CORPORATE

ഇലോൺ മസ്ക് ലോക കോടീശ്വര പട്ടികയിൽ രണ്ടാമനായി

Newage News

25 Nov 2020

ടെസ്ലയുടെയും സ്പേസ് എക്സിന്റെയും സ്ഥാപകനും സിഇഒയുമായ ഇലോണ് മസ്ക് ബില് ഗേറ്റ്സിനെയും മറികടന്നു.

ഇതോടെ ലോക കോടീശ്വര പട്ടികയില് 49കാരനായ മസ്ക് രണ്ടാംസ്ഥാനത്തെത്തി. ഏറ്റവും പുതിയ കണക്കുപ്രകാരം 127.9 ബില്യണ് ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

2020 ജനുവരിയിലെ കണക്കുപ്രകാരം ബ്ലൂംബര്ഗ് ബില്യണയേഴ്സ് ഇന്ഡക്സില് 35-ാംസ്ഥാനക്കാരനായിരുന്നു ഇലോണ് മസ്ക്. 2020ല്മാത്രം അദ്ദേഹത്തിന്റെ ആസ്തിയിലുണ്ടായ വര്ധന 100.3 ബില്യണ് ഡോളറാണ്.

ചുരുങ്ങിയ കാലംകൊണ്ടാണ് ജെഫ് ബെസോസിന്റെ തൊട്ടുപിന്നില് ഇലോണ് മസ്ക് എത്തിയത്. ലോക കോടീശ്വര പട്ടികയില് ഒന്നാമനായ ജെഫ് ബെസോസിന്റെ ആസ്തി 182 ബില്യണ് ഡോളറാണ്.

വര്ഷങ്ങളായി ലോക കോടീശ്വന്മാരില് ഒന്നാമനായി തുടരുകയായിരുന്ന ബില് ഗെറ്റ്സിനെ 2017ലാണ് ആമസോണ് സ്ഥാപകനായ ജെഫ് ബെസോസ് പിന്നിലാക്കുന്നത്. പിന്നീട്, കഴിഞ്ഞ വര്ഷം നവംബറില് ബില് ഗേറ്റ്സ് ഒന്നാം സ്ഥാനംതിരിച്ചുപിടിച്ചിരുന്നു. 127.7 ബില്യണ് ഡോളറാണ് ബില് ഗേറ്റ്സിന്റെ ആസ്തി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story