ENTERTAINMENT

കൊറോണാ ഭീതിയിൽ ഹോളിവുഡിൽ മാത്രം ഉണ്ടാകുന്നത് 500 കോടി ഡോളറിന്റെ നഷ്ടം; ഓൺലൈൻ സ്ട്രീമിങ് കമ്പനികളിലേക്ക് സിനിമാ ധ്രുവീകരിക്കപ്പെടുമെന്ന് വിലയിരുത്തൽ, കോവിഡിനെ ഭയന്ന് സിനിമ ലോകം മാറിയൊഴുകുമ്പോൾ

Newage News

17 Mar 2020

ലോകത്തെ വിനോദവ്യവസായം അടുത്തകാലത്തൊന്നും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ടാണ് കൊറോണ വൈറസ് കടന്നുപോകുന്നത്. ഒട്ടേറെ രാജ്യങ്ങളിൽ തിയറ്ററുകൾ അനിശ്ചിതകാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. കേരളം ഉൾപ്പെടെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും തിയറ്ററുകൾ മാർച്ച് 31വരെ അടച്ചിടാനാണ് സർക്കാർ തീരുമാനം. ഹോളിവുഡിൽ മാത്രം ഇതുവരെ കൊറോണ വൈറസ് മൂലം ഉണ്ടായിട്ടുള്ളത് 500 കോടി ഡോളറിന്റെ നഷ്ടമാണ്. പലരും വീടുകളിൽ തന്നെ അടച്ചുപൂട്ടി ഇരിക്കുകയാണെന്നതിനാൽ നേട്ടമെല്ലാം ആമസോൺ പ്രൈം, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ഓൺലൈൻ സ്ട്രീമിങ് കമ്പനികളിലേക്ക് ധ്രുവീകരിക്കപ്പെടുമെന്നാണ് വിപണി കണക്കുകൂട്ടുന്നത്. ഈ ദിവസങ്ങളിൽ ഡേറ്റാ ഉപഭോഗത്തിൽ 60 ശതമാനം വർധനയുണ്ടായതായി ജിയോ കമ്പനിയും സാക്ഷ്യപ്പെടുത്തുന്നു.

തുടക്കം പൊളിച്ചു, കോവിഡ് ചതിച്ചു

മലാങ്, ഥപഡ്, താൻഹാജി, ഛപക് എന്നീ ചിത്രങ്ങളിലൂടെ 2020ന്റെ തുടക്കം മികച്ചതാക്കിയ ബോളിവുഡിനും കോവിഡ് ഇരുട്ടടി നൽകിയിരിക്കുകയാണ്. ബോളിവുഡ് പ്രതീക്ഷയോടെ കാത്തിരിക്കുന്ന അക്ഷയ് കുമാറിന്റെ സൂര്യവംശി റിലീസിങ് അനിശ്ചിതമായി നീട്ടിവച്ചു. ബോക്സ് ഓഫിസിൽ വൻ ചലനമുണ്ടാക്കുമെന്നു കരുതുന്ന ചിത്രത്തിനായി ഇപ്പോൾ തന്നെ 30 കോടിയോളം രൂപ നിർമാണക്കമ്പനി മുടക്കിയിട്ടുണ്ട്.  130 കോടിയോളം മുതൽമുടക്കുള്ള ചിത്രം സാധാരണ സാഹചര്യത്തിലാണെങ്കിൽ 300 കോടി വരുമാനമെങ്കിലും നേടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

കൊറോണ വൈറസ് ചൂടുപിടിക്കുന്ന സമയത്ത് പുറത്തിറങ്ങിയ ബാഗി 3 സിനിമയുടെ നിർമാതാക്കൾ എന്തു ചെയ്യുമെന്നറിയാതെ കുഴങ്ങിയിരിക്കുകയാണ്. ആദ്യ ദിനം 20 കോടിക്കുമുകളിലെങ്കിലും വരുമാനം ലക്ഷ്യമിട്ട ബാഗി 3ക്ക്  വെറും 17 കോടികൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പ്രതീക്ഷയോടെ ബോളിവുഡ് കാത്തിരുന്ന ഇർഫാൻ ഖാന്റെ അങ്ക്രേസി മീഡിയം ഇക്കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്തെങ്കിലും തണുത്ത പ്രതികരണമാണ്. കൊറോണ വൈറസ് പിടി അയച്ചില്ലെങ്കിൽ കബീർ ഖാന്റെ 83, അമിതാഭ് ബച്ചന്റെ ഗുലാബോ സിതാബോ, കൂലി നം.1, ബണ്ടി ഓർ ബബ്ലി, തലൈവി എന്നിവയുടെ ഏപ്രിലിലെ റിലീസിങ്ങും വൈകും.

റിലീസിങ് നീട്ടി ഹോളിവുഡ്

ഹോളിവുഡിലെ പ്രധാന റിലീസുകളായ ഡിസ്നിയുടെ മുലാൻ, ഡാർക് വിഡോ, ജയിംസ് ബോണ്ട് ചിത്രം നോ ടൈം ടു ഡൈ എന്നി ചിത്രങ്ങൾ ചൈനയിലെ റിലീസിങ് റദ്ദാക്കിയിട്ടുണ്ട്. മറ്റു രാജ്യങ്ങളിലെ റിലീസിങ്ങും അനിശ്ചിതത്വത്തിലാണ്. നോ ടൈം ടു ഡൈ റിലീസിങ് 2021ലേക്ക് നീട്ടുമെന്നും അഭ്യൂഹമുണ്ട്. മേയ് 22ന് റിലീസ് ചെയ്യേണ്ട ഫാസ്റ്റ് ആൻഡ് ഫ്യൂരിയസ് അടുത്ത z ഏപ്രിലിൽ മാത്രമേ പുറത്തിറങ്ങു എന്ന് യൂണിവേഴ്സൽ പിക്ചേഴ്സ് അറിയിച്ചു. ഹോളിവുഡിലെ മറ്റു സ്റ്റുഡിയോകൾക്ക് ഒപ്പം, ജനപ്രിയ പരമ്പരയായ സ്ട്രേഞ്ചർ തിങ്സ് അടക്കം എല്ലാ സിനിമാ, സീരീസ് നിർമാണവും നെറ്റ്ഫ്ലിക്സും നിർത്തിവച്ചിരിക്കുകയാണ്. ഡിസ്നിയും എല്ലാ പ്രൊഡക്ഷനും നിർത്തിവച്ചിട്ടുണ്ട്.

 ഓൺലൈൻ റിലീസിനും ആലോചന

റീലിസിങ്ങ് അനിശ്ചിതമായി നീണ്ടാൽ ഇടത്തരം ചിത്രങ്ങൾ ഓൺലൈൻ സ്ട്രീമിങ്ങ് സൈറ്റുകളിലൂടെ റിലീസ് ചെയ്യുന്ന കാര്യവും ഹോളിവുഡ് നിർമാണ കമ്പനികൾ ആലോചിച്ചേക്കും. ബിഗ്ബജറ്റ് ചിത്രങ്ങൾ ഓൺലൈനിലൂടെ മാത്രം റിലീസ് ചെയ്ത് നേട്ടം കൊയ്യുന്ന നെറ്റ്ഫ്ലിക്സ് മാതൃകയാകും ഇവർ പിന്തുടരുക. എന്നാൽ തിയറ്റർ റിലീസിനുള്ള പരസ്യപ്രചാരണങ്ങളെല്ലാം നടത്തിയ മുലാൻ ഓൺലൈൻ പ്രീമിയർ റിലീസ് ചെയ്യില്ലെന്ന് ഡിസ്നി അറിയിച്ചിട്ടുണ്ട്. അതേസമയം, നിലവിൽ റിലീസ് ചെയ്ത ചിത്രങ്ങൾ തിയറ്ററുകൾ പൂട്ടിയതോടെ സ്ട്രീമിങ് സൈറ്റുകൾ വേഗത്തിൽ ഓൺലൈൻ ആയി ലഭ്യമാക്കുകയാണ്. ഫ്രോസൺ 2 ഡിസ്നി പ്ലസ് വഴി ഇപ്പോൾ ലഭ്യമാണ്. വൻ വിജയം നേടിയ അയ്യപ്പനും കോശിയും കോവിഡിനെ തുടർന്ന് തിയറ്ററുകൾ പൂട്ടിയതിന്റെ തൊട്ടടുത്ത ദിവസം തന്നെ ആമസോൺ പ്രൈം ഓൺലൈൻ റിലീസ് ചെയ്തു. സുരക്ഷയെ കരുതി ആളുകൾ വീടുകളിൽ കഴിയുന്നതിനാൽ കൂടുതൽ പുതിയ ചിത്രങ്ങൾ വരുംദിവസം ഇത്തരത്തിൽ ഓൺലൈൻ റിലീസിന് ഒരുങ്ങുന്നുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story