Newage News
04 Mar 2021
മുംബൈ: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ഫ്രാങ്ക്ളിൻ ടെംപിൾടൺ മ്യൂച്വൽ ഫണ്ട് കമ്പനിക്കെതിരെ എൻഫോഴ്സ്മന്റെ് ഡയറക്ടറേറ്റ് കേസ് ഫയൽചെയ്തു.
ഇതാദ്യമായാണ് ഒരു അസറ്റ് മാനേജുമെന്റ് കമ്പനിക്കെതിരെ ഇഡി കേസെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലിൽ ആറ് ഡെറ്റ് ഫണ്ടുകൾ പ്രവർത്തനം മരവിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നടപടി. ചെന്നൈ പോലീസിലെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഫയൽചെയ്ത എഫ്ഐആർ അടിസ്ഥാനമാക്കിയാണ് ഇ.ഡി കേസെടുത്തത്.
നിക്ഷേപകരെ കബളിപ്പിക്കാൻ ക്രിമിനൽ ഗൂഡാലോചന നടത്തി, നിക്ഷേപകർക്ക് വൻതോതിൽ നഷ്ടമുണ്ടാകാനിടയാക്കി, നിയമവിരുദ്ധമായി നേട്ടമുണ്ടാക്കി എന്നിങ്ങനെയുള്ള കുറ്റങ്ങളാണ് മ്യൂച്വൽ ഫണ്ട് കമ്പനിക്കും സിഐഒയ്ക്കുമെതിരെ ചുമത്തിയിട്ടുള്ളത്.
ആറ് ഡെറ്റ് ഫണ്ടുകളും പ്രവർത്തനം നിർത്തുന്നതിനുമുമ്പ്, 2020 മാർച്ചിനും ഏപ്രിലിനും ഇടയിൽ സ്ഥാപനത്തിലെ ഉന്നതരുംമറ്റും 53 കോടി രൂപ പിൻവലിച്ചതായി ചോക്സി ആൻഡ് ചോക്സിയുടെ ഫോറൻസിക് ഓഡിറ്റ് റിപ്പോർട്ടിലുണ്ട്.