LAUNCHPAD

ഇത്തിഹാദ് എയർവെയ്സ് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് വർധിപ്പിക്കുന്നു; പ്രാരംഭ ഘട്ടത്തിൽ 158 അധിക സീറ്റുകൾ ലഭ്യമാക്കും

Newage News

19 Feb 2020

ന്ത്യയിലേക്കുള്ള സർവീസ് 15 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി യുണൈറ്റഡ് അറബ് എമിറേറ്റ്സിന്റെ ദേശീയ എയർലൈനായ ഇത്തിഹാദ് എയർവെയ്സ് ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് സർവീസ് വർധിപ്പിക്കുന്നു. പ്രാരംഭമായി മേയിൽ യാത്രക്കാരുടെ തിരക്ക് മുന്നിൽ കണ്ട് ഏ320 വിമാനം ഉപയോഗിച്ച് 158 അധിക സീറ്റുകൾ ലഭ്യമാക്കും. ആ സമയത്ത് ചെന്നെയിൽനിന്ന് ആഴ്ചതോറും 21 ഫ്ളൈറ്റുകളും തിരുവനന്തപുരത്തനിന്ന് ആഴ്ച തോറും 14 ഫ്ളൈറ്റുകളും ഉണ്ടായിരിക്കും.  

മുംബൈയിലേക്കായിരുന്നു ഇത്തിഹാദിന്റെ ആദ്യ ഇന്ത്യൻ സർവീസ്. ഇന്ന് യാത്രക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നതും ഈ നഗരമാണ്. 35 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ വർഷങ്ങളിൽ ഇത്തിഹാദിൽ യാത്ര ചെയ്തത്. ഡൽഹിയും കൊച്ചിയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ നിൽക്കുന്നു. ഈ റൂട്ടുകളിൽ യഥാക്രമം 32 ലക്ഷം, 23 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വർഷങ്ങളിൽ യാത്ര ചെയ്തത്.

ഇപ്പോൾ അബുദാബിയിൽനിന്ന് 10 ഇന്ത്യൻ നഗരങ്ങളിലേക്ക് 161 റിട്ടേൺ ഫ്ളൈറ്റുകളാണ് ഇത്തിഹാദ് നടത്തുന്നത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story