ECONOMY

വൈദ്യുതി മേഖലയിലെ വിവര കൈമാറ്റം: ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് മന്ത്രിസഭ അനുമതി

Newage News

17 Dec 2020

വൈദ്യുത മേഖലയിൽ പൊതു താല്പര്യമുള്ള വിഷയങ്ങളിലെ വിവര കൈമാറ്റം ലക്ഷ്യമിട്ട്  ഇന്ത്യ-അമേരിക്ക ധാരണാപത്രത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. അമേരിക്കയിലെ ഫെഡറൽ എനർജി റെഗുലേറ്ററി കമ്മീഷനുമായി ഇത് സംബന്ധിച്ച ധാരണാപത്രത്തിൽ ഒപ്പുവെക്കാനുള്ള കേന്ദ്ര വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ ശിപാർശയ്ക്കാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.

മികച്ച മൊത്ത ഊർജ്ജ വിതരണ മേഖല സാധ്യമാക്കാനും, ശൃംഖല വൈദ്യുത വിതരണത്തിന്റെ വിശ്വാസ്യത വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള നിയന്ത്രണ നയ രൂപരേഖയ്ക്ക് ധാരണപത്രം സഹായകമാകും

ധാരണ പത്രത്തിന്റെ ഭാഗമായി നടപ്പാക്കേണ്ട നടപടികൾ താഴെ കൊടുക്കുന്നു:

1.ഊർജ്ജ മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തിരിച്ചറിയുകയും പരസ്പര താല്പര്യമുള്ള വിഷയങ്ങളിലെ മികച്ച മാതൃകകൾ, വിവരങ്ങൾ എന്നിവ കൈമാറ്റം ചെയ്യുന്നതിന് ഉള്ള അജണ്ടകൾക്ക് രൂപം നൽകുകയും ചെയ്യുക

2.ഇരു രാഷ്ട്രങ്ങളിലെയും സൗകര്യങ്ങളുടെ പ്രവർത്തനം പരിശോധിക്കാനായി കമ്മീഷണർമാർക്കും ബന്ധപ്പെട്ട ജീവനക്കാർക്കും ആയി സന്ദർശനങ്ങൾ സംഘടിപ്പിക്കുക

3. സെമിനാറുകൾ, സന്ദർശനങ്ങൾ, പരസ്പര വിവര കൈമാറ്റം എന്നിവ സാധ്യമാകുക

4. പരസ്പര താല്പര്യമുള്ള പരിപാടികൾ വികസിപ്പിക്കുക. പ്രാദേശിക തലങ്ങളിൽ നടപ്പാക്കുക

5. ഊർജ്ജ മേഖലയിലെ വിഷയങ്ങളുമായി ബന്ധപ്പെട്ട പ്രഭാഷകർ, മാനേജ്മെന്റ്, സാങ്കേതിക വിദഗ്ധർ തുടങ്ങിയവരെ ലഭ്യമാക്കുക.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ