Newage News
26 Mar 2020
കോതമംഗലം: രാജ്യത്താകെ ലോക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഭക്ഷ്യധാന്യങ്ങളും ബാങ്കിങ് സേവനങ്ങളും വീടുകളിൽ എത്തിച്ച് കുത്തുകുഴി സഹകരണ ബാങ്ക് മാതൃകയാകുന്നു. 10 കിലോഗ്രാം കുത്തരി, 2 കിലോഗ്രാം പച്ചരി, പഞ്ചസാര, തേയില, കടല, വൻപയർ, ഗോതമ്പു പൊടി, പൊടി ഉപ്പ് എന്നിവയടങ്ങുന്ന കിറ്റ് 500 രൂപയ്ക്കാണു ബാങ്ക് വീടുകളിൽ എത്തിച്ചു നൽകുന്നത്. പൊതു മാർക്കറ്റിൽ 700 രൂപ വിലമതിക്കുന്ന സാധനങ്ങളാണു സബ്സിഡി നിരക്കിൽ നൽകുന്നത്.
കൂടാതെ ബാങ്കിലേക്കു വിളിക്കുന്ന അംഗങ്ങൾക്ക് പണമിടപാട് സേവനങ്ങളും വീട്ടിൽ എത്തിച്ചു നൽകുന്നുണ്ട്. ലോൺ, ചിട്ടി ഇടപാടുകൾക്കും ബാങ്കിൽ പോകേണ്ട. ഇടപാടുകൾക്ക് ബാങ്കിൽ നേരിട്ടു വരുന്നത് പരമാവധി ഒഴിവാക്കണമെന്നും സേവനങ്ങൾക്കായി ബാങ്കിലേക്കു വിളിച്ചാൽ മതിയെന്ന് പ്രസിഡന്റ് വി.എം. ബിജുകുമാർ, സെക്രട്ടറി ഇ.വി. രാധാകൃഷ്ണൻ എന്നിവർ അറിയിച്ചു. : 0485 2862496