TECHNOLOGY

പണമിടപാടുകൾക്ക് പുതിയ ഫീച്ചറുമായി ഫേസ് ബുക്ക്; ഫേസ്‌ ബുക്ക് പേ ആദ്യമെത്തുക അമേരിക്കയിൽ

13 Nov 2019

ന്യൂഏജ് ന്യൂസ്, പണം കൈമാറുന്നതിനുള്ള പുതിയ ഫീച്ചറുമായി ഫേസ് ബുക്ക് രംഗത്തെത്തി. അമേരിക്കയിലാണ് ഈ പുതിയ സൗകര്യം കമ്പനി ലോഞ്ച് ചെയ്തിരിക്കുന്നത്. ഫേസ് ബുക്ക് പേ എന്നാണ് പുതിയ ഫീച്ചറിന് നൽകിയിരിക്കുന്ന പേര്. ഫേസ് ബുക്കിന് പുറമെ വാട്ട്സാപ്പ്, ഇൻസ്റ്റാഗ്രാം, മെസഞ്ചർ എന്നീ പ്ലാഫോമുകളിലും ഈ ആപ്പ് ഉപയോഗിക്കാൻ കഴിയും. ഈയാഴ്ച തന്നെ ഫേസ് ബുക്കിലും മെസഞ്ചറിലും ഇത് ലഭ്യമാകും.

അമേരിക്കൻ കമ്പനികളുടെ ഫണ്ട് റൈസിംഗ്, ഗെയിം വാങ്ങൽ, ഇവെന്റുകളുടെ ടിക്കറ്റുകൾ വാങ്ങൽ, വ്യക്തഗതമായ കൈമാറ്റം തുടങ്ങിയ നിരവധി ആവശ്യങ്ങൾക്ക് ഈ ആപ്പ് അധിഷ്ഠിത സംവിധാനം ഉപയോഗിക്കാൻ കഴിയും. ഇതിനു പുറമെ ഫേസ്‌ബുക്കിലെ മാർക്കറ്റ് സ്‌പേസിൽ നിന്ന് സാധനങ്ങൾ വാങ്ങാനും ഇതുവഴി കഴിയുമെന്ന് കമ്പനി അറിയിച്ചു.

എല്ലാ പ്രമുഖ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളും ഇതിൽ ഉപയോഗിക്കാം. ഇന്ത്യയിൽ വാട്സാപ്പ് വഴി പുതിയ സംവിധാനം നടപ്പാക്കുമെന്ന് കമ്പനി അറിയിച്ചു. ഉപയോക്താക്കൾക്ക് പ്രത്യേക സുരക്ഷക്കായി പ്രത്യേക പിൻ നമ്പർ, ബയോ മെട്രിക് തിരിച്ചറിയൽ തുടങ്ങിയ ഫീച്ചറുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിജിറ്റൽ കറൻസി രംഗത്ത് കാലിബ്ര വാലറ്റ് എന്ന ഫീച്ചർ കമ്പനി നേരത്തെ അവതരിപ്പിച്ചിരുന്നു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ