ECONOMY

ഉയരാതെ രാജ്യത്തെ ഊർജ ഉപഭോഗം

Newage News

15 Sep 2020

മുംബൈ: കൊവിഡും ലോക്ക്ഡൗണും മൂലം വ്യവസായ-വാണിജ്യ രംഗത്തെ പ്രവർത്തനങ്ങൾ മന്ദഗതിയിലായതോടെ ഊർജ ഉപഭോഗവും കുറയുന്നു. 2019 ആഗസ്‌‌റ്റിനേക്കാൾ രണ്ടു ശതമാനം കുറവ് ഉപഭോഗമാണ് കഴിഞ്ഞമാസം രേഖപ്പെടുത്തിയതെന്ന് പവർ സിസ്‌റ്റം ഓപ്പറേഷൻ കോർപ്പറേൻ (പൊസോക്കോ) വ്യക്തമാക്കി.

ഊർജ ഉപഭോഗത്തിൽ വെറും 1.1 ശതമാനമായിരുന്നു 2019ലെ വളർച്ച. കഴിഞ്ഞവർഷം ആഗസ്‌റ്റ് മുതലാണ് ഉപഭോഗമാന്ദ്യം ആരംഭിച്ചത്. ഈവർഷം ജനുവരി മുതൽ കഴിഞ്ഞമാസവും ദൃശ്യമായത് ഉപഭോഗം കുറയുന്ന ട്രെൻഡാണ്.

വ്യവസായ സംസ്ഥാനങ്ങളായ മഹാരാഷ്‌ട്രയിലും ഗുജറാത്തിലും വൈദ്യുതി ഉപഭോഗം 9 ശതമാനം വീതം ഇടിഞ്ഞു. ജൂലായിൽ മഹാരാഷ്‌ട്ര 12 ശതമാനവും ഗുജറാത്ത് 17 ശതമാനവും ഇടിവ് കുറിച്ചിരുന്നു. ഗോവ, ഡാമൻ ആൻഡ് ദിയു രേഖപ്പെടുത്തിയ ഇടിവ് കഴിഞ്ഞമാസം 22 ശതമാനം.

ദാദ്ര ആൻഡ് നാഗർഹവേലി 18.5 ശതമാനവും ഒഡീഷയും ഡൽഹിയും 10 ശതമാനത്തിനുമേലും തെലങ്കാന ആറു ശതമാനവും ആന്ധ്രപ്രദേശ്, തമിഴ്‌നാട് എന്നിവ അഞ്ചു ശതമാനം വീതവും കുറവ് രേഖപ്പെടുത്തി. മദ്ധ്യപ്രദേശ്, ഉത്തർപ്രദേശ്, ജാർഖണ്ഡ് എന്നിവ വളർച്ച രേഖപ്പെടുത്തി.

ഉപഭോഗ മാന്ദ്യം

(ഊർജ ഉപഭോഗത്തിൽ പ്രമുഖ ഉത്‌പാദക സംസ്ഥാനങ്ങൾ ആഗസ്‌റ്റിൽ കുറിച്ച ഇടിവ്)

 മഹാരാഷ്‌ട്ര : 9%

 ഗുജറാത്ത് : 9%

 തെലങ്കാന : 6%

 തമിഴ്‌നാട് : 5%

 ആന്ധ്രപ്രദേശ് : 5%

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ