്നുണ്ടെന്നാണ് കണക്ക്. നാലുവര്ഷംകൊണ്ട് അന്തരീക്ഷത്തില് എത്തുന്ന കാര്ബണ് ഡൈഓക്സൈഡിന്റെ അളവില് 11.61 കോടി കിലോയുടെ കുറവുണ്ടായതായും കണക്കാക്കുന്നു.

ഇരുചക്രവാഹനങ്ങളാണ് ഇലക്ട്രിക് വാഹനവില്പ്പനയില് മുന്നില്. മുച്ചക്രവാഹനങ്ങളാണ് രണ്ടാമത്. കാറുകള് മൂന്നാംസ്ഥാനത്തും. ബസുകള് വില്ക്കുന്നുണ്ടെങ്കിലും എണ്ണം കുറവാണ്. ഏറ്റവുമധികം ഇലക്ട്രിക് വാഹനങ്ങളുടെ വില്പ്പന നടന്നത് മഹാരാഷ്ട്രയിലാണ്.

പതിനായിരത്തിലധികം വാഹനവില്പ്പന നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയില് കേരളവും ഇടംപിടിച്ചിട്ടുണ്ട്. വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ ഭാവിയില് വൈദ്യുതി ഉത്പാദനം വന് തോതില് കൂട്ടേണ്ടിയും വരും.                                                                                                                                                     

പതിനായിരത്തിലധികം ഇലക്ട്രിക് വാഹനങ്ങള് വില്പ്പന നടത്തിയ സംസ്ഥാനങ്ങള്

 • മഹാരാഷ്ട്ര -36,007
 • ഗുജറാത്ത് -31,576
 • ഉത്തര്പ്രദേശ് -28,924
 • ഹരിയാണ -25,532
 • ഡല്ഹി -20,168
 • തമിഴ്നാട് -17,817
 • രാജസ്ഥാന് -17,220
 • കര്ണാടക -15,229
 • പശ്ചിമബംഗാള് -14,743
 • കേരളം -11,392
 • ആന്ധ്ര -10,264

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ