TECHNOLOGY

ഫെയ്‌സ്ബുക്കിനെ നിശ്ചലമാക്കിയത് സെര്‍വര്‍ പ്രശ്‌നമെന്ന് റിപ്പോർട്ടുകൾ; തകരാറുകൾ പരിഹരിച്ചുവെന്ന് കമ്പനി

15 Mar 2019

ന്യൂഏജ് ന്യൂസ്,  ഫെയ്സ്ബുക്ക്, ഇന്സ്റ്റാഗ്രാം, വാട്സാപ്പ് സേവനങ്ങളില് തടസം നേരിട്ടതിന് കാരണം സെര്വര് തകരാര് ആണെന്ന് കമ്പനി. ഇതേ തുടര്ന്ന് തുടര്ച്ചയായ പ്രശ്നങ്ങളാണുണ്ടായതെന്നും അവയെല്ലാം പരിഹരിച്ചുവെന്നും ഫെയ്സ്ബുക്ക് പറഞ്ഞു.

ബുധനാഴ്ച രാത്രി തുടങ്ങിയ പ്രശ്നം വ്യാഴാഴ്ച പകലും തുടര്ന്നു. 14 മണിക്കൂറോളം ലോകത്തിന്റെ വിവിധ മേഖലകളില് ഫെയ്സ്ബുക്ക് സേവനങ്ങളില് തടസംനേരിട്ടു. ഫെയ്സ്ബുക്കിന്റെ കീഴിലുള്ള എല്ലാ സേവനങ്ങളെയും ഇത് ബാധിച്ചു.

സേവനങ്ങള് പ്രവര്ത്തന രഹിതമായതിന് പിന്നില് ഡിനയല് ഓഫ് സര്വീസ് എന്ന സൈബര് ആക്രമണമല്ലെന്ന് ഫെയ്സ്ബുക്ക് ഇന്നലെ വ്യക്തമാക്കിയിരുന്നു. തകരാര് പരിഹരിക്കാനുള്ള ശ്രമത്തിലാണെന്ന് ഫെയ്സ്ബുക്കിന്റേയും ഇന്സ്റ്റാഗ്രാമിന്റേയും അക്കൗണ്ടുകള് വഴി കമ്പനി ഉപയോക്താക്കളെ അറിയിക്കുകയും ചെയ്തു.

സെര്വര് കോണ്ഫിഗറേഷന് മാറ്റാന് ശ്രമിച്ചതോടെയാണ് പ്രശ്നങ്ങള് തുടങ്ങിയതെന്ന് ഫെയ്സ്ബുക്ക് പറഞ്ഞു. ഇതേ തുടര്ന്ന് ഫെയ്സ്ബുക്കിന് കീഴിലുള്ള ആപ്ലിക്കേഷനുകളിലും മറ്റ് സേവനങ്ങളിലും തടസം നേരിട്ടു.

അതേസമയം മണിക്കൂറുകളോളം തടസം നേരിട്ടതിനെ തുടര്ന്ന് പരസ്യ വിതരണക്കാരില് നിന്നും മറ്റും വലിയ വിമര്ശനമാണ് ഫെയ്സ്ബുക്കിന് നേരിടേണ്ടി വന്നത്.



Related News


Special Story