CORPORATE

ജിയോയിലെ 10 ശതമാനം ഓഹരികള്‍ സ്വന്തമാക്കാൻ ഫേസ്ബുക്ക് ശ്രമിക്കുന്നതായി റിപ്പോർട്ട്

Newage News

26 Mar 2020

സാങ്കേതിക ഭീമനായ ഫെയ്‌സ്ബുക്ക്, മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയില്‍ കോടിക്കണക്കിന് ഡോളറിന്റെ ഓഹരി വാങ്ങുന്നതിനുള്ള ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ട്. ജിയോയിലെ 10 ശതമാനം ഓഹരികള്‍ ഫെയ്‌സ്ബുക്ക് നിരീക്ഷിക്കുന്നുണ്ടെന്ന് ലണ്ടനിലെ ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ജിയോയില്‍ 10 ശതമാനം ഓഹരി സ്വന്തമാക്കി ഇന്ത്യന്‍ ഡിജിറ്റല്‍ വിപണിയില്‍ തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കാന്‍ ഫെയ്‌സ്ബുക്ക് ആഗ്രഹിക്കുന്നതായി റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ത്തു. 10 ശതമാനം ഓഹരിക്ക് പ്രാഥമിക കരാര്‍ ഒപ്പിടാന്‍ ഫെയ്‌സ്ബുക്ക് തയ്യാറാണെന്നും എന്നാല്‍ കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി നടപ്പാക്കിയ ആഗോള യാത്രാ നിരോധനം മൂലം ചര്‍ച്ചകള്‍ സ്തംഭിച്ചിരിക്കുകയാണെന്നും മാധ്യമങ്ങള്‍ സൂചിപ്പിച്ചു.

എന്നാല്‍, ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഫെയ്‌സ്ബുക്ക് വിസമ്മതിച്ചു. മാത്രമല്ല, റിലയന്‍സും ഗൂഗിളും വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് വ്യക്തമാക്കി. 2016 -ല്‍ ജിയോ ആരംഭിച്ചതിന് ശേഷം, അതിവേഗം വളരുന്ന ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ടെക് ഗ്രൂപ്പുകളുമായി ഒപ്പത്തിനൊപ്പം മത്സരിക്കുന്ന ഏക ഇന്ത്യന്‍ കമ്പനിയായി റിലയന്‍സ് മാറിയിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. മൊബൈല്‍ ടെലികോമില്‍ നിന്ന് ഹോം ബ്രോഡ്ബാന്‍ഡ് സേവനങ്ങളിലേക്കും, തുടര്‍ന്ന് ഇ-കൊമേഴ്‌സിലേക്കും വരെ റിലയന്‍സിനെ എത്തിച്ചതില്‍ വലിയ പങ്കാണ് ജിയോയ്ക്കുള്ളത്.

ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗൂഗിള്‍, റിലയന്‍സ് ജിയോയുമായി പ്രത്യേക ചര്‍ച്ചകളില്‍ ഏര്‍പ്പെട്ടിരുന്നു. ബിസിനസുകള്‍ക്ക് ക്ലൗഡ് കമ്പ്യൂട്ടിംഗ് വാഗ്ദാനം ചെയ്യുന്നതിനായി മൈക്രോസോഫ്റ്റ് കഴിഞ്ഞ വര്‍ഷം ജിയോയുമായി പങ്കാളിയാകാന്‍ പദ്ധതിയിട്ടതിനു പുറകെയാണ് ചര്‍ച്ചയെന്നതും ശ്രദ്ധേയം. വര്‍ദ്ധിച്ചു വരുന്ന ഇന്റര്‍നെറ്റ് ഉപയോഗത്തിന്റെ ഭാഗമായി, ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും ഒരു സുപ്രധാന വിപണിയായി ഇന്ത്യ മാറിയിരിക്കുന്നു.

കണ്‍സള്‍ട്ടന്‍സി പിഡബ്ല്യുസി റിപ്പോര്‍ട്ടനുസരിച്ച്, 2022 -ഓടെ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 850 ദശലക്ഷമായി ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മറ്റേതൊരു രാജ്യത്തെക്കാളും ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ കൂടുതല്‍ ഉപയോക്താക്കളുണ്ടെന്നാണ് വിലയിരുത്തുന്നത്. നിര്‍ദിഷ്ട വ്യക്തിഗത ഡാറ്റാ പ്രൊട്ടക്ഷന്‍ ബില്ലിനൊപ്പം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന വിദേശ ബിസിനസ് കമ്പനികള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ചേര്‍ത്തിട്ടുള്ളതിനാല്‍, ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നത് വിദേശ ടെക് കമ്പനികള്‍ക്ക് ദുഷ്‌ക്കരമായിരിക്കുകയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story