TECHNOLOGY

ടിക്‌ടോക് നേരിടുന്ന പ്രതിസന്ധി അവസരമാക്കാൻ ഫേസ്ബുക്ക്; റീലില്‍ ചേരുന്നതിന് ടിക്ക്‌ടോക്കേഴ്‌സിന് പണം നല്‍കും, ഇന്ത്യക്കാര്‍ക്കും പണം നേടാം

Newage News

29 Jul 2020

ടിക്ക്‌ടോക്കേഴ്‌സിനു നല്ല കാലം. നല്ല ഫോളോവേഴ്‌സിനു പണം നല്‍കാമെന്നു ഫേസ്ബുക്ക്. സംഭവം വ്യാജമൊന്നുമല്ല. ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള റീലില്‍ ചേരുന്നതിനാണ് പണം വാഗ്ദാനം ചെയ്തിരിക്കുന്നത്. ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ടിക് ടോക്കേഴ്‌സിനാണ് ഫേസ്ബുക്ക് സാമ്പത്തിക ആനുകൂല്യങ്ങള്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്. ടിക് ടോക്കിനെ നിരോധിക്കാന്‍ യുഎസ് തയ്യാറെടുക്കുമ്പോഴാണ് എഫ്ബിയുടെ ഈ ഗ്രാന്‍ഡ് ഓഫര്‍. നേരത്തെ, ഇന്ത്യയില്‍ ടിക്ക് ടോക്ക് നിരോധിച്ചിരുന്നു. ഇന്ത്യക്കാര്‍ക്കും ഇങ്ങനെ പണം നല്‍കും. 

ഫേസ്ബുക്ക് അതിന്റെ പുതിയ ചെറു വീഡിയോ നിര്‍മ്മാണ സേവനമായ റീല്‍സ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ്. ഈ സമയത്തു തന്നെ യുഎസില്‍ ടിക്ക് ടോക്ക് നിരോധനം വന്നാല്‍ റീല്‍സ് രക്ഷപ്പെടും. വലിയൊരു ഫോളോവേഴ്‌സ് ബേസ് ഉള്ള ടിക് ടോക്ക് സ്രഷ്ടാക്കളോട് ഫേസ്ബുക്ക് റീലുകളില്‍ ഉള്ളടക്കം പോസ്റ്റുചെയ്യാന്‍ ആവശ്യപ്പെട്ടതായി വാള്‍സ്ട്രീറ്റ് ജേണലാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വീഡിയോ നിര്‍മ്മാണത്തിനായി സ്രഷ്ടാക്കള്‍ക്ക് പണം നല്‍കാമെന്ന് ഫേസ്ബുക്ക് വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ ഈ ഡീലിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

ഇന്‍സ്റ്റാഗ്രാം യുഎസില്‍ ഓഗസ്റ്റ് മാസത്തില്‍ പുതിയ റീല്‍സ് സവിശേഷത അവതരിപ്പിക്കും. തങ്ങളുടെ ഉള്ളടക്കം റീലുകളില്‍ മാത്രം പോസ്റ്റുചെയ്യാന്‍ സമ്മതിക്കുന്നവര്‍ക്കു ഫേസ്ബുക്ക് കൂടുതല്‍ പണം വാഗ്ദാനം ചെയ്യാന്‍ ഒരുങ്ങുന്നതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇതിനു സ്ഥിരീകരണം ലഭിച്ചിരുന്നില്ല. എന്നാല്‍ അതേസമയം, യുഎസിലെ തങ്ങളുടെ ഫോളവേഴ്‌സിനായി കഴിഞ്ഞ ആഴ്ച ടിക് ടോക്ക് 200 മില്യണ്‍ ഡോളര്‍ ഫണ്ട് പുറത്തിറക്കി. പ്ലാറ്റ്‌ഫോമിലെ യോഗ്യരായവര്‍ക്ക് ഉപജീവനമാര്‍ഗം നേടാന്‍ സഹായിക്കുകയെന്നതാണ് ടിക് ടോക്ക് ക്രിയേറ്റര്‍ ഫണ്ടില്‍ നിന്നുള്ള പണം ഉപയോഗിക്കുന്നതത്രേ. ഇക്കാര്യം ടിക്ക് ടോക്കിന്റെ യുഎസ് ബിസിനസ് ജിഎം വനേസ പപ്പാസാണ് ഒരു ബ്ലോഗ് പോസ്റ്റിലൂടെ അറിയിച്ചിരിക്കുന്നത്.

ഈ ഫണ്ടിലേക്ക് യോഗ്യത നേടുന്നതിന്, സ്രഷ്ടാക്കള്‍ക്ക് ഒരു നിശ്ചിത ഫോളോവേഴ്‌സ് ഉണ്ടായിരിക്കണം, മാത്രമല്ല ടിക് ടോക്കിന്റെ കമ്മ്യൂണിറ്റി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന യഥാര്‍ത്ഥ ഉള്ളടക്കം സ്ഥിരമായി പോസ്റ്റുചെയ്യുകയും വേണം. അടുത്ത മാസം മുതല്‍ യുഎസ് ആസ്ഥാനമായുള്ള സ്രഷ്ടാക്കളില്‍ നിന്ന് ടിക് ടോക്ക് അപേക്ഷ സ്വീകരിക്കാന്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്ത 3 മാസത്തിനുള്ളില്‍ യുഎസില്‍ 10,000 തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്നും ടിക് ടോക്ക് പറഞ്ഞു. ആഗോളതലത്തില്‍ 2 ബില്യണ്‍ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്.

സുരക്ഷാ കാരണങ്ങളാല്‍ ടിക് ടോക്കിനൊപ്പം മറ്റ് 58 ചൈനീസ് ആപ്ലിക്കേഷനുകളും കഴിഞ്ഞ മാസം ഇന്ത്യയില്‍ നിരോധിച്ചിരുന്നു. ചൈനീസ് അപ്ലിക്കേഷന്‍ നിരോധനത്തിന് ശേഷം ഇന്‍സ്റ്റാഗ്രാം റീലുകള്‍ ഉടന്‍ ഇന്ത്യയില്‍ ആരംഭിച്ചു. ഇന്ത്യയിലെ റീല്‍സ് കിക്ക്സ്റ്റാര്‍ട്ട് ചെയ്യുന്നതിന് ഇന്‍സ്റ്റാഗ്രാം നിരവധി പേരുമായി സഹകരിക്കുന്നുണ്ട്. ബ്രസീല്‍, ജര്‍മ്മനി, ഫ്രാന്‍സ് എന്നിവയ്ക്ക് ശേഷം ഈ പുതിയ ഫോര്‍മാറ്റ് ലഭിക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറി.

വിവിധ ഉള്ളടക്കം സൃഷ്ടിക്കുന്നതിനായി ധാരാളം എഡിറ്റിംഗ് ഉപകരണങ്ങളും പ്രത്യേക ഇഫക്റ്റുകളും ഉപയോഗിച്ച് 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഹ്രസ്വ വീഡിയോ ക്ലിപ്പുകള്‍ സൃഷ്ടിക്കാനാണ് റീല്‍സ് ഉപയോക്താക്കളെ അനുവദിക്കുന്നത്. ഇത് ഏതാണ്ട് ടിക് ടോക്ക് അപ്ലിക്കേഷന് സമാനമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ