Newage News
27 Jan 2020
ന്യൂഡൽഹി: ഇന്ത്യയിൽ നിന്നുള്ള ചിലയിനം സ്റ്റീൽ ഉൽപന്നങ്ങൾക്ക് അധിക തീരുവ ചുമത്തിയതിനെച്ചൊല്ലിയുള്ള പ്രശ്നം രമ്യമായി പരിഹരിക്കാമെന്നു യുഎസ്. യുഎസ് നടപടി ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ലോക വ്യാപാര സംഘടന (ഡബ്ല്യുടിഒ) വ്യക്തമാക്കിയിരുന്നു. 2012 ലാണ് ഇന്ത്യ ഡബ്ല്യുടിഒ യെ സമീപിച്ചത്. 2014 ൽ സംഘടന യുഎസിനെതിരേ വിധി പറഞ്ഞു. അപ്ലറ്റ് സംവിധാനമായ തർക്ക പരിഹാര ഫോറം വിധി ശരിവയ്ക്കുകയും ചെയ്തു.
അമേരിക്ക ഉത്തരവുകൾ പാലിക്കുന്നില്ലെന്നാരോപിച്ച് ഇന്ത്യ 2017 ൽ വീണ്ടും ഡബ്ല്യുടിഒയിലെത്തി. അന്നും പൂർണ പരിഹാരമായില്ലെങ്കിലും ഇപ്പോൾ ചർച്ചയിലൂടെ പരിഹരിക്കാനുള്ള സന്നദ്ധത പ്രകടിപ്പിച്ചിരിക്കുകയാണ് ഇരു രാജ്യങ്ങളും.