LAUNCHPAD

വൈദ്യുതി ബിൽ അടയ്ക്കാൻ ഇനി ഫോൺപേയിൽ സൗകര്യം; ഇന്ത്യയിലുടനീളമുള്ള എല്ലാ വൈദ്യുതി ബോർഡുകളേയും ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തി

Newage News

04 Dec 2020

ബെംഗളൂരു: ഇന്ത്യയിലെ പ്രമുഖ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഫോൺപേ, രാജ്യത്തെ 28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്രഭരണ പ്രദേശങ്ങളിലെയും 73 വൈദ്യുതി ബോർഡുകളെയും (പൊതു-സ്വകാര്യ മേഖലകളിൽ) ഓൺബോർഡുചെയ്‌തതായി പ്രഖ്യാപിക്കുന്നു. 25 കോടിയിലധികം ഫോൺപേ ഉപയോക്താക്കൾക്ക് ആപ്പിൽ നിന്നും അവരുടെ വൈദ്യുതി ബില്ലുകൾ തടസ്സങ്ങളില്ലാതെ അടയ്ക്കാൻ ഇതിലൂടെ സാധ്യമാകുന്നു. 

ഈ നേട്ടത്തെക്കുറിച്ച്,ഫോൺപേ ബിസിനസ് ഡെവലപ്‌മെൻ്റ് ഡയറക്‌ടർ അങ്കിത് ഗൗറിൻ്റെ വാക്കുകളിലൂടെ, “2016-ൽ ഞങ്ങൾ വൈദ്യുതി ബിൽ പേയ്‌മെൻ്റിനുള്ള വിഭാഗം ആരംഭിച്ചതിനുശേഷം വൈദ്യുതി ബില്ലുകൾക്കായി ഡിജിറ്റൽ പേയ്‌മെന്റുകളെ ആശ്രയിക്കുന്നതിൽ വൻ വളർച്ചയാണ് കണ്ടത്. വാസ്‌തവത്തിൽ, കഴിഞ്ഞ വർഷത്തിനേക്കാൾ 2020-ലെ ഒക്ടോബറിൽ വൈദ്യുതി ബിൽ പേയ്മെന്റിന്റെ അളവിൽ 40% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഞങ്ങളുടെ ഉപഭോക്താക്കളിൽ 80% ത്തിലധികം പേർ ടയർ -2, 3, 4 നഗരങ്ങളിലാണ്, കൂടാതെ സമ്പർക്കമില്ലാതെയുള്ള ബിൽ‌ പേയ്‌മെന്റുകൾ‌ വ്യാപകമായി സ്വീകരിക്കുന്നതായും കാണപ്പെടുന്നു.”

ഡിജിറ്റൽ പേയ്‌മെന്റുകളിലെ ഒന്നാസ്ഥാനക്കാരൻ എന്ന നിലയിൽ, ബിൽ പേയ്‌മെന്റ് വിഭാഗത്തിൻ്റെ സ്വീകാര്യതയെ സഹായിക്കുന്നതിനായി നിരവധി നൂതന സവിശേഷതകൾ ഫോൺപേ സമാരംഭിച്ചിരിക്കുന്നു. അത്തരത്തിലുള്ള ഒരു പുത്തൻ സമാരംഭമാണ്, ഉപയോക്താക്കൾക്ക് നിശ്ചിത ബിൽ തീയതി ഓർമ്മിക്കാനോ അവരുടെ വൈദ്യുതി ബില്ലുകളുടെ ഹാർഡ് കോപ്പി കൈവശം വെയ്‌ക്കേണ്ട ആവശ്യമോ ഇല്ലാത്ത ‘‘ ഓർമ്മപ്പെടുത്തലുകൾ "എന്ന സവിശേഷത..  ഫോൺപേയിൽ നിന്നും പണമടയ്‌ക്കാൻ ഓർമ്മിപ്പിക്കുന്നതിനാൽ, ഈ അറിയിപ്പ് അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് ആപ്പിൽ ബിൽ പേയ്‌മെന്റുകൾ നടത്താനാകും. ആവർത്തിച്ചുള്ള ബിൽ പേയ്‌മെന്റുകൾ സൗകര്യപ്രദവും എളുപ്പമുള്ളതുമാക്കുന്നതിന്, ഉപയോക്താക്കൾക്ക് ഫോൺപേ ആപ്പിൽ ഓട്ടോപേ ഓപ്ഷൻ പ്രവർത്തനക്ഷമമാക്കാനും കഴിയും. ഓട്ടോപേ ഉപയോഗിക്കുമ്പോൾ, ഉപയോക്താക്കൾ അവരുടെ ഒന്നിലധികം യൂട്ടിലിറ്റി ബില്ലുകളുടെ നിശ്ചിത തീയതികളെക്കുറിച്ച് ഓർമ്മിക്കേണ്ടിവരുന്നില്ല അല്ലെങ്കിൽ വൈകിയതിനുള്ള പേയ്‌മെന്റ് നിരക്കുകൾ ഈടാക്കുന്നതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ല. നിശ്ചിത തുക ഓരോ മാസവും ഉപഭോക്താവ് തിരഞ്ഞെടുത്ത പേയ്‌മെന്റ് രീതിയിൽ നിന്ന് ഓട്ടോമാറ്റിക്കായി ഡെബിറ്റ് ചെയ്യപ്പെടും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story