NEWS

എന്‍ജിനിയറിങ് വിദ്യാര്‍ഥികളുടെ സേവനം പ്രാദേശികവികസനത്തിന് ഉപയോഗിക്കാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ; എന്‍ജിനിയറിങ് കഴിഞ്ഞവരെ തദ്ദേശസ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പിന് നിയമിക്കും

Newage News

27 Dec 2019

കണ്ണൂര്: എന്ജിനിയറിങ് വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനും വിദ്യാര്ഥികളുടെ സേവനം പ്രാദേശികവികസനത്തിന് ഉപയോഗിക്കാനും പദ്ധതി. ബിരുദ-ബിരുദാനന്തര ബിരുദ കോഴ്സുകള് പൂര്ത്തിയാക്കിയവരെ പഞ്ചായത്തുകളിലും നഗരസഭകളിലും ഇന്റേണ്ഷിപ്പിന് നിയമിക്കാനാണ് തീരുമാനം. ഒരു വര്ഷത്തേക്കായിരിക്കുമിത്. ബിരുദക്കാര്ക്ക് 10,000 രൂപയും ബിരുദാനന്തര ബിരുദക്കാര്ക്ക് 15,000 രൂപയുമാണ് സ്റ്റൈപ്പന്ഡ്.

തദ്ദേശസ്ഥാപനങ്ങള്ക്കാവശ്യമായ കണ്സല്റ്റന്സി സേവനങ്ങള്ക്ക് ഇവരെ ഉപയോഗിക്കാം. സ്വാശ്രയ എന്ജിനിയറിങ് കോളേജുകളിലുള്ളവരുടെ സേവനവും ഉപയോഗപ്പെടുത്താം. അസാപ്പ് മുഖേയായിരിക്കും രജിസ്ട്രേഷന്. വിദ്യാര്ഥികള്ക്ക് ഇഷ്ടമുള്ള സ്ഥാപനങ്ങളില് അപേക്ഷ നല്കാം. വിദ്യാര്ഥികളുടെ പ്രോജക്ടുകള് തദ്ദേശസ്ഥാപനങ്ങളില് നടത്താനും സൗകര്യമൊരുക്കും. എന്ജിനിയറിങ് കോളേജുകളിലെ സ്റ്റാര്ട്ടപ്പുകളുമായും പഞ്ചായത്തുകളും നഗരസഭകളും ബന്ധപ്പെടും.

ഓരോ ഗ്രാമപ്പഞ്ചായത്തിലും സിവില് എന്ജിനിയറിങ് വിഭാഗത്തില് ഒരാളെ ഇന്റേണ്ഷിപ്പിന് എടുക്കാം. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും രണ്ടുവീതം സിവില് എന്ജിനിയറിങ് വിദ്യാര്ഥികളെ നിയോഗിക്കാം.

ജില്ലാപഞ്ചായത്തിലും കോര്പ്പറേഷനുകളിലും സിവില് എന്ജിനിയറിങ്ങിലെ രണ്ടുപേര്ക്ക് പുറമേ ഇലക്ട്രിക്കല്, മെക്കാനിക്കല്, ഓട്ടോമൊബൈല് വിഭാഗത്തിലെ ഓരോവിദ്യാര്ഥിയെയും നിയോഗിക്കാം. കില, ശുചിത്വമിഷന്, ഹരിതകേരളം മിഷന്, കുടുംബശ്രീ തുടങ്ങിയ സ്ഥാപനങ്ങള്ക്കും എന്ജിനിയറിങ് കോളേജ് അധ്യാപകരുടെയും വിദ്യാര്ഥികളുടെയും സേവനം ഉപയോഗപ്പെടുത്താമെന്ന് സര്ക്കാര് ഉത്തരവില് പറയുന്നു.

Content Highlights: Engineering Graduates will be Appointed Internees of Local Governance Bodies

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

"പാലാരിവട്ടം പാലത്തിൽ അഴിമതി നടന്നിട്ടില്ല, തെളിയിക്കാൻ വെല്ലുവിളിക്കുന്നു. കേരളത്തിലായിരുന്നെങ്കിൽ ചന്ദ്രയാൻ ദൗത്യത്തിലെ പിഴവിന്റെ പേരിൽ  ISRO ചെയർമാനെ അറസ്റ്റ് ചെയ്തേനെ...", തുറന്നടിച്ച് കേരള ഗവണ്മെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ