TECHNOLOGY

കെഫോൺ പദ്ധതിക്കു വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉടക്ക്; മുൻ‌കൂർ അനുമതി വാങ്ങണമെന്നു വ്യക്തമാക്കി ഉത്തരവ്

Newage News

29 May 2020

തിരുവനന്തപുരം: സംസ്ഥാനത്തൊട്ടാകെ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് സേവനം ലഭ്യമാക്കുന്നതിനു സർക്കാർ ആരംഭിച്ച കെഫോൺ പദ്ധതിക്കു വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ ഉടക്ക്. വൈദ്യുതി ബോർഡിന്റെ ലൈനുകളിലൂടെ ഓപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്ന ജോലിയുടെ ആദ്യഘട്ടം ഡിസംബറിൽ പൂർത്തിയാകാനിരിക്കെയാണു കമ്മിഷന്റെ  തടസ്സവാദം.

ലൈനുകളിലൂടെ കേബിൾ വലിക്കുന്നതിനും കമ്പനി രൂപീകരിക്കുന്നതിനുള്ള കരാറിൽ ഒപ്പിടുന്നതിനും മുൻപ് തങ്ങളുടെ അനുമതി വാങ്ങണമെന്നു വ്യക്തമാക്കി കമ്മിഷൻ ഉത്തരവിറക്കി. 2018ൽ പദ്ധതി നിലവിൽ വരികയും കരാർ ഒപ്പു വയ്ക്കുകയും ചെയ്തിരുന്നു. വൈദ്യുതി നിയമം അനുസരിച്ചു കേബിൾ വലിക്കുന്ന കാര്യം കമ്മിഷനെ അറിയിച്ചിരുന്നു. മുൻകൂർ അനുമതി വാങ്ങേണ്ട കാര്യമില്ലെന്നാണു വൈദ്യുതി ബോർഡിന്റെ നിലപാട്. എന്നാൽ റഗുലേറ്ററി കമ്മിഷന്റെ ഉത്തരവു ചൂണ്ടിക്കാട്ടി ആരെങ്കിലും കോടതിയെ സമീപിച്ചാൽ കെഫോൺ പദ്ധതി മുടങ്ങുന്ന സാഹചര്യം ഉണ്ടാകാം. കോവിഡ് പശ്ചാത്തലത്തിൽ ജോലിയും പഠനവും ഓൺലൈൻ ആയതിനാൽ സംസ്ഥാനത്തെ ഇന്റർനെറ്റ് സംവിധാനം ശക്തമാക്കേണ്ടതുണ്ട്.

കെഫോൺ കമ്പനിയിൽ വൈദ്യുതി ബോർഡിനും കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിനും 49% ഓഹരി വീതമാണുള്ളത്. ശേഷിക്കുന്ന 2% ആണു സർക്കാരിന്റെ ഓഹരി. 20 ലക്ഷം ബിപിഎൽ കുടുംബങ്ങൾക്കു സൗജന്യ ഇന്റർനെറ്റും 30,000 സർക്കാർ സ്ഥാപനങ്ങളിൽ അതിവേഗ ഇന്റർനെറ്റുമാണു പദ്ധതിയുടെ ലക്ഷ്യങ്ങളിൽ ഒന്ന്. പുറമേ എല്ലാ ടെലികോം കമ്പനികൾക്കും കെഫോൺ സേവനം മിതമായ നിരക്കിൽ ഉപയോഗിക്കാം.

ഇതിനായി 2018ൽ കമ്പനി റജിസ്റ്റർ ചെയ്തു. വൈദ്യുതി ബോർഡിന്റെ വിതരണ ലൈനുകളിലൂടെ കേബിൾ വലിക്കാനുള്ള ടെൻഡർ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനും റെയിൽ ടെല്ലിനുമാണ് നൽകിയിരിക്കുന്നത്. വൈദ്യുതി ലൈനിലെ ഏർത്ത് വയറിനു പകരമാണ് ഓപ്റ്റിക്കൽ ഫൈബർ കേബിൾ വലിക്കുന്നത്. ഇത് ഏർത്ത് വയറായും പ്രവർത്തിക്കും. രണ്ടു വർഷമായി പരിഗണനയിലുള്ള വിഷയത്തിലാണ് റഗുലേറ്ററി കമ്മിഷൻ ഇപ്പോൾ ഉത്തരവിറക്കിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ