CORPORATE

ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍; നീക്കം മാറ്റങ്ങളുണ്ടാക്കുക ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി വിപണി മുതൽ ബ്രോഡ്ബാൻഡ്, ഡിടിഎച്ച് സേവനങ്ങളിൽ വരെ

13 Aug 2019

ന്യൂഏജ് ന്യൂസ്, മുംബൈ: റിലയന്‍സ് ജിയോയുടെ ഏറ്റവും പുതിയ സേവനം ജിയോ ഫൈബര്‍ കഴി‌ഞ്ഞ ദിവസമാണ് റിലയന്‍സ് മേധാവി മുകേഷ് അംബാനി മുംബൈയില്‍ പ്രഖ്യാപിച്ചത്. മുംബൈയില്‍ നടന്ന റിലയന്‍സിന്‍റെ വാര്‍ഷിക യോഗത്തിലാണ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.  ജിയോ ഫൈബര്‍ സേവനങ്ങള്‍ ഇന്ത്യയില്‍ സെപ്തംബര്‍ 5 2019ന് ആരംഭിക്കും. അന്നാണ് മൂന്ന് വര്‍ഷം മുന്‍പ് ജിയോ അവതരിപ്പിച്ചത്. ജിയോ ജിഗാഫൈബര്‍ രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുന്നത് വരുന്ന 12 മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. ഡിടിഎച്ചുകളെ വെല്ലുന്ന രീതിയില്‍ ചാനലുകള്‍ വിതരണം ചെയ്യാന്‍ ജിയോ ജിഗാഫൈബറിന് സാധിക്കും എന്നാണ് മുകേഷ് അംബാനി പറയുന്നത്. ഇതിനൊപ്പം തന്നെ ജിയോ ഫൈബറിന് വേണ്ടി ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യമാണ് റിലയന്‍സ് നടപ്പിലാക്കുന്നത്.

വീ​ട്ടി​ലേ​ക്കൊ​രു ഫൈ​ബ​ർ (എ​ഫ്ടി​ടി​എ​ച്ച്) ബ്രോ​ഡ്ബാ​ൻ​ഡ് സ​ർ​വീ​സ്. നി​ല​വി​ൽ ഫൈ​ബ​ർ കേ​ബി​ളു​ക​ൾ പ്ര​ധാ​ന കെ​ട്ടി​ട​ങ്ങ​ളി​ൽ വ​രെ മാ​ത്ര​മേ ഉ​ണ്ടാ​കൂ. അ​വി​ടെ​നി​ന്ന് ചെ​മ്പ് കേ​ബി​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് അ​വ​സാ​ന ക​ണ​ക്‌​ഷ​നു​ക​ൾ ന​ല്കു​ക. ഇ​ത് ഇ​ന്‍റ​ർ​നെ​റ്റി​ന്‍റെ വേ​ഗം കു​റ​യ്ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, റി​ല​യ​ൻ​സ് ജി​ഗാ​ഫൈ​ബ​ർ അ​തി​നു മാ​റ്റം വ​രു​ത്തും. ജിഗാ ഫൈബറിന്‍റെ വാണിജ്യ അവതരണത്തിന് മുന്‍പ് വലിയ സംവിധാനങ്ങളാണ് ജിയോ ഒരുക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഫൈബർ നെറ്റ്‌വർക്കാണ് ജിയോ അവതരിപ്പിക്കുന്നത്. ആദ്യ മൂന്നു വർഷത്തിനുളളിൽ 7.5 കോടി വരിക്കാരെയാണ് ജിയോ ഫൈബര്‍ ആകര്‍ഷിക്കുക എന്നാണ് റിലയന്‍സ് കണക്കാക്കുന്നത്. ഭൂമിയെ 11 തവണ ചുറ്റാന്‍ വേണ്ടുന്ന ഫൈബര്‍ ശൃംഖലയാണ് ഇത് നടപ്പിലാക്കാന്‍ വേണ്ടി രാജ്യത്ത് റിലയന്‍സ് ഇട്ടിരിക്കുന്നത്.

റിലയന്‍സിന്‍റെ ഈ നീക്കം അടുത്ത ആധിപത്യം ഉറപ്പിക്കാനാണെന്ന് തര്‍ക്കമില്ല. മൂന്ന് കൊല്ലം മുന്‍പ് ജിയോ എത്തുന്നതിന് മുന്‍പ് വിപണിയില്‍ 1 ജിബി ഇന്‍റര്‍നെറ്റിന് ചിലവാക്കിയിരുന്ന തുക ശരാശരി 200രൂപവരെയായിരുന്നു. എന്നാല്‍  ജിയോയുടെ കടന്നുവരവോടെ ഇത് കുറഞ്ഞ് 10 രൂപയില്‍ താഴെയായി. ഇതിന് പിന്നാലെ ടോക് ടൈംമിന് പണം കൊടുക്കാത്ത അവസ്ഥയിലേക്കാണ് രാജ്യം എത്തിയത്. അത്യന്തികമായി സംഭവിച്ചത് ഇതാണ്. ടെലികോം മേഖലയില്‍ ചില കമ്പനികള്‍ അപ്രത്യക്ഷമായി, ചില കമ്പനികള്‍ നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഇന്ത്യന്‍ ടെലികോം മേഖലയുടെ ഭൂപടം തന്നെ ജിയോ കൈയ്യടക്കി. 2019 ജൂണിലെ കണക്ക് അനുസരിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനി ജിയോ ആണ്. 

ടെലികോം രംഗത്തെ ഈ കൈയ്യടക്കല്‍ ജിയോ ജിഗാ ഫൈബറിന്‍റെ വരവോടെ ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് രംഗത്തേക്കും, ഡിടിഎച്ച് രംഗത്തേക്കും വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ജിയോ. പ്രദേശിക  കേബിളുകാരെയും ജിയോയുടെ നീക്കം ബാധിച്ചേക്കും. ഒരു വര്‍ഷത്തെ  പ്ലാന്‍ എടുക്കുന്നവര്‍ക്ക് സൗജന്യമായി ചാനലുകള്‍ നല്‍കും എന്നാണ് ജിയോ നല്‍കുന്ന സൂചന. ഇത് മുന്‍പ് തങ്ങളുടെ സര്‍വീസ് ആരംഭിക്കും മുന്‍പ് ജിയോ സൗജന്യമായി ഇന്‍റര്‍നെറ്റ് നല്‍കിയ പോലെ തന്നെയാണ്. ഇത്തരത്തിലാണെങ്കില്‍ മികച്ച ദൃശ്യാനുഭവം കിട്ടിയാല്‍ ആളുകള്‍ ജിയോ ഫൈബര്‍ ടിവി കാണുവാന്‍ തിരഞ്ഞെടുക്കും എന്നാണ് ജിയോ പ്രതീക്ഷ. ആളുകളെ തങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ സൗജന്യമായി എച്ച്.ഡി ടിവിയും സെറ്റ് ടോപ്പ് ബോക്സും നല്‍കും. ശരിക്കും ഇന്ത്യയിലെ ഡിടിഎച്ച് കമ്പനികള്‍ക്കും, കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും വലിയ വെല്ലുവിളിയാണ് ജിയോ ഫൈബര്‍  ഉയര്‍ത്തുന്നത്.

ശരിക്കും ഈ എച്ച്.ഡി ടിവി സൗജന്യമായി നല്‍കുന്നു എന്നത് തീര്‍ത്തും തന്ത്രപരമായ നീക്കമാണ്. ഒരു കുറഞ്ഞ എച്ച്.ഡി സ്മാര്‍ട്ട് ടിവി വില ആരംഭിക്കുന്നത് 15,000 രൂപയിലാണ്. അതിനാല്‍ തന്നെ 700-10000 വരെ മാസം താരീഫ് നിരക്കുള്ള ഒരു ജിയോ ജിഗാ ഫൈബര്‍ ഓഫര്‍ എടുത്താല്‍ ഒരു ടിവി കൂടി ലഭിക്കുമല്ലോ എന്ന് സാധാരണക്കാരന്‍ ചിന്തിച്ചേക്കും. അതില്‍ ചാനലും ഫ്രീയാണ്. ഒപ്പം വേഗതയേറിയ ഇന്‍റര്‍നെറ്റും. ജിയോ അവതരിപ്പിച്ച കാലത്ത് അതിനൊപ്പം റിലയന്‍സ് അവതരിപ്പിച്ച സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റ് ആണ് ലൈഫ്. ഈ ഫോണുകള്‍ അന്ന് വ്യാപകമായി വിറ്റുപോയിരുന്നു. ജിയോ 4ജിക്ക് വേണ്ടി വിളനിലം ഒരുക്കുകയായിരുന്നു ഇതിന്‍റെ ലക്ഷ്യം. പിന്നീടാണ് കൂടുതല്‍ കുറഞ്ഞവിലയില്‍ റിലയന്‍സ് ജിയോ ഫോണ്‍ എത്തിച്ചത്. ശരിക്കും ലൈഫിന് ശേഷം ഇന്ത്യയില്‍ ചൈനീസ് മൊബൈല്‍ കമ്പനികള്‍ വ്യാപകമായി 20000 രൂപയില്‍ താഴെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ എത്തിച്ചു. ഇതാണ് ലൈഫ് ബ്രാന്‍റ് റിലയന്‍സ് പിന്‍വലിച്ചത്. അതായത് ചെറിയ വിലയിലുള്ള സ്മാര്‍ട്ട്ഫോണ്‍ വില്‍പ്പന ജിയോയെയും, ജിയോ തിരിച്ച് ഇവരുടെ കച്ചവടത്തെയും സ്വാദീനിച്ചുവെന്നത് വ്യക്തം. 

അത്തരത്തില്‍ നോക്കിയാല്‍ ജിയോ ജിഗാ ഫൈബറിന്‍റെ വരവ് ഇന്ത്യന്‍ സ്മാര്‍ട്ട് ടിവി വിപണിയില്‍ വലിയ മാറ്റം ഉണ്ടാക്കും എന്ന് പ്രതീക്ഷിക്കാം. ഇപ്പോള്‍ സ്മാര്‍ട്ട് ടിവി രംഗത്ത് ചൈനീസ് ബ്രാന്‍റുകള്‍ പരമ്പരാഗത ടിവി ബ്രാന്‍റുകളെ മറികടന്ന് മുന്നേറ്റം നടത്തുന്നു. ഇത് വര്‍ദ്ധിക്കാനും, ഒപ്പം പരമ്പരഗതമായി ടിവി എന്ന് പറയുമ്പോള്‍ നാം ആലോചിക്കുന്ന ബ്രാന്‍റുകള്‍ വില താഴ്ത്താനും കാരണമായേക്കും. അതായത് ഇന്ത്യയില്‍ സ്മാര്‍ട്ട്ഫോണ്‍ കാലത്ത് ഒന്ന് പിന്നോട്ടു പോയ ടെലിവിഷന്‍ വാണിജ്യത്തിന് അനുകൂലമായ അവസ്ഥ ജിയോ ജിഗാ ഫൈബര്‍ ഉണ്ടാക്കിയേക്കും എന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്.Related News


Special Story