STARTUP

സംരംഭകർക്ക് 50 ലക്ഷം രൂപ വരെ മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പദ്ധതിയിൽ നിന്നും വായ്പ; എം എസ് എം ഇ സംരംഭങ്ങൾക്കും സ്റ്റാർട്ടപ്പുകൾക്കും പ്രയോജനം

Newage News

17 Nov 2020

ചീഫ് മിനിസ്റ്റേഴ്സ് എന്റർപ്രനർഷിപ് ഡവലപ്മെന്റ് പ്രോഗ്രാം (MEDP) േകരള ഫിനാൻഷ്യൽ കോർപറേഷനാണ് (െകഎഫ്സി) നടപ്പിലാക്കുന്നത്. അഞ്ചുവർഷത്തേക്കു ലക്ഷ്യം നിശ്ചയിച്ചുകൊണ്ടാണ് ഈ പദ്ധതിയുമായി നീങ്ങുന്നത്. കുറഞ്ഞ പലിശനിരക്കിൽ വായ്പ ലഭ്യമാക്കുകയും ചെയ്യും.

ലക്ഷ്യം

∙1000 സൂക്ഷ്മ–ചെറുകിട– ഇടത്തരം സംരംഭങ്ങളെ (MSME) വർഷംതോറും പുതിയതായി സൃഷ്ടിക്കുക.

∙10,000 സംരംഭകർക്കു സമഗ്രപരിശീലനം നൽകുക. 

∙5000 പുതുസംരംഭങ്ങളെ കേരളത്തിൽ ഉടനീളമായി അഞ്ചു വർഷത്തിനുള്ളിൽ ഈ പദ്ധതിയിലൂടെ വളർത്തിയെടുക്കുക. 

പദ്ധതി ആനുകൂല്യങ്ങൾ

1. 50 ലക്ഷം രൂപ വരെ പുതുസംരംഭങ്ങൾക്കു വായ്പ അനുവദിക്കുക. 1,500 കോടി രൂപ ഇതിനായി കെഎഫ്സി കണ്ടെത്തും.

2. 10% പലിശയാണ് കെഎഫ്സി ഈടാക്കുക എന്നിരുന്നാലും 7% നിരക്കിൽ സംരംഭകനു വായ്പ ലഭ്യമാകും. 3% പലിശ സബ്സിഡി സർക്കാർ അനുവദിക്കും. 13.5 കോടി രൂപ ഇതിനായി വർഷം തോറും സർക്കാർ അനുവദിക്കും.

3. സ്റ്റാർട്ടപ്പുകൾക്കും എംഎസ്എംഇ നിർവചനത്തിൽ വരുന്നതുമായ ഏതുതരം സംരംഭങ്ങൾക്കും വായ്പ അനുവദിക്കും. കേരളത്തിൽ തുടങ്ങുന്നവ ആയിരിക്കണം.

4. പുതിയ യൂണിറ്റുകൾക്കാണ് വായ്പ അനുവദിക്കുക. എന്നാൽ നിലവിൽ ഏതെങ്കിലും സംരംഭം നടത്തിക്കൊണ്ടിരിക്കുന്നയാൾക്കു പുതിയ പദ്ധതി തുടങ്ങുന്നതിനും വായ്പ അനുവദിക്കും. വിപുലീകരണം/ആധുനിക വൽക്കരണം/വൈവിധ്യവൽക്കരണം  എന്നിവയ്ക്കു ലഭിക്കില്ല.

5. െകഎഫ്സിയുടെ ബ്രാഞ്ച് ഓഫിസുകൾ വഴിയായിരിക്കും വായ്പ അനുവദിച്ചു നൽകുക.

6. സംരംഭകർക്ക് അഞ്ചു ദിവസത്തെ സംരംഭകത്വ പരിശീലനം നൽകും.

7. സംരംഭകന്റെ മിനിമം ഷെയർ 10% ആയിരിക്കും. 50 ലക്ഷം രൂപയിൽ അധികരിക്കുന്ന സംരംഭങ്ങൾക്കും വായ്പ അനുവദിക്കും. അങ്ങനെ വരുമ്പോൾ ബാക്കി തുക സംരംഭകർ കണ്ടെത്തേണ്ടതായി വരും.

8. മോറട്ടോറിയം കാലാവധി ഒരു വർഷം വരെ അനുവദിക്കും. ഈ സമയത്ത് പലിശ അടയ്ക്കണം.

9. വായ്പ തിരിച്ചടവിന് അഞ്ചു വർഷം വരെയാണ് പരമാവധി കാലാവധി അനുവദിക്കുക. എന്നാൽ പദ്ധതിയുടെ സ്വഭാവം അനുസരിച്ച് ഏഴു വർഷം വരെ ദീർഘിപ്പിക്കാം.

ഓൺലൈൻ അപേക്ഷ

പ്രൊപ്രൈറ്ററി, പാർട്ണർഷിപ്, ലിമിറ്റഡ് അങ്ങനെ എല്ലാത്തരം സംരംഭങ്ങൾക്കും വായ്പ ലഭിക്കും. കെഎഫ്സിയുടെ െവബ്സൈറ്റ് വഴി ഓൺലൈൻ ആയി മാത്രമേ അപേക്ഷിക്കുവാൻ കഴിയൂ. പദ്ധതി രൂപരേഖയും തിരിച്ചറിയൽ രേഖകളും മറ്റും അപേക്ഷയോടൊപ്പം സമർപ്പിക്കണം. അപേക്ഷകൾ പരിശോധിച്ച് സംരംഭകരെ തിരഞ്ഞെടുക്കുന്നത് ബ്രാഞ്ച് തലത്തിൽ രൂപീകരിക്കുന്ന സിലക്‌ഷൻ‌ കമ്മിറ്റിയാണ്. ഇതിൽ െകഎഫ്സിയുടെ ബ്രാഞ്ച് െഹഡ് ചെയർമാനും നോഡൽ ഓഫിസർ കൺവീനറും ആയിരിക്കും. കൂടാതെ ഒരു വ്യവസായ വിദഗ്ധനും ഒരു ബാങ്കിങ് വിദഗ്ധനും ഉണ്ടാകും.

സമഗ്ര സംരംഭകത്വ പരിശീലന പരിപാടിയിൽ വർഷംതോറും 2000 പേരെ ഉൾപ്പെടുത്തും. കേരള സംരംഭ വികസന മിഷൻ എന്ന പേരിൽ ഒരു വായ്പ പദ്ധതി അഞ്ചുവർഷം മുൻപ് കെഎഫ്സി നടപ്പാക്കിയിരുന്നു. സാങ്കേതിക യോഗ്യത നേടിയവരെ പരിഗണിച്ചായിരുന്നു പ്രസ്തുത പദ്ധതി. 20 ലക്ഷം രൂപ വരെയായിരുന്നു പരമാവധി വായ്പ. ഏറെ പുതുസംരംഭകർക്ക് പ്രയോജനം ചെയ്ത ഒന്നായിരുന്നു അത്.

കോവിഡിന്റെ പശ്ചാത്തലത്തിലും വിദേശ മലയാളികൾ ധാരാളമായി തിരിച്ചെത്തുന്ന സാഹചര്യത്തിലും ഇപ്പോൾ സംരംഭക മേഖലയെ യുവാക്കൾ ധാരാളമായി ആശ്രയിക്കുന്നു എന്നതിനാലും സംരംഭങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമങ്ങളും ചട്ടങ്ങളും ഏറെ ലഘൂകരിച്ചിരിക്കുന്നു എന്നതുകൊണ്ടും ഇത്തരം വായ്പ പദ്ധതികൾ വലിയ തോതിൽ ഗുണം ചെയ്യും.

യോഗ്യതകൾ

1. പ്രായം 18–50 വരെ.

2. വിദ്യാഭ്യാസയോഗ്യത: ബാധകമല്ല.

3. വരുമാനപരിധി: ബാധകമല്ല.

4. സ്ഥിരം ജീവനക്കാരൻ ആയിരിക്കരുത്.

5. മെച്ചപ്പെട്ട സിബിൽസ്കോർ ഉണ്ടായിരിക്കണം.

Content Highlights: know More about Chief Ministers Entrepreneurship Programme Aid

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story