FINANCE

ഇപിഎഫ് പലിശ ഉടന്‍ അക്കൗണ്ടില്‍ എത്തും; പലിശ എത്തിയോ എന്നറിയാന്‍ ഇപ്പോൾ വിവിധ തരത്തിലുള്ള സൗകര്യങ്ങള്‍

18 Sep 2019

ന്യൂഏജ് ന്യൂസ്, 2018-19 സാമ്പത്തിക വര്‍ഷം 8.65 ശതമാനം പലിശ ലഭ്യമാക്കാനുള്ള എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്റെ തീരുമാനം തൊഴില്‍ മന്ത്രാലയം അംഗീകരിച്ചു. ഇപിഎഫ്ഒയിലെ ആറ് കോടി അംഗങ്ങളുടെ അക്കൗണ്ടിലേക്ക് 8.65 ശതമാനം നിരക്കില്‍ പലിശ ഉടന്‍ എത്തുമെന്ന് തൊഴില്‍ മന്ത്രി സന്തോഷ് ഗാങ്വര്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ ആണ് പിഎഫ്ഒ പലിശ നിരക്ക് പുതുക്കി നിശ്ചയിച്ചത്. ധനമന്ത്രാലയത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന്  ഈ തീരുമാനം അംഗീകരിക്കാന്‍ ആദ്യം തൊഴില്‍ മന്ത്രാലയത്തിന് കഴിഞ്ഞിരുന്നില്ല. മുന്‍ സാമ്പത്തിക വര്‍ഷം 8.55 ശതമാനം പലിശയാണ് ഇപിഎഫ് നിക്ഷേപത്തിന് ലഭ്യമാക്കിയത്.

പിഎഫ് അക്കൗണ്ടില്‍ പലിശ എത്തിയോ എന്നറിയാന്‍  അംഗങ്ങള്‍ക്ക് വിവിധ തരത്തിലുള്ള സൗകര്യങ്ങള്‍ ഇപ്പോള്‍ പ്രയോജനപ്പെടുത്താം. ഫോണ്‍ വഴി മെസ്സേജ് അയച്ചും മിസ്ഡ് കോള്‍ നല്‍കിയും പിഎഫ് അക്കൗണ്ടിലെ ബാലന്‍സ് വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇതല്ലെങ്കില്‍ ഇപിഎഫ്ഒയുടെ വെബ്‌സൈറ്റില്‍ നിന്നും ഓണ്‍ലൈനായി ബാലന്‍സ് പരിശോധിക്കാം.

ഇപിഎഫ്ഒ ആപ്പിലൂടെയും പിഎഫ് വിവരങ്ങള്‍ അറിയാന്‍ കഴിയും. ഇത്തരത്തില്‍ പിഎഫ് അക്കൗണ്ടിലെ വിവരങ്ങള്‍ അറിയുന്നതിന് ഇപിഎഫ്ഒ വെബ്‌സൈറ്റില്‍ ആദ്യം രജിസ്ട്രര്‍ ചെയ്യണം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story